ഇന്ത്യയോട് ആര് ഏറ്റുമുട്ടും? ഫൈനലിലെത്താന്‍ പാകിസ്താനും ശ്രീലങ്കയ്ക്കും മുന്നില്‍ ഈ വഴികള്‍
ഏഷ്യാ കപ്പില്‍ അത്ഭുത വിജയമാണ് ശ്രീലങ്കയോട് ഇന്ത്യ നേടിയത്. ഇന്ത്യ ഏതായാലും ഫൈനലിലെത്തി. പക്ഷേ എതിരാളികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി കഴിഞ്ഞു. ഇനിയുള്ളത് പാകിസ്താനും ശ്രീലങ്കയുമാണ്. ടൂര്‍ണമെന്റില്‍ പാകിസ്താന് സജീവമായി നിലനില്‍ക്കുന്നത് തന്നെ ഇന്ത്യയുടെ കാരുണ്യത്താലാണ്. ശ്രീലങ്കയെ ഇന്ത്യ പരാജയപ്പെടുത്തിയതോടെയാണ് പാകിസ്താന് ടൂര്‍ണമെന്റില്‍ സജീവമായി നിലനില്‍ക്കാനായത്.
എന്നാല്‍ ഇനിയുള്ള മത്സരങ്ങള്‍ ശ്രീലങ്കയ്ക്കും, പാകിസ്താനും നിര്‍ണായകമാണ്. അവസാന മത്സരത്തില്‍ ലങ്കയ്ക്കും പാകിസ്താനും വിജയം ഒരുപോലെ ആവശ്യമാണ്. ഇന്ത്യക്ക് ശേഷിക്കുന്ന മത്സരം ബംഗ്ലാദേശുമായിട്ടാണ്. ഇതിന് കാര്യമായ പ്രസക്തിയില്ല. ശ്രീലങ്കയ്ക്ക് അവസാന മത്സരത്തില്‍ ജയം നേടാനായാല്‍ ഫൈനല്‍ ഉറപ്പിക്കാം. അതുപോലെ പാകിസ്താനും അവസാന മത്സരത്തില്‍ വിജയം നേടിയാല്‍ ഫൈനലിലെത്താം.

പക്ഷേ മഴ വന്നാല്‍ എന്ത് ചെയ്യും. മത്സരം ഉപേക്ഷിച്ചാല്‍ ആകെ പ്രതിസന്ധിയിലാവാന്‍ പോകുന്നത് പാകിസ്താനാണ്. കാരണം നെറ്റ് റണ്‍റേറ്റില്‍ പാകിസ്താന് പുറത്താവും. ആദ്യ മത്സരത്തില്‍ വമ്പന്‍ തോല്‍വി ഇന്ത്യയോട് വഴങ്ങിയതാണ് അവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അതേസമയം ശ്രീലങ്കയില്‍ മത്സരം നടക്കുന്നതിന്റെ മുന്‍തൂക്കം ഇവിടെ ആതിഥേയര്‍ക്കുണ്ട്.
പാകിസ്താന് സാഹചര്യങ്ങളൊന്നും അനുകൂലമല്ല എന്ന് വേണം പറയാന്‍. അവരുടെ ബൗളിംഗ് നിര മികവ് കാണിക്കുന്നുണ്ടെങ്കിലും ബാറ്റിംഗ് ദുര്‍ബലമാണ്. ശ്രീലങ്കയ്ക്ക് മൈനസ് 0.200 ആണ് നെറ്റ് റണ്‍റേറ്റ്. പാകിസ്താന് ഇത് മൈനസ് 1.892 ആണ്. ജയത്തിലൂടെ മാത്രമേ പാകിസ്താന് ഫൈനലിലെത്താന്‍ സാധിക്കൂ. ബാബര്‍ അസം ഫോമിലേക്ക് ഉയരും. ബൗളിംഗില്‍ എല്ലാവരും മികവ് കണ്ടെത്തണം. ഹാരിസ് റൗഫ്, നസീം ഷാ എന്നിവരുടെ പരിക്ക് പാകിസ്താനെ ബാധിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
നസീം ഇന്ത്യയെ ശരിക്കും ബുദ്ധിമുട്ടിച്ചിരുന്നു. ഷഹീന് അഫ്രീദിയും അതുപോലെ മികവ് കാണിക്കേണ്ടി വരും. അതേസമയം പാകിസ്താന് ഫൈനലില്‍ വരാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടാവില്ല. അവരുടെ പേസ് ബൗളിംഗ് നിരയെ ഇന്ത്യ നന്നായി തന്നെ നേരിട്ടെങ്കിലും, വീണ്ടുമൊരു ചലഞ്ച് ഇന്ത്യ ആഗ്രഹിക്കുന്നുണ്ടാവില്ല. ശ്രീലങ്ക വന്നാല്‍ ദുനിത് വെല്ലാലഗെ എന്ന മിസ്റ്ററി സ്പിന്നറെ കൂടുതല്‍ പഠിക്കാന്‍ ഇന്ത്യക്ക് കൂടുതല്‍ അവസരം ലഭിക്കും.
ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയുടെ മുന്‍നിരയെ തന്നെ ആകെ വെള്ളം കുടിപ്പിച്ചിരുന്നു വെല്ലാലഗെ. വിരാട് കോലി അടക്കമുള്ളവര്‍ താരത്തെ നേരിടാന്‍ ബുദ്ധിമുട്ടി. ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വെല്ലാലഗെ ശരിക്കും ഭീഷണിയാവുമെന്ന് ഇന്ത്യക്കറിയാം. ഷഹീന് അഫ്രീദിയുടെ പന്തുകള്‍ ഇന്ത്യ കൃത്യമായ പരിശീലനത്തിലൂടെ പഠിച്ചെടുത്തത് പോലെ വെല്ലാലഗെയെയും പഠിക്കേണ്ടതുണ്ട് ടീമിന്. മുമ്പ് മിസ്റ്ററി സ്പിന്നറായ അജന്ത മെന്‍ഡിസിനെ കൃത്യമായ പരിശീലനത്തിലൂടെ ഇന്ത്യ നേരിടാന്‍ പഠിച്ചത്. ശ്രീലങ്ക ഫൈനലില്‍ എത്തിയാല്‍ ഇന്ത്യക്ക് അതിനുള്ള സാധ്യതുണ്ടാവും.
-
ശമ്പളം 51,300 രൂപയാകുമോ? ഏപ്രിലിൽ തന്നെ നിർണായ പ്രഖ്യാപനം ഉണ്ടാകും? സാധ്യതകൾ -
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
കേന്ദ്രസർക്കാർ സ്ഥാപനത്തിൽ കരാർ ജോലി; ഈ യോഗ്യതയുണ്ടോ? 1.80 ലക്ഷം ശമ്പളം വാങ്ങാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത്












Click it and Unblock the Notifications