Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനി ഡബിള്‍ വേണ്ട, ഞാന്‍ ക്ഷീണിച്ചു,'; ശ്രേയസ് ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ലെന്നും രാഹുല്‍

മുംബൈ: ലോകകപ്പിലെ ആദ്യ മത്സരം ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ഓസ്‌ട്രേലിയയെ 199 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. എന്നാല്‍ കുറഞ്ഞ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ വെറും രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരടക്കം മൂന്ന് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇഷന്‍ കിഷനും രോഹിത് ശര്‍മ്മയും ശ്രേയസ് അയ്യരും റണ്‍സെടുക്കുന്നതിന് മുന്‍പ് പുറത്തായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന വിരാട് കോഹ്ലിയും കെ എല്‍ രാഹുലും ആണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ഇരുവരും കളം നിറഞ്ഞപ്പോള്‍ ഓസ്‌ട്രേലിയയുടെ പദ്ധതികളെല്ലാം വെള്ളത്തിലായി. കോഹ്ലി 85 റണ്‍സെടുത്തപ്പോള്‍ രാഹുല്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നു.

ICC World Cup 2023

ഇപ്പോഴിതാ ഇന്ത്യ നേരിട്ട ബാറ്റിംഗ് തകര്‍ച്ചയേയും പിന്നീട് തിരിച്ചുവന്നതിനേയും കുറിച്ച് പറയുകയാണ് കെ എല്‍ രാഹുല്‍. കോഹ്ലിയുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ബി സി സി ഐ തന്നെയാണ് പങ്ക് വെച്ചിരിക്കുന്നത്. ശ്രേയസ് അയ്യര്‍ ഇത്ര പെട്ടെന്ന് പുറത്താകും എന്ന് താന്‍ കരുതിയിരുന്നില്ലെന്നും ആദ്യ രണ്ട് ഓവറിനുള്ളില്‍ ഇന്ത്യന്‍ ടീമിന് മൂന്ന് വിക്കറ്റ് നഷ്ടമാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

'ഞാനത് ഒരിക്കലും പ്രതീക്ഷിച്ചില്ല. രണ്ട് വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടപ്പെട്ടേക്കാം. എങ്കിലും അതിന് നാലോ അഞ്ചോ ഓവര്‍ എടുത്തേക്കും. ഞാന്‍ ആ സമയത്ത് ഷവര്‍ ചെയ്ത് വന്നിരുന്നതേ ഉള്ളൂ. ഇഷാന്‍ പുറത്തായപ്പോള്‍ തന്നെ പാഡുകള്‍ ധരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രോഹിത് പുറത്തായി. എന്നാലും ശ്രേയസ് കുറഞ്ഞത് രണ്ട് ഓവറെങ്കിലും ബാറ്റ് ചെയ്യുമെന്ന് ഞാന്‍ കരുതി,' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പെട്ടെന്നുള്ള തകര്‍ച്ച കാരണം കോഹ്ലിയും രാഹുലും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. റണ്‍സ് നേടാനുള്ള അവസരങ്ങള്‍ക്കായി കാത്തിരുന്നു. ബൗണ്ടറികള്‍ സ്‌കോര്‍ ചെയ്യുന്നതിന് പുറമെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതില്‍ ഇരുവരും ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ നീക്കം ഫലം കണ്ടെങ്കിലും മത്സരശേഷം താന്‍ വളരെ ക്ഷീണിതനായിരുന്നു എന്ന് രാഹുല്‍ സമ്മതിച്ചു.

'ഞാന്‍ കള്ളം പറയുന്നില്ല. 50-70 റണ്‍സ് കൂട്ടുകെട്ടിന് ശേഷം നമുക്ക് നമ്മുടെ ഊര്‍ജം സംരക്ഷിക്കാം, ഡബിള്‍ ഓടരുത് എന്നായിരുന്നു ഞാന്‍ പറഞ്ഞത്,' രാഹുല്‍ പറഞ്ഞു. അതേസമയം രാഹുലുമായുള്ള കൂട്ടുകെട്ടിന്റെ ഹൈലൈറ്റ് തങ്ങള്‍ എത്രത്തോളം പന്ത് നേരിടുന്നു എന്നതിലെ സംതൃപ്തിയായിരുന്നു എന്ന് കോഹ്ലി പറഞ്ഞു. സമ്മര്‍ദ്ദം നിങ്ങളെ കൂടുതല്‍ പിരിമുറുക്കത്തിലാക്കുകയും കൂടുതല്‍ ക്ഷീണം നല്‍കുകയും ചെയ്യുന്നു.

ആദ്യ പത്ത് ഓവറുകള്‍ ടെസ്റ്റ് ക്രിക്കറ്റ് പോലെ കളിക്കാനാണ് താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് രാഹുലും പറഞ്ഞു. പന്തിന് മേല്‍ ഓസ്‌ട്രേലിയയ്ക്ക് നിയന്ത്രണമുള്ള സാഹചര്യത്തിലായിരുന്നു. അതിനാല്‍ കുറച്ച് യാഥാസ്ഥിതികനാകാനും ഓസ്ട്രേലിയയുടെ വേഗത കുറയ്ക്കാനും ഞാന്‍ എന്നോട് തന്നെ പറഞ്ഞു. അവര്‍ റഡാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ നയം വ്യക്തമാക്കി അവരെ ശിക്ഷിക്കുകയും ചെയ്തു,' രാഹുല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+