Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബര്‍ അസം പാക് ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്, തീരുമാനം ഉടന്‍

ലാഹോര്‍: പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം സ്ഥാനമൊഴിയാന്‍ സാധ്യത. ഇന്ത്യയില്‍ നിന്ന് മടങ്ങിയ ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ബാബര്‍ അസം ആലോചിക്കുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെമിഫൈനലിന് നേരിയ സാധ്യത മാത്രമെ പാകിസ്ഥാന് അവശേഷിക്കുന്നുള്ളൂ. ഒരു മത്സരമാണ് പാകിസ്ഥാന് പ്രാഥമിക റൗണ്ടില്‍ ബാക്കിയുള്ളത്.

ഇതില്‍ വെറുതെ ജയിച്ചാല്‍ പോര എന്നുള്ളതാണ് പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നത്. മികച്ച റണ്‍റേറ്റുള്ള ന്യൂസിലാന്റിനെ മറികടക്കണമെങ്കില്‍ കൂറ്റന്‍ ജയമാണ് പാകിസ്ഥാന് വേണ്ടത്. ഈ ലോകകപ്പില്‍ നിരാശാജനകമായ പ്രകടനമാണ് പാകിസ്ഥാന്‍ കാഴ്ച വെച്ചത്. ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയും പാകിസ്ഥാന്റെ തുടര്‍ തോല്‍വിക്ക് പിന്നാലെ വിമര്‍ശനത്തിന് വിധേയമായിരുന്നു.

babar azam

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി സി ബി) ചെയര്‍മാനുമായ റമീസ് രാജയുമായും അദ്ദേഹവുമായി അടുപ്പമുള്ളവരുമായും തന്റെ ഭാവിയെക്കുറിച്ച് ബാബര്‍ കൂടിയാലോചന നടത്തി വരികയാണെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ നിന്ന് ബാബറിന് ലഭിക്കുന്ന ഉപദേശത്തെ ആശ്രയിച്ചിരിക്കും ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാനുള്ള ബാബറിന്റെ തീരുമാനം

മൂന്ന് ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ അടുത്തവൃത്തങ്ങളില്‍ ചിലര്‍ അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ടെന്നും ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ടിനെതിരായ പാകിസ്ഥാന്റെ അവസാന ഗ്രൂപ്പ് ഘട്ട പോരാട്ടത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാകിസ്ഥാന്റെ ക്യാപ്റ്റന്‍സി സംബന്ധിച്ച ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനോട് വ്യക്തമായ മറുപടിയല്ല ബാബര്‍ അസം നല്‍കിയത്.

ഇപ്പോള്‍ താന്‍ ഇതിലല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അടുത്ത മത്സരത്തിലാണ് തന്റെ ശ്രദ്ധ എന്നുമായിരുന്നു ബാബര്‍ അസം പറഞ്ഞത്. ലോകകപ്പിലെ തന്റെ ഫോമിനെ ക്യാപ്റ്റന്‍സി ബാധിച്ചുവെന്ന വിമര്‍ശനവും അദ്ദേഹം നിഷേധിച്ചിരുന്നു. 'കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ എന്റെ ടീമിന്റെ ക്യാപ്റ്റനാണ്. എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ലോകകപ്പില്‍ എനിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല.

അതിനാലാണ് ഞാന്‍ സമ്മര്‍ദ്ദത്തിലാണെന്ന് ആളുകള്‍ പറയുന്നത്. ഞാന്‍ സമ്മര്‍ദ്ദത്തിലല്ല. കഴിഞ്ഞ 2.5 അല്ലെങ്കില്‍ 3 വര്‍ഷമായി ഞാന്‍ ഇത് ചെയ്യുന്നു. അന്നും ഞാന്‍ തന്നെയായിരുന്നു മികച്ച പ്രകടനം നടത്തിയത്. അപ്പോഴും ഞാന്‍ ക്യാപ്റ്റനായിരുന്നു,' ബാബര്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടും പാകിസ്താനും ശനിയാഴ്ചയാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏറ്റുമുട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+