Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലിയുടെ 50 സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ പറ്റിയ ആള്‍ ഞങ്ങള്‍ക്കുണ്ട്, പേര് ബാബര്‍: മുന്‍ പാക് താരം

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏകദിനത്തിലെ 49 സെഞ്ച്വറി എന്ന റെക്കോട് വിരാട് കോലി ലോകകപ്പ് സെമിയില്‍ മറികടന്നിരിക്കുകയാണ്. ഒരിക്കല്‍ ആര്‍ക്കും തകര്‍ക്കാനാകില്ല എന്ന് കരുതിയ സച്ചിന്റെ റെക്കോഡുകള്‍ പലതും കോലി സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. ന്യൂസിലാന്റിനെതിരായ സെമിയില്‍ തന്നെ സച്ചിന്റെ മൂന്ന് റെക്കോഡുകളാണ് വിരാട് കോലി പഴങ്കഥയാക്കിയത്.

ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന റെക്കോഡ് 20 വര്‍ഷത്തോളം സച്ചിന്റെ പേരിലായിരുന്നു. 2003 ലെ ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്ന് സച്ചിന്‍ നേടിയത് 673 റണ്‍സായിരുന്നു. ഈ റെക്കോഡാണ് വിരാട് കോലി മറികടന്നിരിക്കുന്നത്. ഈ ലോകകപ്പിലെ 10 മത്സരങ്ങളില്‍ നിന്ന് 711 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഫൈനലിലെ ഒരു മത്സരം ബാക്കിയുണ്ട്.

ICC World Cup 2023

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ 50 ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരം എന്ന റെക്കോഡും കോലി മറികടന്നു. നേരത്തെ ഏഴ് തവണ ഈ നേട്ടം കൈവരിച്ച സച്ചിന്റേയും ഷാക്കിബ് അല്‍ഹസന്റേയും റെക്കോഡാണ് കോലി മറികടന്നത്. ഈ ലോകകപ്പിലെ പത്ത് മത്സരങ്ങളില്‍ എട്ട് തവണയും കോലി അമ്പതിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലാണ് ഏകദിനത്തില്‍ സെഞ്ച്വറിയില്‍ അര്‍ധ സെഞ്ച്വറി എന്ന നേട്ടം കോലി കൈവരിച്ചത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പോലും എത്തി പിടിക്കാനാവാത്ത നേട്ടമാണ് ഇത്. സച്ചിന്‍ കളി അവസാനിപ്പിക്കുമ്പോള്‍ ഏകദിനത്തില്‍ 49 സെഞ്ച്വറികളാണ് കുറിച്ചത്. മികച്ച ഫോമിലുള്ള കോലിക്ക് ഇനിയും കരിയര്‍ ബാക്കിയുണ്ട്. ഈ സാഹചര്യത്തില്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് ഇനിയും സെഞ്ച്വറികള്‍ പിറക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ കോലിയുടെ ഏകദിനത്തിലെ സെഞ്ച്വറി റെക്കോഡ് തകര്‍പ്പെടില്ല എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

എന്നാല്‍ കോലിയുടെ റെക്കോഡ് തകര്‍ക്കാന്‍ പറ്റിയ ആളുണ്ട് എന്നാണ് മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍ പറയുന്നത്. കോലിയുടെ 50 ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡിന് വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാന്‍ താരം ബാബര്‍ അസമിനും ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും കഴിവുണ്ടെന്നാണ് കമ്രാന്‍ അക്മല്‍ പറയുന്നത്. എആര്‍വൈ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ടോപ് 3 ഓര്‍ഡറിലെ ബാറ്റ്‌സ്മാന്‍മാര്‍ക്കെ ഈ റെക്കോഡ് ഭേദിക്കാന്‍ കഴിയൂ എന്നും അതിനാല്‍ ബാബര്‍ അസമിനെയും ശുഭ്മാന്‍ ഗില്ലിനെയും ശക്തമായ മത്സരാര്‍ത്ഥികളായി കണക്കാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. '50 ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡ് ആദ്യ മൂന്ന് ബാറ്റ്സുകാര്‍ക്ക് മാത്രമേ തകര്‍ക്കാന്‍ കഴിയൂ മധ്യനിരക്ക് അത് തകര്‍ക്കാന്‍ കഴിയില്ല. അത് തകര്‍ക്കാന്‍ നമുക്ക് ബാബര്‍ അസമുണ്ട്. അവര്‍ക്ക് ശുഭ്മാന്‍ ഗില്ലും,' കമ്രാന്‍ അക്മല്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ ബാബര്‍ അസമിന് 117 ഏകദിനത്തില്‍ നിന്നായി 19 സെഞ്ച്വറികളാണ് ഉള്ളത്. 5729 റണ്‍സാണ് താരം ഇതുവരെ നേടിയിരിക്കുന്നത്. ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് 43 ഏകദിനത്തില്‍ നിന്ന് ആറ് സെഞ്ച്വറിയും 2267 റണ്‍സുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+