ബുംറയും ഷമിയുമല്ല..; പാണ്ഡ്യക്ക് പകരം വൈസ് ക്യാപ്റ്റനാകുന്നത് ഈ സൂപ്പര്‍താരം
ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യമായി സെമി ഉറപ്പിച്ച ടീമായിരിക്കുകയാണ് ഇന്ത്യ. ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിലും ജയിച്ച് ആധികാരികമായാണ് ഇന്ത്യ സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇനി ലീഗ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും നെതര്‍ലാന്റിനോടുമാണ് ഇന്ത്യക്ക് മത്സരമുള്ളത്. അതിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ലോകകപ്പില്‍ തുടര്‍ന്ന് കളിക്കില്ല എന്ന് ബി സി സി ഐ അറിയിച്ചിരുന്നു.
ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് ഹര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. കണങ്കാലിന് പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യ പിന്നീടുള്ള മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. എന്നാല്‍ താരം തിരിച്ചുവരും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ലോകകപ്പില്‍ ഇനി അദ്ദേഹത്തിന് കൡക്കാനാകില്ലെന്നും താരത്തിന് പകരക്കാരനായി പ്രസിദ്ധ് കൃഷ്ണയെ ടീമിലുള്‍പ്പെടുത്തുകയാണെന്നും ബി സി സി ഐ അറിയിച്ചിരുന്നു.

ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഹര്‍ദിക് പാണ്ഡ്യ. അതിനാല്‍ തന്നെ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ പുതിയ വൈസ് ക്യാപ്റ്റനേയും ബി സി സി ഐയ്ക്ക് നിശ്ചയിക്കേണ്ടി വന്നു. ഈ ലോകകപ്പിലെ മിന്നും ബൗളര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ പേരുകളായിരുന്നു വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ ബി സി സി ഐ ഇതെല്ലാം തള്ളിയിരിക്കുകയാണ്,
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുലായിരിക്കും ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ എന്ന് ബി സി സി ഐ അറിയിച്ചു. പാണ്ഡ്യ പുറത്തായതോടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി രാഹുലിനെ രോഹിത് ശര്‍മ്മയുടെ ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ തീരുമാനം കെ എല്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്.
സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ബൗളര്‍മാരുടെ മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്ന രാഹുല്‍ ഇനി വൈസ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ബൗളര്‍മാരുടെയും ബാറ്റ്‌സ്മാന്‍മാരുടെയും എല്ലാ ടീം മീറ്റിംഗുകളിലും പങ്കെടുക്കും. കൂടാതെ എല്ലാ പ്രധാന തീരുമാനങ്ങളിലും ടീം മാനേജ്‌മെന്റ് ഉപദേശം തേടുകയും ചെയ്യും. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ കളിയുടെ ഗതിയില്‍ നിര്‍ണായക സംഭാവന ചെയ്യാന്‍ സാധിക്കും എന്നതാണ് രാഹുലിന് തുണയായത്.
ജസ്പ്രീത് ബുംറയെക്കാള്‍ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തിന് മുന്‍ഗണന നല്‍കിയതിന് കാരണവും ഇത് തന്നെയാണ്. സ്റ്റമ്പിന് പിന്നിലും മുന്നിലും ഈ ലോകകപ്പില്‍ രാഹുല്‍ ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയത്. ഒരു അര്‍ധസെഞ്ച്വറിയടക്കം 237 റണ്‍സാണ് രാഹുല്‍ ഈ ലോകകപ്പില്‍ നേടിയിരിക്കുന്നത്.












Click it and Unblock the Notifications