കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിക്ക് മുന്നില്‍ രോഹിത് വീഴും, ഇതാണ് 3 കാരണങ്ങള്‍, ചെന്നൈക്ക് അനുകൂലം ഇവ, വീഴ്ച്ചയ്ക്ക് കാരണങ്ങള്‍

Google Oneindia Malayalam News

ദുബായ്: ഐപിഎല്‍ ഏപ്രില്‍ 19ന് ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സ് നേടുമോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ അപ്പുറത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആയത് കൊണ്ട് കാര്യങ്ങള്‍ പ്രവചിക്കുക എളുപ്പമല്ല. പ്രധാനമായും ഏറ്റവും വിജയശതാനം കൂടുതലുള്ള ടീമുകളാണ് ഇവ. പക്ഷേ ദുബായ് പോലൊരു വേദിയില്‍ കാര്യങ്ങള്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമല്ല. മുമ്പ് വിദേശത്ത് ഐപിഎല്‍ നടത്തിയപ്പോഴുള്ള ചരിത്രമൊന്നും മുംബൈക്ക് അനുകൂലമല്ല.

തുടക്കം പാളും

തുടക്കം പാളും

മുംബൈയുടെ തുടക്കം പാളുമെന്നുള്ളത് കഴിഞ്ഞ തവണത്തെ കണക്കുകളില്‍ വ്യക്തമാണ്. ആദ്യ മത്സരങ്ങളില്‍ പ്രകടമായ കരുത്ത് രോഹിത് ശര്‍മയും ടീമും പുറത്തെടുക്കാറില്ല. ഡല്‍ഹി ക്യാപ്റ്റല്‍സുമായിട്ടായിരുന്നു. മുംബൈയുടെ കഴിഞ്ഞ തവണത്തെ ആദ്യ മത്സരം. ഈ മത്സരത്തില്‍ 37 റണ്‍സിനാണ് മുംബൈ തോറ്റത്. ദില്ലി ഈ മത്സരത്തില്‍ മുംബൈക്കെതിരെ 213 റണ്‍സടിച്ച് കൂട്ടി. മുംബൈ 176 റണ്‍സില്‍ ഒതുങ്ങി. രോഹിത് പരാജയമായി. ചെന്നൈ ആദ്യ മത്സരത്തില്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 7 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.

ദുബായില്‍ നടന്നപ്പോള്‍

ദുബായില്‍ നടന്നപ്പോള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് 2014 ഐപിഎല്ലിന്റെ പകുതി ഭാഗം യുഎഇയിലാണ് നടന്നത്. അന്ന് ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലായിരുന്നു. അന്ന് 41 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്. ആ സീസണില്‍ ഗ്രൂപ്പ് ഘട്ടം താണ്ടാന്‍ പോലും മുംബൈക്ക് സാധിച്ചില്ല. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സെമി വരെയെത്തി. ആ ടൂര്‍ണമെന്റില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്ന ആദ്യ മത്സരത്തില്‍ 7 വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളും മുംബൈ തോറ്റു. ആറാം മത്സരത്തിലാണ് ടീം ആദ്യ വിജയം നേടിയത്.

2009ലും വിദേശത്ത്

2009ലും വിദേശത്ത്

2009ലെ ഐപിഎല്ലും വിദേശത്താണ് നടന്നത്. ഇത്തവണ ദക്ഷിണാഫ്രിക്കയായിരുന്നു വേദി. ഇത്തവണ ആദ്യ മത്സരത്തില്‍ മുംബൈ ചെന്നൈയെ പരാജയപ്പെടുത്തി. എന്നാല്‍ ഇത്തവണയും സെമിയുടെ ഏഴയലത്ത് പോലും എത്താന്‍ മുംബൈക്ക് സാധിച്ചിട്ടില്ല. വളരെ മോശം പ്രകടനമായിരുന്നു ടീമിന്റേത്. അതേസമയം രോഹിത് ശര്‍മ കളിച്ച ടീം ആ വര്‍ഷം കിരീടം ചൂടി. ഡെക്കാന്‍ ചാര്‍ജേഴ്‌സിലായിരുന്നു രോഹിത് ആ വര്‍ഷം കളിച്ചത്. പക്ഷേ മുംബൈ വിദേശത്ത് കളിച്ച ഒരു ടൂര്‍ണമെന്റ് കൂടി പരാജയത്തിലേക്ക് വീഴുന്നതിന് ദക്ഷിണാഫ്രിക്ക സാക്ഷിയായി.

ധോണി ഞെട്ടിക്കും

ധോണി ഞെട്ടിക്കും

പൂര്‍ണമായും ഐപിഎല്‍ കേന്ദ്രീകരിച്ച് ധോണി പങ്കെടുക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്. ദുബായിലെ പിച്ചുകള്‍ മുംബൈ ടീമിലെ ഒരാള്‍ പോലും മനസ്സിലാക്കിയിട്ടില്ല. ദീര്‍ഘകാലമായി ഇന്ത്യ പാകിസ്താനുമായി കളിച്ചിട്ടില്ല. എന്നാല്‍ ധോണിയുടെ ടീമില്‍ അതിന് പറ്റിയ കളിക്കാരുണ്ട്. ഡുപ്ലെസി അത്തരമൊരു താരമാണ്. അമ്പാട്ടി റായിഡുവിന് പകരം ആദ്യ ഇലവില്‍ ഡുപ്ലെസി തന്നെ ഇടംപിടിക്കും. മിച്ചല്‍ സാന്റ്‌നര്‍, ഷെയ്ന്‍ വാട്‌സണ്‍ എന്നിവരും ഫോമിലാണ്. സാം കറനായിരിക്കും ധോണിയുടെ തുറുപ്പുച്ചീട്ട്. ഇത്തവണ ബാറ്റിംഗില്‍ കറന്‍ മുന്നോട്ടു കയറി ഇറങ്ങാനുള്ള സാധ്യതയും ഉണ്ട്. മുംബൈക്ക് കണക്കുകളില്‍ മാത്രമാണ് തല്‍ക്കാലം ആധിപത്യമുള്ളത്. നേരിട്ട് 28 മത്സരങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ 17 തവണ മുംബൈയാണ് ജയം നേടിയത്. ചെന്നൈക്ക് 11 തവണയാണ് ജയിക്കാനായത്.

English summary
ipl 2020: mahendra singh dhoni may dominate against mumbai indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X