കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: കെകെആറിന്റെ എല്ലാ പ്രശ്‌നവും തീരും, ഈ മൂന്ന് പേരെ ലേലത്തില്‍ സ്വന്തമാക്കണം

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം നാളെ ചെന്നൈയില്‍ നടക്കുകയാണ്. മിനി താരലേലത്തിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. രണ്ട് തവണ ഐപിഎല്‍ കിരീടം ചൂടിയിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവസാന സീസണിലും പ്ലേ ഓഫില്‍ കടക്കാനായില്ല. ഇത്തവണ കിരീടം ലക്ഷ്യമിട്ട് താരലേലത്തിനിറങ്ങുന്ന കെകെആറിന് അനുയോജ്യരായ മൂന്ന് താരങ്ങളുണ്ട്. ടീമുകള്‍ ഒഴിവാക്കി താരലേലത്തിലേക്കെത്തിയ ഇവരെ സ്വന്തമാക്കാനായാല്‍ കെകെആറിന് ഇത്തവണ കിരീടത്തിലേക്കെത്താന്‍ സാധിച്ചേക്കും. ആ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

കൃഷ്ണപ്പ ഗൗതം

കൃഷ്ണപ്പ ഗൗതം

രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ കൃഷ്ണപ്പ ഗൗതത്തെ സ്വന്തമാക്കിയാല്‍ കെകെആറിന് അത് ഗുണം ചെയ്‌തേക്കും. പരിചയസമ്പന്നനായ ഗൗതത്തിന്റെ അവസാന സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ പരിചയസമ്പന്നനായ സ്പിന്‍ ഓള്‍റൗറാണ് അദ്ദേഹം. ഫിനിഷര്‍ റോളിലും മികവ് കാട്ടിയിട്ടുള്ള ഗൗതത്തെ ആന്‍ഡ്രേ റസലിനും സുനില്‍ നരെയ്‌നും പകരക്കാരനായി ഉപയോഗപ്പെടുത്താം. അവസാന സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനാല്‍ ഇത്തവണ അധികം ടീമുകള്‍ ഗൗതത്തിനായി രംഗത്തെത്താനിടിയില്ല. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറിയും എട്ട് വിക്കറ്റും വീഴ്ത്തി നിലവില്‍ മിന്നും ഫോമിലാണ് താരമുള്ളത്.

ജേസന്‍ റോയ്

ജേസന്‍ റോയ്

ഓപ്പണിങ് റോളില്‍ മികച്ച താരങ്ങളുടെ അഭാവം കെകെആറിലുണ്ട്. അവസാന സീസണില്‍ നിരവധി താരങ്ങളെ കെകെആര്‍ മാറി മാറി ഓപ്പണിങ്ങില്‍ പരീക്ഷിച്ചിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ ഇംഗ്ലണ്ട് താരം ജേസന്‍ റോയിയെ സ്വന്തമാക്കിയാല്‍ കെകെആറിനത് മുതല്‍ക്കൂട്ടാവും. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മികവുള്ള താരമാണ് അദ്ദേഹം. ശുബ്മാന്‍ ഗില്ലിനൊപ്പം റോയ് എത്തുന്നത് ടീമിന് ഗുണം ചെയ്‌തേക്കും. സുനില്‍ നരെയ്‌ന്റെ ബാറ്റിങ്ങിന് പഴയ മികവില്ലാത്തതിനാല്‍ അദ്ദേഹത്തെ ഇനിയും ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കുന്നത് ടീമിന് തിരിച്ചടിയായേക്കും.

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒഴിവാക്കിയ ആരോണ്‍ ഫിഞ്ചും കെകെആറിന് അനുയോജ്യനായ താരമാണ്. അവസാന സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാനുള്ള ഫിഞ്ചിന്റെ മികവില്‍ ആര്‍ക്കും സംശയം ഇല്ല. അതിനാല്‍ത്തന്നെ ഇത്തവണ ഓപ്പണിങ്ങിലേക്ക് കെകെആറിന് ഫിഞ്ചിനെ പരീക്ഷിക്കാം. ഇതിനോടകം എട്ട് ടീമുകള്‍ക്കുവേണ്ടി ഫിഞ്ച് കളിച്ചിട്ടുണ്ട്. 12 മത്സരത്തില്‍ നിന്ന് 268 റണ്‍സ് മാത്രമാണ് ഫിഞ്ച് നേടിയത്. ഇത്തവണ കെകെആര്‍ അവസരം നല്‍കാന്‍ തയ്യാറവുകയും താരം ഫോമിലേക്ക് ഉയരുകയും ചെയ്താല്‍ ടീമിനത് വലിയ നേട്ടമാവും.

Recommended Video

cmsvideo
Sreesanth's reply after removed from ipl auction

മനം കുളിര്‍പ്പിച്ച് പായല്‍ രാജ്പുത്ത്; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
IPL 2021: Aaron Finch and other two players who could be a perfect fit at kkr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X