കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ആര്‍സിബിയില്‍, വിഷ്ണു വിനോദ് ഡല്‍ഹിയില്‍

  • By Vishnu
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ സ്വന്തമാക്കി ആര്‍സിബി.അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് സച്ചിന്‍ ബേബിയെ ആര്‍സിബി സ്വന്തമാക്കിയത്. നേരത്തെയും ആര്‍സിബിക്കുവേണ്ടി കളിച്ചിട്ടുള്ള സച്ചിനായി മറ്റൊരു ടീമും രംഗത്തെത്തിയില്ല. വിജയ് ഹസാരെ ട്രോഫിയില്‍ കേരള ടീമിനെ നയിക്കുന്നത് സച്ചിന്‍ ബേബിയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സച്ചിന്‍ ബേബിയും കേരള ടീമിന്റെ ഭാഗമായിരുന്നു.

32കാരനായ സച്ചിന്‍ ബേബി 18 മത്സരങ്ങള്‍ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. 137 റണ്‍സും രണ്ട് വിക്കറ്റുമാണ് സച്ചിന്‍ നേടിയിട്ടുള്ളത്. 33 റണ്‍സാണ് സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍. 80 ടി20കളുടെ പരിചയസമ്പത്തുള്ള സച്ചിന്‍ 26.76 ശരാശരിയില്‍ 1499 റണ്‍സും ഏഴ് വിക്കറ്റും നേടിയിട്ടുണ്ട്. 72 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 3251 റണ്‍സും 72 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2420 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഇത്തവണ വലിയ മാറ്റങ്ങള്‍ വരുത്തുന്ന ആര്‍സിബിയുടെ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുക സച്ചിന് പ്രയാസമാവും.

 sachinbabyandrcb

ഏഴ് വര്‍ഷത്തിന് ശേഷം കേരളത്തിനുവേണ്ടി കളിച്ച് തിരിച്ചെത്തിയ എസ് ശ്രീശാന്തിന് ഇത്തവണ ലേലത്തില്‍ അവസരം ലഭിച്ചില്ല. അന്തിമ പട്ടികയില്‍ നിന്ന് താരം പുറത്താവുകയായിരുന്നു. കേരളത്തില്‍ നിന്ന് മുഹമ്മദ് അസ്ഹറുദ്ദീനും ലേലത്തില്‍ അവസരം ലഭിച്ചു. ആര്‍സിബിയാണ് താരത്തെ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 20 ലക്ഷമാണ് ലഭിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരെ വെടിക്കെട്ട് സെഞ്ച്വറി നേടിയതോടെയാണ് അസ്ഹറുദ്ദീന്‍ ശ്രദ്ധിക്കപ്പെട്ടത്.

മറ്റൊരു കേരള താരം വിഷ്ണു വിനോദിനെ ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി. 20 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ഡല്‍ഹി വിഷ്ണുവിനെ സ്വന്തമാക്കിയത്. കേരളത്തിനുവേണ്ടി ആഭ്യന്തര മത്സരങ്ങളില്‍ വളരെ സജീവമായിട്ടുള്ള താരമാണ് വിഷ്ണു വിനോദ്. എന്നാല്‍ ആദ്യമായാണ് താരത്തിന് ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്. ഓള്‍റൗണ്ടറായ താരം വിഷ്ണു വിനോദ് 35 ടി20യില്‍ നിന്ന് 906 റണ്‍സാണ് നേടിയിട്ടുള്ളത്.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

മികച്ച നീക്കങ്ങളാണ് വിരാട് കോലി നായകനായ ആര്‍സിബി ലേലത്തില്‍ നടത്തിയിരിക്കുന്നത്. മികച്ച യുവതാരങ്ങളെ ടീമിലെത്തിക്കാന്‍ ആര്‍സിബിക്കായി. ഗ്ലെന്‍ മാക്‌സ് വെല്‍ (14.25 കോടി),സച്ചിന്‍ ബേബി (20 ലക്ഷം),രജത് പതിധാര് (20 ലക്ഷം),മുഹമ്മദ് അസ്ഹറുദ്ദീന്‍ (20 ലക്ഷം) എന്നിവരെയാണ് ആര്‍സിബി ഇതുവരെ ടീമിലെത്തിച്ചത്.

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
First time in the history of IPL three players go past 14 crores in auction | Oneindia Malayalam

English summary
IPL 2021 Auction: Sachin Baby Bagged By Virat Kohli's RCB At Base Price Of Rs 20 lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X