വിരാട് കോലിക്ക് പണി കിട്ടുമോ? പിഴ വല്ലാതെ കൂടിയേക്കും, ആര്‍സിബിക്ക് വരാനിരിക്കുന്നത് ഈ പ്രശ്നങ്ങള്‍
ബെംഗളൂരു: വിരാട് കോലിയും ലഖ്നൗവിലെ താരങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ നേരത്തെ ഐപിഎല്ലിലെ പ്രധാന ചര്‍ച്ചയായിരുന്നു. വിരാട് കോലിക്ക് നേരത്തെ മാച്ച് ഫീയുടെ നൂറു ശതമാനവും പിഴയായി ലഭിച്ചിരുന്നു. അത് മാത്രമല്ല, വാക്കേറ്റം വലിയ നാണക്കേടാവുകയും ചെയ്തു. ലെവല്‍ 2 വിഭാഗത്തിലുള്ള കുറ്റമാണ് കോലിയും ഗംഭീറും ചെയ്തതെന്ന് ബിസിസിഐ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് നൂറ് ശതമാനം പിഴ ലഭിച്ചത്. ഇതോടെ കോലിക്ക് എത്ര തുകയാണ് നഷ്ടമാവുകയെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. വലിയൊരു തുക തന്നെ താരത്തിന് നഷ്ടമാവും. കോലിക്ക് 15 കോടിയാണ് വാര്‍ഷിക ശമ്പളം. ലീഗില്‍ പതിനാല് മത്സരങ്ങളുണ്ട്. അങ്ങനെ നോക്കുമ്പോള്‍ 1.07 കോടിയാണ് താരം നല്‍കേണ്ടി വരിക.ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ഇത്രയും വലിയൊരു തുക വിരാട് കോലി പിഴയായി അടയ്ക്കേണ്ടി വരില്ലെന്നതാണ്.

വാര്‍ഷിക കരാര്‍ പ്രകാരമുള്ള എല്ലാ തുകയും കോലിക്ക് തന്നെ ലഭിക്കും. കാരണം ആര്‍സിബിയിലെ ഏതൊരു താരത്തിന്റെയും പിഴ തുക അടയ്ക്കുന്നത് ടീം തന്നെയാണ്. കോലിക്ക് മാത്രമല്ല, ഇത് താരങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഇത് കരാറില്‍ എഴുതി വെച്ച നിയമമല്ല.
പക്ഷേ പൊതുവേ ഫ്രാഞ്ചൈസികള്‍ താരങ്ങളുടെ ശമ്പളത്തില്‍ നിന്ന് പിഴ തുക ഈടാക്കാറില്ല. എപ്പോഴൊക്കെ ഒരു താരത്തിന് പിഴ ചുമത്തുന്നോ, അപ്പോഴെല്ലാം ക്ലബ് തന്നെയാണ് ആ തുക നല്‍കുക. ഇത് ഒരു ബഹുമാനാര്‍ത്ഥം നല്‍കുന്നുവെന്നാണ് ക്ലബുകള്‍ അവകാശപ്പെടുന്നത്.
സ്വന്തം ടീമിന് വേണ്ടിയാണ് കളിക്കാര്‍ പലപ്പോഴും കുഴപ്പത്തില്‍ ചാടുന്നത്. ടീമിന്റെ പേരിലാണ് അവര്‍ക്ക് പിഴ അടക്കമുള്ളവ ലഭിക്കുന്നത്. അതിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അതുകൊണ്ട് അവരുടെ ശമ്പളത്തില്‍ നിന്ന് ഒരു രൂപ പോലും പിടിക്കാറില്ലെന്ന് ആര്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ഓരോ ഫ്രാഞ്ചൈസിയിലും ഈ നിയമം വ്യത്യസ്തമായിരിക്കും.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
ഗംഭീറിന്റെ കാര്യമാണെങ്കില്‍ പിഴ ലഖ്നൗ ടീം തന്നെയായിരിക്കും നല്‍കുക. പക്ഷേ ഗംഭീറിന്റെ ശമ്പളം എത്രയാണെന്ന് മാത്രം വ്യക്തമല്ല. അത് കൃത്യമായി അറിഞ്ഞാല്‍ മാത്രമേ എത്ര തുകയാണ് ഗംഭീര്‍ നല്‍കേണ്ടി വരികയെന്ന് വ്യക്തമാകുക.
അതേസമയം വീരേന്ദര്‍ സെവാഗ്, ഗംഭീര്‍-കോലി വാക്പോരില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. വളരെ മോശമായ കാര്യങ്ങളാണ് കളിക്കളത്തില്‍ നടന്നതെന്ന് സെവാഗ് പറഞ്ഞു. ബിസിസിഐ കുറച്ച് കടുപ്പമേറിയ ശിക്ഷകള്‍ കൊണ്ടുവരണം. കളിക്കാരന് മത്സരത്തില്‍ വിലക്ക് കൊണ്ടുവരണം. എങ്കില്‍ മാത്രമേ വളരെ അപൂര്‍വമായി ഈ സംഭവങ്ങള്‍ നടക്കുന്ന രീതിയിലേക്ക് മാറൂ.
മുമ്പ് പലപ്പോഴും ഇത്തരം വാക്പോരുകള്‍ ഐപിഎല്ലില്‍ നടന്നിട്ടുണ്ട്. അത് ഒഴിവാക്കപ്പെടേണ്ടതാണ്. കോലിയും ഗംഭീറും എത്രത്തോളം വലിയ താരങ്ങളാണെന്ന് അവര്‍ മനസ്സിലാക്കണം. അവരെ ആരാധിക്കുന്ന നിരവധി പേരുണ്ട്. ഇത്തരം തമ്മിലടികള്‍ ആരാധിക്കുന്നവരിലും സ്വാധീനമുണ്ടാവും. അവരെ മോശമായ രീതിയില്‍ നടക്കാന്‍ അത് പ്രേരിപ്പിക്കുമെന്നും സെവാഗ് പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications