കോണ്‍വേ അടിച്ചുതകര്‍ത്തു, ജഡേജ എറിഞ്ഞുവീഴ്ത്തി, ഹൈദരാബാദിനെ 7 വിക്കറ്റിന് തകര്‍ത്ത് ചെന്നൈ
ചെന്നൈ: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 7 വിക്കറ്റ് ജയം. 135 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ എട്ട് പന്ത് ബാക്കി നില്‍ക്കെയാണ് വിജയം നേടിയത്. സിഎസ്‌കെയ്ക്ക മികച്ച തുടക്കമാണ് ലഭിച്ചത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ റിതുരാജ് ഗെയ്ക്ക്വാദും, ഡെവണ്‍ കോണ്‍വേയും 11 ഓവറില്‍ 87 റണ്‍സ് ചേര്‍ത്തിരുന്നു.
ഗെയ്ക്വാദ് 30 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 35 റണ്‍സെടുത്തു. നിര്‍ഭാഗ്യത്താല്‍ റണ്ണൗട്ടാവുകയായിരുന്നു. താരം. പിന്നീട് വന്ന അജിന്‍ക്യ രഹാനെ(9), അമ്പാട്ടി റായിഡു(9) എന്നിവര്‍ നിരാശപ്പെടുത്തി. അതേസമയം മത്സരത്തില്‍ മികച്ച് നിന്നത് ഡെവണ്‍ കോണ്‍വേയുടെ ഇന്നിംഗ്‌സായിരുന്നു. ചെന്നൈയെ വിജയത്തിലെത്തിച്ചതും ഈ ഇന്നിംഗ്‌സാണ്. 57 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു കോണ്‍വേയുടെ ഇന്നിംഗ്‌സ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കോണ്‍വേ ടീമിന്റെ ടോപ് സ്‌കോററാവുന്നത്.

അതേസമയം ഹൈദരാബാദിന്റെ ബൗളിംഗ് പൊരുതി നോക്കിയെങ്കിലും വിജയം നേടാനായില്ല. 18.4 ഓവറിലാണ് ചെന്നൈ വിജയം പിടിച്ചത്. നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മായങ്ക് മാര്‍ക്കണ്ഡെ ഒരിക്കല്‍ കൂടി ഹൈദരാബാദിനായി തിളങ്ങി വിക്കറ്റ് വീഴ്ത്തുന്നതില്‍ ടീം വരുത്തിയ പിഴവാണ് അവരെ വിജയത്തില്‍ നിന്ന് തടഞ്ഞത്.
നേരത്തെ സ്വന്തം തട്ടകത്തില്‍ ടോസ് നേടിയ സിഎസ്‌കെ ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ വേണ്ടത്ര മികച്ച തുടക്കം ടീമിന് ലഭിച്ചില്ല. ഹാരി ബ്രൂക്ക്(13 പന്തില്‍ 18) അഭിഷേക് ശര്‍മ(34) എന്നിവര്‍ ചേര്‍ന്ന് 35 റണ്‍സാണ് ഓപ്പണിംഗില്‍ ചേര്‍ത്തത്. ബ്രൂക്ക് മൂന്ന് ബൗണ്ടറിയടിച്ചു. അഭിഷേകിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു. ബ്രൂക്ക് പുറത്തായതോടെ ഹൈദരാബാദ് ഇന്നിംഗ്‌സിന്റെ വേഗം കുറഞ്ഞു. പിന്നീട് വിക്കറ്റുകള്‍ തുടരെ പോകാനും തുടങ്ങി. സിഎസ്‌കെയുടെ സ്പിന്നന്‍മാര്‍ മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
പവര്‍പ്ലേയ്ക്ക് ശേഷം ഹൈദരാബാദ് ടീം ഒന്നാകെ തകരുന്ന കാഴ്ച്ചയാണ് കണ്ടത്. രവീന്ദ്ര ജഡേജയായിരുന്നു ഹൈദരാബാദിനെ തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്നത്. രാഹുല്‍ ത്രിപാഠി(21) വീണ്ടും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ മാക്രം 12 റണ്‍സിന് പുറത്തായി. ആറാമിനായി ഇറങ്ങിയ മായങ്ക് അഗര്‍വാളിന് ഇത്തവണയും മികച്ച സ്‌കോര്‍ നേടാനായില്ല. രണ്ട് റണ്‍സിനാണ് താരം പുറത്തായത്.
ക്ലാസന്‍(17), മാര്‍ക്കോ യാന്‍സന്‍(17) എന്നിവര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. അതേസമയം ക്യാപ്റ്റന്‍സിയില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സജീവ ഇടപെടലാണ് ഇന്ന് മത്സരത്തില്‍ കണ്ടത്. മികച്ച ഫീല്‍ഡിംഗ് ക്രമീകരണവും, സ്പിന്നര്‍മാരെ ഉപയോഗിക്കലുമെല്ലാം കളത്തില്‍ ഫലം കണ്ടു. ജഡേജ മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്തു. ആകാശ് സിംഗ്, തീക്ഷണ, പതിരാന എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.












Click it and Unblock the Notifications