IPL 2023: നെഞ്ചിടിപ്പേറിയ നിമിഷം; ഐപിഎല്ലിലെ ഏറ്റവും മികച്ച റണ്‍ചേസുകള്‍ ഇതാ..
ഐപിഎല്ലിന്റെ ഇതുവരെ കഴിഞ്ഞ 15 സീസണും ക്രിക്കറ്റ് പ്രേമികള്‍ നെഞ്ചിലേറ്റിയതാണ്. ആദ്യ സീസണില്‍ ഷെയ്ന്‍ വോണിന്റെ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടിയത് മുതല്‍ നിരവധി തവണ ഐപിഎല്‍ അപ്രവചീനയത സൃഷ്ടിച്ചിട്ടുണ്ട്. എത്രയോ തവണ ഐപിഎല്‍ അവസാന ഓവര്‍ ഫിനിഷിലേക്കും അവസാന പന്തിലെ ഫിനിഷിലേക്കും എത്തിയിട്ടുണ്ട്. അതുപോലെ എത്രയോ തവണ കൂറ്റന്‍ ടോട്ടലുകള്‍ ചേസ് ചെയ്ത ചരിത്രവും ഉണ്ടായിട്ടുണ്ട്.
ഇന്ന് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ചേസുകള്‍ ഏതൊക്കെയാണ് എന്ന് പരിചയപ്പെടാം. ഏറെക്കുറെ എല്ലാ സീസണിലും ഇത്തരത്തില്‍ ത്രസിപ്പിക്കുന്ന റണ്‍ചേസുകള്‍ ഐപിഎല്ലില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ചില റണ്‍ചേസുകള്‍ ഐപിഎല്ലില്‍ ഉണ്ടായിട്ടുണ്ട്. അവ ഏതെല്ലാമാണ് എന്ന് നമുക്ക് ഒന്ന് നോക്കാം.

രാജസ്ഥാന്‍ റോയല്‍സ് 226/6 vs പഞ്ചാബ് കിംഗ്‌സ്
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെഎല്‍ രാഹുലിന്റേയും മായങ്ക് അഗര്‍വാളിന്റേയപം മികവില്‍ 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍വെച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 19.3 ഓവറില്‍ ലക്ഷ്യം കണ്ടു. 42 പന്തില്‍ 85 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ ആണ് രാജസ്ഥാനെ മുന്നില്‍ നിന്ന് നയിച്ചത്. എന്നാല്‍ പാതിവഴിയില്‍ സഢഞ്ജു വീണെങ്കിലും അപ്രതീക്ഷിതമായി തകര്‍ത്തടിച്ച തെവാട്ടിയ രാജസ്ഥാനെ ജയത്തിലെത്തിച്ചു.
മുംബൈ ഇന്ത്യന്‍സ് 219/6 vs ചെന്നൈ സൂപ്പര്‍കിംഗ്‌സ്
എല്‍ക്ലാസിക്കോയുടെ എല്ലാ വീറും വാശിയും ഒത്ത് ചേര്‍ന്ന പോരാട്ടത്തില്‍ 27 പന്തില്‍ 72 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവിന്റെ മികവില്‍ മുംബൈയ്ക്ക് മുന്നില്‍ 219 എന്ന വിജയലക്ഷ്യമാണ് ചെന്നൈ നല്‍കിയത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന മുംബൈ 81 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയെ നേരിടുമ്പോഴാണ് പൊള്ളാര്‍ഡ് അവതരിക്കുന്നത്. 34 പന്തില്‍ 87 റണ്‍സ് നേടിയ പൊള്ളാര്‍ഡ് മുംബൈയെ ജയത്തിലെത്തിച്ചു.
രാജസ്ഥാന്‍ റോയല്‍സ് 217/7 vs ഡെക്കാന്‍ ചാര്‍ജേഴ്‌സ്
ഐപിഎല്‍ ചരിത്രത്തിലെ ആദ്യ 200 റണ്‍സ് ചേസ് ആയിരുന്നു ഇത്. 2008 ല്‍ ആന്‍ഡ്രൂ സൈമണ്ട്സ് നേടിയ 117 റണ്‍സിന്റെ പിന്‍ബലത്തില്‍ ഡെക്കാന്‍ ചാര്‍ജേഴ്സ് 215 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ വെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഗ്രെയിം സ്മിത്തും യൂസഫ് പത്താനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ 19.5 ഓവറില്‍ ലക്ഷ്യം മറികടന്നു. 28 പന്തില്‍ 61 റണ്‍സെടുത്ത യൂസഫായിരുന്നു വിജയശില്‍പ്പി.
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 214/3 vs ഗുജറാത്ത് ലയണ്‍സ്
സുരേഷ് റെയ്‌നയുടേയും (77) ദിനേശ് കാര്‍ത്തിക്കിന്റേയും (65) ഇന്നിംഗ്‌സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 208 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി സഞ്ജു സാംസണിന്റെയും ഋഷഭ് പന്തിന്റെയും ആക്രമണാത്മക ഇന്നിംഗ്സിന്റെ മികവില്‍ 17-ാം ഓവറില്‍ ലക്ഷ്യം കണ്ടു. 97 റണ്‍സെടുത്ത ഋഷഭ് പന്താായിരുന്നു അന്ന് കളിയിലെ കേമന്‍
Astro Tips for Nail Cutting: ഈ ദിവസം നഖം വെട്ടല്ലേ... മുടിഞ്ഞ് പോകും..!!
പഞ്ചാബ് കിംഗ്‌സ് 211/4 vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നമന്‍ ഓജ (79), ശിഖര്‍ ധവാന്‍ (45), ഡേവിഡ് വാര്‍ണര്‍ (44) എന്നിവരുടെ പിന്‍ബലത്തില്‍ 206 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ മനന്‍ വോറ (47), വൃദ്ധിമാന്‍ സാഹ (54), ഗ്ലെന്‍ മാക്സ്വെല്‍ (43) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ സഹായത്തോടെ 19-ാം ഓവറില്‍ പഞ്ചാബ് ലക്ഷ്യം മറികടന്നു. സാഹയാണ് മാന്‍ ഓഫ് ദ മാച്ച്.












Click it and Unblock the Notifications