കംപ്ലീറ്റ് ക്രുണാല്‍ ഷോ: ലഖ്‌നൗവിന് ഗംഭീര ജയം, ഹൈരാബാദിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു
ലഖ്‌നൗ: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ലഖ്‌നൗ സപ്പര്‍ ജയന്റ്‌സിന് അഞ്ച് വിക്കറ്റ് ജയം. 122 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ നാലോവര്‍ ബാക്കി നില്‍ക്കെയായിരുന്നു വിജയം കണ്ടെത്തിയത്. കംപ്ലീറ്റ് ക്രുണാല്‍ പാണ്ഡ്യ ഷോയാണ് മത്സരത്തില്‍ നടന്നത്. മൂന്ന് വിക്കറ്റിനൊപ്പം 34 റണ്‍സെടുക്കുക കൂടി ചെയ്ത ക്രുണാല്‍ ഗംഭീര പ്രകടനം നടത്തി.
122 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗവിന് 14 പന്തില്‍ 13 റണ്‍സെടുത്ത കയ്ല്‍ മയേഴ്‌സിനെ ആദ്യം നഷ്ടമായി. ഏഴ് റണ്‍സെടുത്ത ദീപക് ഹൂഡയെയും പിന്നീട് നഷ്ടമായി. പിന്നീട് കെഎല്‍ രാഹുലും ക്രുണാലും ചേര്‍ന്നാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. രാഹുല്‍ 31 പന്തില്‍ 35 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. നാല് ബൗണ്ടറികള്‍ താരം പറത്തി.

ക്രൂണാല്‍ 23 പന്തിലായിരുന്നു 34 റണ്‍സടിച്ചത്. നാല് ബൗണ്ടറിയും ഒരു സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരാന്‍ എന്നിവര്‍ ചേര്‍ന്ന് ടീമിനെ ഒടുവില്‍ വിജയത്തിലെത്തിക്കുകയായിരുന്നു. ഹൈദരാബാദ് നിരയില്‍ ബൗളര്‍മാരും അത്ര മികച്ച പ്രകടനമല്ല നടത്തിയത്. ആദില്‍ റഷീദ് രണ്ട് വിക്കറ്റെടുത്തത്. ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫാറൂഖി, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ലഖ്‌നൗവിന്റെ സ്പിന്‍ കുരുക്കില്‍ തകര്‍ന്നടിക്കുകയായിരുന്നു ഹൈദരാബാദ്. ഒരാള്‍ക്ക് പോലും വേഗത്തില്‍ സ്‌കോര്‍ ചെയ്തില്ല. റണ്‍സെടുക്കാന്‍ ഓരോ താരവും ബുദ്ധിമുട്ടുന്ന കാഴ്ച്ചയാണ് ലഖ്‌നൗവില്‍ കണ്ടത്. തീര്‍ത്തും ദുഷ്‌കര പിച്ചായിരുന്നു ഒരുക്കിയത്. അന്‍മോല്‍പ്രീത് സിംഗ്, മായങ്ക് അഗര്‍വാള്‍ ഓപ്പണിംഗും പരാജയമായിരുന്നു. 26 പന്തില്‍ 31 റണ്‍സാണ് സിംഗ് നേടിയത്.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
മായങ്ക് അഗര്‍വാള്‍ വെരും എട്ട് റണ്‍സിനാണ് പുറത്തായത്. പിന്നീട് വന്ന രാഹുല്‍ ത്രിപാഠി മുതല്‍ ഹൈരാബാദ് ഇന്നിംഗ്‌സ് പ്രതിരോധത്തിലായിരുന്നു. 41 പന്തില്‍ 34 റണ്‍സാണ് ടീം നേടിയത്. രാഹുല്‍ ത്രിപാഠി 41 പന്തിലാണ് 34 റണ്‍സെടുത്തത്. ഈഡന്‍ മാക്രം നേരിട്ട ആദ്യ പന്തില്‍ പുറത്തായി. ഹാരി ബ്രൂക്ക് തുടരെ രണ്ടാം മത്സരത്തിലും പരാജയമായി വാഷിംഗ്ണ്‍ സുന്ദര്‍(16), അബ്ദുള്‍ സമദ്(21*) എന്നിവരാണ് ടീമിന് വേണ്ടി ഭേദപ്രകടനം നടത്തിയത്.
പത്ത് പന്തില്‍ 21 റണ്‍സടിച്ച അബ്ദുള്‍ സമദിന്റെ ഇന്നിംഗ്‌സാണ് ഹൈരാബാദ് സ്‌കോര്‍ 120 കടത്തിയത്. അതേസമയം ലഖ്‌നൗ ബൗളര്‍മാരെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ക്രൂണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. അമിത് മിശ്രയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. യാഷ് താക്കൂര്‍, രവി ബിഷ്‌ണോയ് എന്നിവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു.












Click it and Unblock the Notifications