IPL 2023: ഇംഗ്ലണ്ട് താരങ്ങള്‍ മടങ്ങുന്നു..? മാര്‍ക്ക് വുഡ് അവസാന മത്സരങ്ങള്‍ക്കുണ്ടാകില്ല
ഐപിഎല്ലില്‍ നിന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മാര്‍ക്ക് വുഡ് പുറത്തേക്കെന്ന് സൂചന. ഭാര്യയുടെ പ്രസവത്തോട് അനുബന്ധിച്ച് ഈ സീസണിലെ അവസാന മത്സരങ്ങള്‍ക്ക് മുന്‍പ് മാര്‍ക്ക് വുഡ് നാട്ടിലേക്ക് മടങ്ങും. ഈ സീസണില്‍ 11 വിക്കറ്റുമായി ലഖ്‌നൗവിന്റെ വിജയകുതിപ്പില്‍ മാര്‍ക്ക് വുഡിന് അനിഷേധ്യ സ്ഥാനമുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മാര്‍ക്ക് വുഡ് 14 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയിരുന്നു.
മാര്‍ക്ക് വുഡും ഭാര്യ സാറയും മേയ് അവസാനത്തോടെ തങ്ങളുടെ രണ്ടാമത്തെ കുട്ടിയെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി നാട്ടിലേക്ക് പോയാല്‍ പിന്നീട് മാര്‍ക്ക് വുഡ് തിരിച്ച് വരുമോ എന്ന കാര്യത്തിലും ഉറപ്പില്ല. ഏപ്രില്‍ 28-ന് പഞ്ചാബ് കിംഗ്സിനെതിരെയാണ് സൂപ്പര്‍ ജയന്റ്സിന്റെ അടുത്ത മത്സരം. മെയ് 1, 3 തീയതികളില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നിവര്‍ക്കെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മത്സരമുണ്ട്.

ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ജൂണ്‍ 1 ന് അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ട് ലോര്‍ഡ്സില്‍ ഒരു ടെസ്റ്റ് കളിക്കുന്നുണ്ട്. അതിനാല്‍ നാട്ടിലേക്ക് മടങ്ങിയാല്‍ മാര്‍ക്ക് വുഡ് ദേശീയ ടീമിനൊപ്പം ചേരാനാണ് സാധ്യത. മാര്‍ക്ക് വുഡിനെ കൂടാതെ വേറെയും പല വിദേശതാരങ്ങളും ഐപിഎല്‍ അവസാന ഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങിയേക്കും. ബെന്‍ സ്റ്റോക്‌സ്, അയര്‍ലന്‍ഡിനെതിരായ ടെസ്റ്റിന് തയ്യാറെടുക്കുന്നതിനായി ഐപിഎല്‍ നേരത്തെ ഉപേക്ഷിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഐപിഎല്ലിലും അയര്‍ലന്‍ഡ് ടെസ്റ്റിലും ഉള്‍പ്പെട്ടേക്കാവുന്ന മറ്റ് ഇംഗ്ലണ്ട് താരങ്ങള്‍ ജോ റൂട്ട് (രാജസ്ഥാന്‍ റോയല്‍സ്) ഹാരി ബ്രൂക്ക് ( സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ജോഫ്ര ആര്‍ച്ചര്‍ (മുംബൈ ഇന്ത്യന്‍സ്) എന്നിവരാണ്. ഇവരും സീസണ്‍ പാതിവഴിയില്‍ നില്‍ക്കെ നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത. ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരം മൊയിന്‍ അലിയുടെ കാര്യത്തിലും വലിയ ഉറപ്പില്ല.
അതേസമയം കളിക്കാരെ അവരുടെ താല്‍പര്യത്തിന് വിരുദ്ധമായി ഐപിഎല്ലില്‍ നിന്ന് തിരികെ വിളിക്കില്ല എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 28 ന് ആണ് ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്. മെയ് 21 ന് ഐപിഎല്ലിന്റെ ലീഗ് ഘട്ടം അവസാനിക്കും. മെയ് 23, 24, 26 തീയതികളില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കും.
Pregnancy Tips: സ്‌കാനിംഗൊന്നും വേണ്ട.. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം












Click it and Unblock the Notifications