Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത്തും, വിരാടും ടി20യില്‍ വേണ്ട, ആ താരത്തെയും ഒഴിവാക്കണമെന്ന് ആകാശ് ചോപ്ര

മുംബൈ: രോഹിത്ത് ശര്‍മയും, വിരാട് കോലിയും ടി20 ക്രിക്കറ്റിലെ പ്രതാപം അസ്തമിച്ചവരാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇവര്‍ക്കൊപ്പം കെഎല്‍ രാഹുലിനെയും ചേര്‍ക്കാമെന്നും ആകാശ് ചോപ്ര പറഞ്ഞു. ഈ സീസണിലെ ഐപിഎല്ലില്‍ ഇവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോപ്ര മൂന്ന് പേരെയും രൂക്ഷമായി വിമര്‍ശിച്ചത്.

രോഹിത് ഈ സീസണില്‍ ആകെ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടിയത്. അതേ പോലെ വിരാട് കോലിയാണെങ്കില്‍ സ്‌ട്രൈക്ക് റേറ്റില്‍ വളരെ പിന്നിലുമാണ്. ഇതാണ് വിമര്‍ശനത്തിന് കാരണം. കെഎല്‍ രാഹുലും ഏതാണ്ട് ഇതേ അവസ്ഥയില്‍ തന്നെയാണ്.അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇന്ത്യന്‍ ടി20 ടീമില്‍ വലിയ മാറ്റങ്ങള്‍ കാണാമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ആകാശ് ചോപ്ര പറയുന്നു.

ROHIT SHARMA VIRAT KOHLI

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ പോലുള്ള സീനിയര്‍ താരങ്ങളില്‍ നിന്ന് മാറി കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം. ടി20യില്‍ ഇനി ഇവരെ കാണാന്‍ സാധിക്കുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും. യുവതാരങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കുന്നതിലായിരിക്കും ഇന്ത്യ ടീം ലക്ഷ്യമിടുന്നതെന്നും ചോപ്ര വ്യക്തമാക്കി.

ഇംഗ്ലണ്ടിനോട് ടി20 ലോകകപ്പ് സെമിയില്‍ പരാജയപ്പെട്ടതിന് ശേഷം രോഹിത് ശര്‍മയും, വിരാട് കോലിയും ടി20 മത്സരങ്ങള്‍ കളിച്ചിട്ടേയില്ല. അതേസമയം ഹര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ പുതിയൊരു ടീമിനെയാണ് വാര്‍ത്തെടുക്കുന്നത്.

ഇതുവരെ ഹര്‍ദിക്കിനെ ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ടി20 ലോകകപ്പില്‍ തകര്‍ന്ന ടീം ഫോര്‍മുലയിലേക്ക് വീണ്ടും ഇന്ത്യ തിരിച്ചുപോയിട്ടില്ല. അത് ഉടനെ ഉണ്ടാവുമെന്നും തോന്നുന്നില്ല. നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ ടി20യിലുണ്ട്. യുവതലമുറ ടി20 മത്സരങ്ങള്‍ക്ക് റെഡിയായി നില്‍ക്കുകയാണ്.

പുതിയ ടെംപ്ലേറ്റില്‍ സീനിയര്‍ താരങ്ങളെ ഉള്‍ക്കൊള്ളിക്കുക വളരെ ബുദ്ധിമുട്ടായിരിക്കും. ഏകദിന ലോകകപ്പ് ഈ വര്‍ഷം നടക്കാനുണ്ട്. ഇന്ത്യ ഈ സമയം കുറഞ്ഞ ടി20 മത്സരങ്ങളാണ് കളിക്കുന്നത്. പക്ഷേ എത്ര കുറഞ്ഞ മത്സരം കളിച്ചാലും, കോലി, രോഹിത്, രാഹുല്‍ എന്നിവര്‍ കളിക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു.

രാഹുല്‍ എന്നാണ് പരിക്കൊക്കെ ഭേദമായി കളിക്കുകയെന്ന് പോലും അറിയില്ല. ചിലപ്പോള്‍ കാര്യങ്ങള്‍ അടുത്ത 90 ദിവസത്തിനുള്ളില്‍ മാറാമെന്നും ചോപ്ര പറയുന്നു. രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജെയ്‌സ്വാളിന്റെ ഭാവി ഉറപ്പായും മാറും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇന്ത്യന്‍ ടീമില്‍ ജെയ്‌സ്വാളുണ്ടാവും. മറ്റൊരാള്‍ റിങ്കു സിംഗാണ്.ആ താരത്തെ കുറച്ച് കൂടി ഗൗരവത്തോടെ നമ്മള്‍ കാണേണ്ട സമയമായിരിക്കുന്നു.

ഇവരൊന്നും ടി20യിലെ ഒറ്റ മത്സരത്തിലുണ്ടാവുന്ന പ്രതിഭാസമല്ല. റിങ്കുവിന് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ ശരാശരി 60 ആണ്. യശസ്വി വളരെ കുറച്ച് ആഭ്യന്തര മത്സരങ്ങളാണ് കളിച്ചത്. എന്നാല്‍ ഇതിനോടകം ആയിരം റണ്‍സ് കടന്നുവെന്നും ചോപ്ര പറഞ്ഞു. റിങ്കുവും, യശസ്വിയും ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് നിലവില്‍ നടത്തുന്നത്. 575 റണ്‍സ് ജെയ്‌സ്വാള്‍ ഇതിനോടകം അടിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+