ഓ മൈ ഷാരൂഖ് ഖാന്, ലഖ്നൗവിന്റെ പ്രതീക്ഷ തെറ്റിച്ച് പഞ്ചാബ്, രണ്ട് വിക്കറ്റിന്റെ ഗംഭീര ജയം
ലഖ്നൗ: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ പഞ്ചാബ് കിംഗ്സിന് രണ്ട് വിക്കറ്റ് വിജയം. ലഖ്നൗ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയിച്ചത്. പഞ്ചാബിന്റെ തുടക്കം മോശമായിരുന്നു. 17 റണ്‍സിനുള്ളില്‍ ടീമിന് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഓപ്പണര്‍ അഥര്‍വ തായ്ഡെ(0) നേരിട്ട മൂന്നാം പന്തില്‍ പുറത്തായി.
വൈകാതെ തന്നെ പ്രഭ്സിമ്രാന് സിംഗിനെയും ടീമിന് നഷ്ടമായി. നാല് പന്തില്‍ നാല് റണ്‍സ് മാത്രമായിരുന്നു സിമ്രാന്റെ റണ്‍സ്. പിന്നീട് മാത്യു ഷോര്‍ട്ട്(34) ഹര്‍പ്രീത് സിംഗ്(22) എന്നിവര്‍ ചേര്‍ന്നാണ് ഇന്നിംഗ്സ് ശരിയാക്കിയത്. ഷോര്‍ട്ട് 22 പന്തിലാണ് 34 റണ്‍സടിച്ചത്. അഞ്ച് ബൗണ്ടറിയും ഒരു സിക്സറും താരത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. ഹര്പ്രീതിന്രെ ഇന്നിംഗ്സില്‍ മൂന്ന് ബൗണ്ടറിയുണ്ടായിരുന്നു.

അതേസമയം ഇവര്‍ക്ക് ശേഷം വന്ന സിക്കന്ദര്‍ റാസയുടെ പ്രകടനമാണ് മത്സരം അവസാനം വരെ നീട്ടുന്നതില്‍ പഞ്ചാബിനെ സഹായിച്ചത്. റാസ 41 പന്തില്‍ 57 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്കോററായി. നാല് ബൗണ്ടറിയും മൂന്ന് സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. പത്ത് പന്തില്‍ 23 റണ്‍സടിച്ച ഷാരൂഖ് ഖാനാണ് ടീമിന് വിജയം സമ്മാനിച്ചത്. അവസാനം വരെ മത്സരത്തില്‍ ആവേശം നിറഞ്ഞ് നിന്നു. ഷാരൂഖ് ഖാന്റെ ഇന്നിംഗ്സാണ് എട്ട് വിക്കറ്റ് പോയിട്ടും പഞ്ചാബിനെ വിജയത്തിലെത്തിക്കാന്‍ സഹായിച്ചത്.
നേരത്തെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ (74) ഇന്നിംഗ്സാണ് പൊരുതാവുന്ന സ്കോര്‍ ലഖ്നൗവിന് സമ്മാനിച്ചത്. ടോസ് നേടിയ പഞ്ചാബ് മത്സരത്തില്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാഹുലും, കൈല്‍ മയേഴ്സും(29) മികച്ച തുടക്കമാണ് ലഖ്നൗവിന് സമ്മാനിച്ചത്. മൂന്ന് സിക്സറുകളാണ് മയേഴ്സ് പറത്തിയത്. എന്നാല്‍ ഹര്‍പ്രീത് ബ്രാര്‍ മയേഴ്സിനെ പുറത്താക്കിയതോടെ ലഖ്നൗവിന്റെ സ്കോര്‍ പിന്നോട്ട് പോവുകയായിരുന്നു. 7.4 ഓവറില്‍ 53 റണ്‍സിന്റെ കൂട്ടുകെട്ടാണ് രാഹുലും മയേഴ്സും ചേര്‍ന്നുണ്ടാക്കിയത്.
മയേഴ്സിന് ശേഷം വന്ന ദീപക് ഹൂഡയെ സ്കോര്‍ ചെയ്യാന്‍ പഞ്ചാബ് ബൗളര്‍മാര്‍ അനുവദിച്ചില്ല. മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി താരം പുറത്തായി. പിന്നീടായിരുന്നു ക്രുണാല്‍ പാണ്ഡ്യ എത്തിയത്. 17 പന്തില്‍ 18 റണ്‍സാണ് താരം അടിച്ചത്. സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് താരം പുറത്തായത്. നിക്കോളാസ് പൂരാന് നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഇതോടെ ലഖ്നൗ സമ്മര്‍ദത്തിലായി.
ആന്ധ്ര ടേസ്റ്റ് ഒന്ന് രുചിച്ച് നോക്കണം; ഇതാ കഴിക്കേണ്ടത് ഈ ഡിഷുകള്‍, മറക്കില്ല സ്വാദ്
മാര്‍ക്കസ് സ്റ്റോയിസിനും(15) കാര്യമായി സ്കോര്‍ ചെയ്യാനായില്ല. ലഖ്നൗ നിരയില്‍ അവരുടെ ക്യാപ്റ്റന്‍ രാഹുല്‍ 56 പന്തിലാണ് 74 റണ്‍സെടുത്തത്. എട്ട് ബൗണ്ടറിയും ഒരു സിക്സറും താരത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. പഞ്ചാബ് ബൗളര്‍മാരെല്ലാം മികച്ച രീതിയില്‍ പന്തെറിഞ്ഞു. ശിഖര്‍ ധവാന് പകരം ടീമിനെ നയിച്ച സാം കറന് മൂന്ന് വിക്കറ്റെടുത്ത് താരമായി. റബാദയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications