ഹാറ്റ്സ് ഓഫ് മൊഹ്സിന്‍ ഖാന്; ലഖ്നൗവിന്റെ മാസ്മരിക തിരിച്ചുവരവ്, 5 റണ്‍സ് ജയം, കൈവിട്ട് മുംബൈ
ലഖ്നൗ: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. അഞ്ച് റണ്‍സിനാണ് ലഖ്നൗ വിജയിച്ചത്. 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഗംഭീരമായ തുടക്കത്തിന് ശേഷമാണ് മുംബൈ മത്സരം കൈവിട്ടത്. ചേസിംഗില്‍ 58 പന്തില്‍ ഇഷാന് കിഷന്(59) രോഹിത് ശര്‍മ(37) എന്നിവര്‍ ചേര്‍ന്ന് 90 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
രോഹിത് മെച്ചപ്പെട്ട കളി കൂടിയാണ് ഇത്തവണ പുറത്തെടുത്തത്. 25 പന്തിലാണ് രോഹിത് 37 റണ്‍സെടുത്തത്. 3 സിക്സറും ഒരു ബൗണ്ടറിയും താരം അടിച്ചു. അതേസമയം ഇഷാന് കിഷന്റെ ഇന്നിംഗ്സില്‍ 8 ബൗണ്ടറിയും ഒരു സിക്സറുമുണ്ടായിരുന്നു. 39 പന്തുകളാണ് താരം നേരിട്ടത്.

രോഹിത് ശര്‍മ പുറത്താകുമ്പോള്‍ മുംബൈ വിജയം ഉറപ്പിച്ച ഘട്ടത്തിലായിരുന്നു. എന്നാല്‍ മത്സരത്തിന്റെ രണ്ടാം പാതിയില്‍ മുംബൈ മത്സരം കൈവിടുകയായിരുന്നു. സൂര്യകുമാര്‍ യാദവ്(7) നിഹാല്‍ വദേര(16) എന്നിവര്‍ കൂടി പുറത്തായപ്പോള്‍ തന്നെ മത്സരം മുംബൈയുടെ കൈയില്‍ നിന്ന് വിട്ടുപോയിരുന്നു. കഴിഞ്ഞ കളിയിലെ സെഞ്ച്വറി താരം സൂര്യകുമാര്‍ ഇല്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന് മുംബൈ ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു.
ടിം ഡേവിഡ്(32) അവസാനം വരെ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ഗംഭീരമായ അവസാന ഓവറുകളാണ് മൊഹ്സിന്‍ ഖാന് എറിഞ്ഞത്. തുടരെ യോര്‍ക്കറുകള്‍ എറിഞ്ഞ താരം മുംബൈയെ അനങ്ങാന്‍ പോലും വിട്ടില്ല. 19ാം ഓവറില്‍ ധാരാളം റണ്‍സ് വന്നതോടെ ജയപ്രതീക്ഷ മുംബൈക്കുണ്ടായിരുന്നു. പക്ഷേ അവസാന ഓവര്‍ എല്ലാം മാറ്റി മറിക്കുകയായിരുന്നു. ലഖ്നൗവിനായി യാഷ് താക്കൂര്‍, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. മൊഹ്സിന്‍ ഖാനും ഒരു വിക്കറ്റ് ലഭിച്ചു.
നേരത്തെ മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിലാണ് മികച്ച സ്കോറിലേക്ക് ലഖ്നൗ എത്തിയത്. ലഖ്നൗവിലെ പിച്ച് സാധാരണ വളരെ വേഗം കുറഞ്ഞ ബൗളിംഗ് പിച്ചാണ്. ടോസ് നേടിയ മുംബൈ ലഖ്നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇത്തവണ ഓപ്പണിംഗില്‍ പരീക്ഷണവും അവര്‍ നടത്തിയിരുന്നു.
ദീപക് ഹൂഡയും, ക്വിന്റണ്‍ ഡികോക്കുമാണ് ഓപ്പണിംഗില്‍ ബാറ്റ് വീശിയത്. പക്ഷേ ഈ പരീക്ഷണം വന്‍ പരാജയമായി. ഹൂഡ അഞ്ച് റണ്‍സില്‍ പുറത്തായി. ഡികോക്ക് 15 റണ്‍സിനും പുറത്തായി. ഇതോടെ തന്നെ ടീം ആകെ സമ്മര്‍ദത്തിലായിരുന്നു. പ്രേരക് മങ്കഡ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. കഴിഞ്ഞ കളിയിലെ ഹീറോ കൂടിയായിരുന്നു താരം.
മൂന്നിന് 35 എന്ന നിലയിലായിരുന്നു പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ ലഖ്നൗ. എന്നാല്‍ പിന്നീട് അങ്ങോട്ട് ലഖ്നൗ മത്സരത്തെ പപതിയെ മുംബൈയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യ(49) മാര്‍ക്കസ് സ്റ്റോയിസിന്(89*) എന്നിവര്‍ ചേര്‍ന്നായിരുന്നു മത്സരത്തെ മുമ്പോട്ട് നയിച്ചത്. വെടിക്കെട്ട് ബാറ്റിംഗായിരുന്നു സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്.
പതിയെ തുടങ്ങിയ ഇരുവരും കത്തിക്കയറുകയായിരുന്നു. സ്റ്റോയിനിസ് 47 പന്തില്‍ 8 സിക്സറും നാല് ബൗണ്ടറിയും അടക്കമാണ് 89 റണ്‍സടിച്ചത്. ക്രുണാലിന്റെ ഇന്നിംഗ്സില്‍ ഒരു ബൗണ്ടറിയും ഒരു സിക്സറുമുണ്ടായിരുന്നു. സ്കോര്‍ 49ല്‍ നില്‍ക്കെ ക്രുണാല്‍ പരിക്കേറ്റ് മടങ്ങുകയായിരുന്നു.
എന്നാല്‍ സ്റ്റോയിനിസ് വെടിക്കെട്ടുമായി ഞെട്ടിക്കുകയായിരുന്നു. ജോര്‍ദാന്‍ എറിഞ്ഞ 18ാം ഓവറില്‍ 24 റണ്‍സാണ് പിറന്നത്. മുംബൈ നിരയില്‍ ബെഹറന്‍ഡോര്‍ഫ് രണ്ട് വിക്കറ്റെടുത്തു. പിയൂഷ് ചൗളയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications