Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരാട് കോലി ആര്‍സിബിക്ക് ബാധ്യത; റെക്കോര്‍ഡിന് കളിക്കുകയാണോ? സ്‌ട്രൈക്ക് റേറ്റ് പറയും കണക്കുകള്‍

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകരുള്ളൊരു ടീമാണ്. അതില്‍ ഏറ്റവും പ്രധാന താരം വിരാട് കോലിയാണ്. ടീമിന് ഏറ്റവുമധികം ആരാധകരെ ലഭിക്കാന്‍ കാരണവും കോലി തന്നെയാണ്. എന്നാല്‍ ഐപിഎല്ലില്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായി കൊണ്ടിരിക്കുന്നത് കോലിയുടെ ബാറ്റിംഗാണ്. താരം റെക്കോര്‍ഡിന് വേണ്ടി കളിക്കുകയാണോ എന്ന് നിരവധി പേരാണ് സംശയം പ്രകടിപ്പിക്കുന്നത്.

കാരണം തീര്‍ത്തും പരിതാപകരമാണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്. ടി20 ക്രിക്കറ്റ് പോലെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെക്കേണ്ട മത്സരത്തില്‍ കോലിയുടെ ഇന്നിംഗ്‌സ് പിന്നോട്ടാണ്. കണക്കുകളെല്ലാം താരത്തെ തുണയ്ക്കുന്നത്. വിമര്‍ശനങ്ങള്‍ താരം അര്‍ഹിക്കുന്നുവെന്ന് വ്യക്തമാണ്.

VIRAT KOHLI

കോലി ആംഗറിംഗ് റോളിനാണ് ശ്രമിക്കുന്നതെന്നാണ് പലരും പരാതി പറയുന്നത്. ധോണി മുമ്പ് കളിച്ച ശൈലിയാണിത്. തുടക്കത്തില്‍ പതിയെ കളിച്ച ശേഷം പിന്നീട് കത്തിക്കയറുന്ന ശൈലിയാണിത്. എന്നാല്‍ അവസാന ഓവറുകളില്‍ കോലിക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുന്നില്ല. അതോടെ പന്തുകള്‍ കൂടുതല്‍ കളിച്ച് അതിനൊത്ത റണ്‍സില്ലാതെ വരികയും ചെയ്യുന്നു.

ഡല്‍ഹിക്കെതിരെ ബാംഗ്ലൂര്‍ തോറ്റപ്പോള്‍ ഡല്‍ഹിയുടെ ബാറ്റിംഗ് ടീമിനെ തോല്‍പ്പിച്ചു എന്ന് ഉറപ്പിച്ച് പറയാം. 46 പന്തില്‍ 55 റണ്‍സാണ് കോലി എടുത്തത്. അതായത് 119.57 സ്‌ട്രൈക്ക് റേറ്റാണ് ടീമിനുണ്ടായിരുന്നത്. ബാംഗ്ലൂര്‍ അടിച്ചെടുത്തത് 181 റണ്‍സും. കോലി കളിച്ച അത്രയും പന്തുകള്‍ ഉണ്ടായിരുന്നെങ്കില്‍ മറ്റ് വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ സെഞ്ച്വറി അടിക്കുമായിരുന്നു.

ഡല്‍ഹിയിലെ ഫില്‍ സോള്‍ട്ടും കോലിയുടെ അത്ര പന്ത് തന്നെയാണ് മത്സരത്തില്‍ കളിച്ചത്. 45 പന്ത് നേരിട്ട താരം 87 റണ്‍സാണ് അടിച്ചത്. രണ്ടുപേരും ഓപ്പണിംഗിലാണ് കളിച്ചത്. സോള്‍ട്ടിന്റെ ഇന്നിംഗ്‌സ് ടീമിനെ വിജയത്തിലെത്തിച്ചപ്പോള്‍ കോലിയുടെ ഇന്നിംഗ്‌സ് ടീമിനെ പിന്നോട്ടാണ് അടിച്ചത്.

സോള്‍ട്ട് മത്സരത്തില്‍ അറ്റാക്ക് ചെയ്ത് കളിച്ചപ്പോള്‍ കോലിയുടേത് ഡിഫന്‍സീവ് ആയിരുന്നു. 120ല്‍ താഴെ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് എപ്പോഴൊക്കെ താഴുന്നുവോ അപ്പോഴെല്ലാം ആര്‍സിബി തോറ്റ ചരിത്രമാണ് ഉള്ളത്. അതായത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ആര്‍സിബി തോറ്റുകൊണ്ടിരിക്കുന്നതാണ്. കോലിയുടെ ബാറ്റിംഗ് സമീപനം മാറേണ്ടിയിരിക്കുന്നു എന്ന് വ്യക്തം.

2020 മുതല്‍ ഐപിഎല്ലില്‍ കോലിയുടെ ഇന്നിംഗ്‌സുകള്‍ക്ക് വേഗം കുറയുന്നുവെന്നാണ് കാണുന്നത്. 2016 44 പന്തില്‍ കോലി അര്‍ധസെഞ്ച്വറി നേിയിരുന്നു. 2017ല്‍ അത് 48 പന്തിലായി. 2020 അത് 43 പന്തിലായി. 2022ല്‍ അത് 53 പന്തായി വര്‍ധിച്ചു. ഈ വര്‍ഷം 46 പന്തിലായിരുന്നു 55 റണ്‍സടിച്ചത്. ഈ സീസണില്‍ 120 സ്‌ട്രൈക്ക് റേറ്റിന് മുകളില്‍ കോലിക്ക് പോയത് ഒരിക്കല്‍ മാത്രമാണ്.

കോലി സ്‌ട്രൈക്ക് റേറ്റ് എന്നത് ഓവര്‍ റേറ്റഡ് കാര്യമാണെന്ന് നേരത്തെ പറഞ്ഞിരുന്നു. ടി20യില്‍ ആംഗറിംഗ് ഇന്നിംഗ്‌സാണ് ആവശ്യമെന്ന് കോലി തുറന്ന് പറഞ്ഞിരുന്നു. സൈമണ്‍ ഡോള്‍ അദ്ദേഹത്തെ വിമര്‍ശിച്ചതിനുള്ള മറുപടിയായിരുന്നു ഇത്. അതേസമയം മത്സരത്തെ മെല്ലെ മുന്നോട്ട് കൊണ്ടുപോകുന്നവര്‍ക്ക് പകരം സ്‌ട്രൈക്ക് റേറ്റ് കൂടുതലുള്ളവരെയാണ് ടി20ക്ക് ആവശ്യം. ഇപ്പോഴത്തെ കോലിയുടെ സമീപനം ടീമിന് ബാധ്യതയാണെന്ന് നിസ്സംശയം പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+