'അച്ഛാ എന്നെ കൂട്ടുകാര്‍ കളിയാക്കുന്നു... നന്നായി കളിക്കില്ലേ? അന്നാണ് ആ സെഞ്ച്വറി പിറന്നത്'; സെവാഗ്
ഐപിഎല്‍ 2023 സീസണ്‍ മൂന്നാമത്തെ ആഴ്ച പിന്നിട്ടിരിക്കുകയാണ്. ടി20 ഇത്രത്തോളം ജനകീയമാകുന്നതിന് മുന്‍പ് ടെസ്റ്റ് ക്രിക്കറ്റില്‍ പോലും ബാറ്റിംഗ് വെടിക്കെട്ട് നടത്തി ശ്രദ്ധ നേടിയ താരമാണ് വിരേന്ദ്ര സെവാഗ്. 90 കളിലും 190 കളിലും പോലും പതറാതെ ക്രിക്കറ്റ് പ്രേമികളെ ആവേശകൊടിമുടിയിലാക്കാന്‍ സെവാഗിന് സാധിച്ചിരുന്നു. ഐപിഎല്ലിന്റെ ആദ്യ സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീം താരമായിരുന്നു വിരേന്ദ്ര സെവാഗ്.
പിന്നീട് പഞ്ചാബ് കിംഗ്‌സിന് വേണ്ടിയും ബാറ്റേന്തിയിട്ടുണ്ട്. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററുടെ റോളിലും സെവാഗ് തിളങ്ങിയിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിലെ തന്റെ ഏറ്റവും സുന്ദരമായ ഇന്നിംഗ്‌സിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സെവാഗ്. സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിരേന്ദ്ര സെവാഗ് തന്റെ ഇഷ്ട ഇന്നിംഗ്‌സിനെ കുറിച്ച് മനസ് തുറന്നത്.

2014 ല്‍ ഫൈനലില്‍ എത്തിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ഭാഗമായിരുന്നു സെവാഗ്. ലീഗ് ഘട്ടത്തിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കാന്‍ സെവാഗിന് സാധിച്ചിരുന്നില്ല. എന്നാല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ക്വാളിഫയര്‍ 2 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെ സെവാഗ് തന്റെ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. ഇത് പഞ്ചാബിന് ഫൈനലിലേക്കുള്ള വഴി തുറക്കുകയും ചെയ്തു.
വെറും 58 പന്തില്‍ 12 ഫോറുകളും എട്ട് സിക്സറുകളും ഉള്‍പ്പെടെ 122 റണ്‍സാണ് സെവാഗ് അന്ന് അടിച്ചുകൂട്ടിയത്. അന്ന് തന്റെ പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സെവാഗ്. ആ ഇന്നിംഗ്‌സ് എനിക്ക് ഏറെ പ്രിയപ്പെട്ട ഐപിഎല്‍ ഇന്നിംഗ്‌സ് ആണ്. കാരണം ആ സെഞ്ച്വറി ഞാന്‍ നേടുന്നത് എന്റെ മകന് വേണ്ടിയായിരുന്നു, സെവാഗ് പറഞ്ഞു.
എന്റെ മകന്‍ എന്നോട് പറയുമായിരുന്നു, അച്ഛാ, നിങ്ങള്‍ റണ്‍സ് നേടാത്തതിനാല്‍ സ്‌കൂളിലെ എന്റെ സുഹൃത്തുക്കള്‍ എന്നെ കളിയാക്കുന്നു. അതിനാല്‍ തന്നെ എന്റെ മകന് വേണ്ടി നന്നായി റണ്‍സ് സ്‌കോര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ആ ദിവസം എന്റെ മകന്‍ വളരെ സന്തോഷവാനായിരുന്നു, സെവാദ് പറഞ്ഞ് നിര്‍ത്തി. തന്റേതായ ദിവസം ഏത് വലിയ ടീമിനേയും തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Relationship Tips: സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യം കുറയുന്നോ? കാരണമിതാകാം
ചെന്നൈ ഒരു വലിയ ടീമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, പക്ഷേ അവരെപ്പോലെ വലിയ ടീം മാത്രമേ എപ്പോഴും വിജയിക്കൂ എന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. ഞാന്‍ അന്ന് 122 റണ്‍സ് നേടി, കടലാസില്‍ ഞങ്ങളെക്കാള്‍ മികച്ച ടീമായിരുന്നപ്പോഴും അവരെ പരാജയപ്പെടുത്താന്‍ അത് മതിയായിരുന്നു. ഇതാണ് ടി20 ക്രിക്കറ്റിന്റെ സൗന്ദര്യം, വ്യക്തിഗത പ്രകടനം ചിലപ്പോള്‍ ഒറ്റയ്ക്ക് എതിരാളികളെ തകര്‍ത്തേക്കാം എന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് കളിക്കുമ്പോള്‍ കാണികളെ രസിപ്പിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ വിനോദം എന്നും സെവാഗ് പറഞ്ഞു. ഐപിഎല്ലില്‍ സെവാഗ് ആദ്യമായി നേരിട്ട മൂന്ന് പന്തുകളും ബൗണ്ടറി കടത്തിയിരുന്നു. 2011 ലോകകപ്പില്‍ അഞ്ച് മത്സരങ്ങളിലും നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി തുടക്കം കുറിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഐപിഎല്ലില്‍ 96 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറികളോടെ 2629 റണ്‍സ് സെവാഗ് നേടിയിട്ടുണ്ട്.












Click it and Unblock the Notifications