IPL 2023 | കളിക്കാര്‍ക്ക് കാശ് കൊടുക്കുന്നത് ക്ലബ്.., ക്ലബിന് എവിടുന്നാ പണം..? വരുമാനം കൂടുതല്‍ ആര്‍ക്ക്..?
ഐപിഎല്‍ 2023 ന് ആയി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍ എല്ലാവരും. മാര്‍ച്ച് 31 ന് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍കിംഗ്‌സും തമ്മിലാണ് ആദ്യ മത്സരം. ഐപിഎല്ലിന്റെ 16-ാമത്തെ സീസണ്‍ ആണ് ഈ വര്‍ഷം നടക്കാന്‍ പോകുന്നത്. കോടികളാണ് ഓരോ ഐപിഎല്ലിലും പൊടിപൊടിക്കുന്നത്. അതിനാല്‍ തന്നെ ക്രിക്കറ്റിലെ ഏറ്റവും വലിയ പണം വാരി ലീഗ് എന്ന പേരും ഐപിഎല്ലിന് സ്വന്തമാണ്.
2008 ല്‍ ആണ് ഐപിഎല്‍ ആദ്യ സീസണ്‍ ആരംഭിക്കുന്നത്. ഇതുവരെയുള്ള സീസണുകളില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിരിക്കുന്നത് മുംബൈ ഇന്ത്യന്‍സാണ്. ചെന്നൈ സൂപ്പര്‍കിംഗ്‌സ് ആകട്ടെ നാല് തവണയും കിരീടം നേടി. ഐപിഎല്ലിലെ ഏറ്റവും ശക്തമായ ഈ രണ്ട് ടീമുകള്‍ക്കും ആരാധകരും ഏറെയാണ്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ളത് ചെന്നൈ-മുംബൈ പോരാട്ടത്തെയാണ്.

എന്നാല്‍ കളിക്കളത്തില്‍ മാത്രമല്ല, കളിക്കളത്തിന് പുറത്തും മുംബൈ- ചെന്നൈ പോരാട്ടത്തിന് കുറവൊന്നുമില്ല. ഏറ്റവും മൂല്യമുള്ള ക്ലബ് ഏത് എന്ന മത്സരത്തിലും ഈ പോരാട്ടം കാണാം. 1 ബില്യണ്‍ ഡോളര്‍ മൂല്യം മറികടന്ന ഏറ്റവും ആദ്യത്തെ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍കിംഗ്‌സ് ആണ്. എന്നാല്‍ നിലവില്‍ 2022 ലെ ഫോര്‍ബ്‌സ് പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ മൂല്യമുള്ള ടീം മുംബൈ ഇന്ത്യന്‍സ് ആണ്.
മുംബൈ ഇന്ത്യന്‍സിന് നിലവില്‍ 1.3 ബില്യണ്‍ ഡോളര്‍ മൂല്യമണ്ട്. ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് എന്നാണ് പറയുന്നത്. എന്നാല്‍ 2022 ലെ ബ്രാന്‍ഡ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ടില്‍ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എന്നാല്‍ ഈ പട്ടികയിലും മുംബെ ഇന്ത്യന്‍സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
പത്ത് ഐപിഎല്‍ ഫ്രാഞ്ചൈസികളും ടീമിനും കളിക്കാര്‍ക്കും വേണ്ടിയാണ് കൂടുതല്‍ പണം ചെലവഴിക്കുന്നത്. ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ നിക്ഷേപം നടത്തുന്ന വന്‍കിട കോര്‍പ്പറേഷനുകളാണ് ഈ ടീമുകളുടെ ഉടമകള്‍ എന്നതാണ് വസ്തുത. ഓരോ ഐപിഎല്‍ ടീമിനും വേണ്ടി വരുന്ന ചെലവ് വളരെ അധികമാണ്. എന്നാല്‍ എങ്ങനെയാണ് ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.
ബി സി സി ഐ സംപ്രേഷണ അവകാശം വില്‍ക്കുന്നത് പണം കണ്ടെത്തുന്നുണ്ട്. 2023 മുതല്‍ 2027 വരെയുള്ള ഐപിഎല്ലിന്റെ സംപ്രേഷണ അവകാശം വഴി ഒരു മത്സരത്തിന് മാത്രം 50 കോടിയിലേറെ രൂപ ലഭിക്കും. ഇതില്‍ നിന്ന് നിശ്ചിത തുക 10 ടീമുകള്‍ക്കും ലഭിക്കും. എന്നാല്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ പ്രധാന വരുമാന സ്രോതസ്സ് സ്‌പോണ്‍സര്‍ഷിപ്പാണ്. എല്ലാ ഐപിഎല്‍ ടീമിന്റെയും ജേഴ്‌സിയില്‍ വിവിധ സ്‌പോണ്‍സര്‍മാരുടെ നിരവധി ലോഗോകള്‍ ഉണ്ടാകും.
ഇത് വഴി വലിയൊരു തുക ലഭിക്കും. മാത്രമല്ല മൈതാനത്തും ബൗണ്ടറി ലൈനിലും എല്ലാം പരസ്യങ്ങള്‍ വെക്കുന്നതിന് പണം നല്‍കേണ്ടതുണ്ട്. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കളിക്കാരുടെ തൊപ്പികള്‍, ജേഴ്‌സികള്‍ മുതലായവ ഓണ്‍ലൈനില്‍ വിപണനം ചെയ്തും പണം സമ്പാദിക്കുന്നു. ടിക്കറ്റ് വില്‍പനയിലൂടേയും ഫ്രാഞ്ചൈസികള്‍ക്ക് പണം ലഭിക്കും. ഫ്രാഞ്ചൈസികളുടെ മൊത്ത വരുമാനത്തിന്റെ 15% ടിക്കറ്റ് വില്‍പ്പനയില്‍ നിന്നാണ്.
Travel Tips: വേറെങ്ങും പോകേണ്ട കേരളത്തിലുണ്ട് ലോകോത്തര ബീച്ചുകള്‍..
ഇത് കൂടാതെ സീസണ്‍ അവസാനിക്കുമ്പോള്‍ പോയിന്റ് ടേബിളിലെ അവരുടെ സ്ഥാനം അനുസരിച്ച് ടീമുകള്‍ക്ക് സമ്മാനത്തുക ലഭിക്കും. ഐപിഎല്‍ ടീമുകളുടെ ബ്രാന്‍ഡ് മൂല്യവും ഫ്രാഞ്ചൈസികള്‍ക്ക് എത്ര പണം സമ്പാദിക്കാന്‍ കഴിയും എന്നതിനെ ബാധിക്കുന്നു. ഏറ്റവും കൂടുതല്‍ എ-ലിസ്റ്റ് കളിക്കാരുള്ള ടീമിന് ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് മൂല്യം ലഭിക്കും. കോഹ്ലി, രോഹിത്, ധോണി, മാക്സ്വെല്‍ തുടങ്ങിയ കളിക്കാരുടെ ബ്രാന്‍ഡ് അംഗീകാരത്തില്‍ നിന്ന് ഫ്രാഞ്ചൈസികള്‍ക്ക് പ്രയോജനമുണ്ടാകും.












Click it and Unblock the Notifications