Get Updates
Get notified of breaking news, exclusive insights, and must-see stories!

സാക്ഷാല്‍ ഗവാസ്‌കറെ കൊണ്ട് വരെ തിരുത്തിപറയിപ്പിച്ച സഞ്ജു; അതിരടി മാസ്... ഇന്ത്യന്‍ ക്യാപ്റ്റനാക്കണമെന്ന് ഭാജി

ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ്. എട്ട് കളിയില്‍ ഏഴിലും ജയിച്ച രാജസ്ഥാനാണ് 14 പോയന്റോട് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മുംബൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. 104 റണ്‍സ് നേടിയ യശ്വസി ജയ്‌സ്വാളാണ് രാജസ്ഥാന്റെ ഹീറോ.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (38*), ജോസ് ബട്‌ലര്‍ (35) എന്നിവര്‍ ഉറച്ച പിന്തുണ നല്‍കി. ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നിഷ്പ്രഭരാക്കി രാജസ്ഥാന് ജയിക്കാന്‍ സഹായിച്ചത് എന്നാണ് സഞ്ജു സാംസണ്‍ അഭിപ്രായപ്പെട്ടത്. പവര്‍പ്ലേയില്‍ മുംബൈയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പവലിയനിലേക്ക് തിരിച്ചയച്ച് രാജസ്ഥാന്‍ മികച്ച തുടക്കം നേടിയിരുന്നു.

IPL 2024

എന്നാല്‍ തിലക് വര്‍മ്മയും നെഹാല്‍ വധേരയും അഞ്ചാം വിക്കറ്റില്‍ 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ മുംബൈ തിരിച്ചുവന്നു. ഈ കൂട്ടുകെട്ട് പൊളിച്ചതാണ് നേട്ടമായത് എന്ന് സഞ്ജു പറയുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വിക്കറ്റ് ബാറ്റ് ചെയ്യാന്‍ അല്‍പ്പം എളുപ്പമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'വിജയത്തിന്റെ ക്രെഡിറ്റ് എല്ലാ കളിക്കാര്‍ക്കും പോകണം. പവര്‍പ്ലേയില്‍ നന്നായി തുടങ്ങി.

മധ്യഭാഗത്ത് ഇടംകൈയ്യന്‍മാര്‍ അവിശ്വസനീയമാംവിധം കളിച്ചു. പക്ഷേ ഞങ്ങള്‍ നടത്തിയ തിരിച്ചുവരവാണ് വിജയത്തിന് ആധാരമായത്,' സഞ്ജു സാംസണ്‍ പറഞ്ഞു. അതേസമയം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി മികവ് വലിയ സ്വീകാര്യതയാണ് നേടുന്നത്. ഇനിയെങ്കിലും സഞ്ജു സാംസണിന് ടി 20 ലോകകപ്പ് ടീമിലേക്ക് അവസരം നല്‍കണം എന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്.

'വരാനിരിക്കുന്ന 2024 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ സഞ്ജു സാംസണ്‍ വേണ്ടത്ര ചെയ്തു കഴിഞ്ഞു. രോഹിത് ശര്‍മ്മക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ ഭാവി നായകനായി സഞ്ജു സാംസണിനെ വളര്‍ത്തിയെടുക്കണം,' ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. അതേസമയം ഇന്നലെ മത്സരത്തിനിടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും സഞ്ജുവിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

ടി-20 ലോകകപ്പില്‍ സഞ്ജു ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹം എന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞപ്പോള്‍ ഗവാസ്‌കര്‍ അതിനെ പിന്താങ്ങിയിരുന്നു. സഞ്ജുവിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ് സുനില്‍ ഗവാസ്‌കര്‍. 'സഞ്ജുവിനെ കാണുമ്പോള്‍ ബാറ്റിംഗ് എളുപ്പമുള്ള ജോലിയാണെന്ന് തോന്നും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ സഞ്ജു അര്‍ഹിക്കുന്നു,' എന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.

ക്യാപ്റ്റന്‍സിക്കൊപ്പം തന്നെ ബാറ്റിംഗിലും സഞ്ജു ഈ സീസണില്‍ മികച്ച ഫോമിലാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 152.42 സ്ട്രൈക്ക് റേറ്റില്‍ 314 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+