Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജുവും രാഹുലും ഇന്ന് നേര്‍ക്കുനേര്‍; കണക്കിലെ കളിയില്‍ മുന്‍തൂക്കം ഈ ടീമിന്..!

ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് കെ ആല്‍ രാഹുല്‍ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടും. ഉച്ചക്ക് 3.30 ന് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ആണ് മത്സരം. ഇരുടീമുകളുടേയും ഈ സീസണിലെ ആദ്യ മത്സരമാണ് ഇത്. ഇതിന് മുന്‍പ് മൂന്ന് തവണയാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയത്.

ഇതില്‍ രണ്ട് തവണയും രാജസ്ഥാനൊപ്പമായിരുന്നു ജയം. ഒരു തവണ ലഖ്‌നൗവും ജയിച്ചു. കഴിഞ്ഞ തവണ ജയ്പൂരില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കെ എല്‍ രാഹുലിന്റെ ടീം. നായകന്‍മാര്‍ തന്നെയാണ് ഇരുടീമുകളുടേയും ശക്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ ഇരുവരും സ്ഥിരതയാര്‍ന്ന പ്രകടനമാണ് കഴിഞ്ഞ സീസണുകളിലൊക്കെ കാഴ്ച വെച്ചത്.

IPL 2024

കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് ഒമ്പത് മത്സരങ്ങളെ രാഹുല്‍ കളിച്ചിരുന്നുള്ളൂ. രണ്ട് അര്‍ധ സെഞ്ച്വറികളോടെ 274 റണ്‍സായിരുന്നു സമ്പാദ്യം. 2018 ന് ശേഷമുള്ള എല്ലാ സീസണുകളിലും 500 ലേറെ റണ്‍സ് നേടിയിട്ടുള്ള താരമാണ് കെ എല്‍ രാഹുല്‍. മറുവശത്ത് സഞ്ജു സാംസണും മോശമല്ല. 14 കളികളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളോടെ 362 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്.

ഹോം ഗ്രൗണ്ടായ സവായ് മാന്‍സിംഗ് സ്‌റ്റേഡിയത്തില്‍ രാജസ്ഥാനാണ് മേല്‍ക്കൈ. ഇവിടെ കളിച്ച 52 മത്സരങ്ങളില്‍ 33 ലും ജയിച്ചു. കഴിഞ്ഞ വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ രണ്ടിന് 214 ആണ് മികച്ച സ്‌കോര്‍. ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സും രാജസ്ഥാന്‍ റോയല്‍സും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്ണടിച്ചത് മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലാണ്.

മൂന്ന് മത്സരങ്ങളില്‍ നിന്ന് 94 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അത്രയും മത്സരങ്ങളില്‍ നിന്ന് 86 റണ്‍സ് വീതം നേടിയ ദീപക് ഹൂഡയും മാര്‍ക്കസ് സ്റ്റോയിനിസുമാണ് രണ്ടാം സ്ഥാനത്ത്. ബൗളിംഗില്‍ ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് പട്ടികയില്‍. മൂന്ന് പേര്‍ക്കും മൂന്ന് കളിയില്‍ നിന്നായി അഞ്ച് വിക്കറ്റ് വീതമാണ് ഉള്ളത്. ഐപിഎല്ലിലെ പ്രഥമ ചാമ്പ്യന്‍മാരാണ് രാജസ്ഥാന്‍.

അതിന് ശേഷം 2022 ല്‍ ഫൈനലില്‍ എത്തിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടു. 2022 ല്‍ ആണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഐപിഎല്ലിലേക്ക് എത്തുന്നത്. ആ സീസണില്‍ മൂന്നാം സ്ഥാനത്തായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 2023 ല്‍ പ്ലേ ഓഫില്‍ കടന്നെങ്കിലും എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+