Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസേട്ടനും സെഞ്ച്വറി, സഞ്ജു അടിച്ചുപറത്തി; ആർസിബിയെ കുടഞ്ഞെറിഞ്ഞ് രാജസ്ഥാൻ റോയൽസ്, തകർപ്പൻ ജയം

ഐപിഎല്ലിൽ കരുത്തരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മിന്നും ജയവുമായി സഞ്ജു സാംസന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ്. 184 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ റോയൽസ് അവസാന ഓവറിലാണ് ഇത് മറികടന്നത്. സെഞ്ച്വറിയുമായി ജോസ് ബട്ട്ലർ ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണും പിന്തുണ നൽകി.

ജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ സിക്‌സർ അടിച്ചാണ് ബട്ട്ലർ സെഞ്ച്വറി തികച്ചത്. ഇതും മനോഹര കാഴ്‌ചയായി. സ്‌കോറുകൾ ലെവലിൽ നിൽക്കുമ്പോൾ ബട്ട്ലർ സെഞ്ച്വറിക്ക് ആറ് റൺസ് അകലെയായിരുന്നു. അവിടെ നിന്നാണ് സിക്‌സർ അടിച്ച് തന്റെ സെഞ്ച്വറിയും ടീമിന്റെ ജയവും ഇംഗ്ലീഷ് ബാറ്റർ നേടിയെടുത്തത്.

sanjuandkohli

മറുപടി ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഓപ്പണർ യശസ്വി ജയ്‌സ്വാൾ സംപൂജ്യനായി മടങ്ങിയതോടെ റോയൽസിന്റെ നില പരുങ്ങലിൽ ആയിരുന്നു. എന്നാൽ പിന്നാലെ ഒത്തു ചേർന്ന ജോസ് ബട്ട്ലറും, നായകൻ സഞ്ജു സാംസണും വെടിക്കെട്ട് ബാറ്റിംഗിലൂടെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഇരുവരും അർധ സെഞ്ച്വറി നേടിയതോടെ ആർസിബിക്ക് മറ്റ് വഴികൾ ഇല്ലാതായി. നായകൻ സഞ്ജു സാംസൺ തന്നെയായിരുന്നു കൂടുതൽ അപകടകാരി. ആർസിബി ബൗളർമാരെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കാൻ സഞ്ജു മുന്നിട്ടിറങ്ങി. മത്സരത്തിൽ രാജസ്ഥാന്റെ സ്കോറിംഗ് വേഗത ഉയർത്തിയതും സഞ്ജു തന്നെയായിരുന്നു. എന്നാൽ അവസാനത്തോട് അടുക്കുംതോറും ബട്ട്ലർ തനി സ്വരൂപം പുറത്തെടുത്തു.

താരതമ്യേന മൂർച്ച കുറഞ്ഞ ആർസിബി ബൗളിങ് നിരയ്ക്ക് താങ്ങാനാവുന്ന പ്രഹരമായിരുന്നില്ല സഞ്ജുവിന്റേയും ജോസ് ബട്ട്ലറിന്റെയും ബാറ്റിൽ നിന്ന് വന്നത്. റീസ് ടോപ്‌ലി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ച വെച്ചത്. ജയ്‌സ്വാളിന്റെ വിക്കറ്റും ടോപ്‌ലിയാണ് വീഴ്ത്തിയത്. എങ്കിലും മറ്റ് ബൗളർമാർക്ക് ഒന്നും ശോഭിക്കാൻ കഴിഞ്ഞില്ല.

എന്നാൽ ഒടുവിൽ വിജയത്തിന് 36 റൺസ് അകലെ വെച്ച് സഞ്ജു സാംസൺ വീഴുകയായിരുന്നു. 42 പന്തിൽ 69 റൺസ് നേടിയാണ് നായകൻ പുറത്തായത്. എന്നാൽ പോരാട്ടം തുടർന്ന ജോസ് ബട്ട്ലർ ആവട്ടെ പന്തിൽ റൺസ് നേടി. റിയാൻ പരാഗിനും, ധ്രുവ് ജുറലിനും മത്സരത്തിൽ കാര്യമായ പ്രകടനം കാഴ്‌ചവയ്ക്കാൻ കഴിഞ്ഞില്ല. ഇരുവരും രണ്ടക്കം കടന്നില്ല. ജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

അതേസമയം, വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി മികവിലാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെ ആർസിബി മികച്ച സ്‌കോർ പടുത്തുയർത്തിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ ആർസിബി നായകൻ ഡു പ്ലെസിയും, സൂപ്പർതാരം വിരാട് കോഹ്‌ലിയും സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തിയതോടെയാണ് ടീം മെച്ചപ്പെട്ട സ്‌കോർ സ്വന്തമാക്കിയത്. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 183 റൺസാണ് ആർസിബി നേടിയത്.

ഐപിഎല്ലിൽ ഒരിക്കൽ കോടി മൂന്നക്കം കടന്ന് കൊഹ്‌ലി ചരിത്രം സൃഷ്‌ടിക്കുകയും ചെയ്‌തു. തുടക്കത്തിൽ പതിയെ കളിച്ച കോഹ്ലി പിന്നീട് ഗിയർ മാറ്റുകയായിരുന്നു. ആർസിബി കുപ്പായത്തിൽ മറ്റൊരു അർധ സെഞ്ച്വറി കൂടി താരം സ്വന്തം പേരിലാക്കി. എന്നാൽ ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച രീതിയിൽ മുന്നേറവേയാണ് ക്യാപ്റ്റൻ ഡു പ്ലെസി പുറത്താവുന്നത്. 33 പന്തിൽ 44 റൺസ് എടുത്ത് നിൽക്കെയാണ് ക്യപ്റ്റൻ പുറത്താവുന്നത്.

രണ്ട് സിക്‌സറും ഫോറും വീതമാണ് താരം നേടിയത്. മറുഭാഗത്ത് ബാറ്റിങ് തുടർന്ന കോഹ്‌ലിക്ക് പക്ഷേ കൂട്ടിന് ആളെ കിട്ടിയില്ല. ഡുപ്ലെസി പുറത്തായതിന് പിന്നാലെ ഇറങ്ങിയ ഗ്ലെൻ മാക്‌സ്‌വെല്ലിനു പക്ഷേ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. സ്കോറിംഗ് വേഗം ഉയർത്തി ടീമിനെ മുന്നോട്ട് നയിക്കേണ്ട മാക്‌സ്‌വെൽ പാതിവഴിയിൽ വീണതോടെ ദൗത്യം കോഹ്‌ലി ഏറ്റെടുക്കുകയായിരുന്നു.

പിന്നാലെ ഇറങ്ങിയ സൗരവ് ചഹാനും അത്ഭുതങ്ങൾ ഒന്നും കാട്ടിയില്ല, ആറ് പന്തുകളിൽ ഒൻപത് റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. തുടർന്ന് ക്രീസിൽ എത്തിയത് ബാംഗ്ലൂരിന്റെ പ്രതീക്ഷയായ ക്യമറൂൺ ഗ്രീൻ ആണ്. എന്നാൽ താരത്തിനും ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഒരറ്റത്ത് ഉറച്ചു നിന്ന കോഹ്ലി ആർസിബി ഇന്നിംഗ്‌സിനെ താങ്ങി നിർത്തുകയായിരുന്നു.

റോയൽസ് ബൗളിംഗ് നിരയിൽ ആർക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്‌പിന്നർ യൂസ്‌വേന്ദ്ര ചാഹൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നന്ദ്രേ ബർഗർ ഓരു വിക്കറ്റ് സ്വന്തമാക്കി. മറ്റ് മുൻനിര ബൗളർമാരായ ആർ അശ്വിൻ, ആവേശ് ഖാൻ എന്നിവർക്ക് വിക്കറ്റൊന്നും നേടാനായില്ല. എങ്കിലും ആർസിബിയെ വമ്പൻ ടോട്ടലിൽ എത്തുന്നതിൽ നിന്ന് തടയാൻ സഞ്ജുവിന്റെ ബൗളർമാർക്ക് കഴിഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+