അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ വിരാട് സെഞ്ച്വറി അടിക്കുമായിരുന്നു, കാരണക്കാര്‍ അവരെന്ന് ഗവാസ്‌കര്‍
മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ കടുത്ത വിമര്‍ശനവുമായി ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. വിരാട് കോലി 89 പന്തില്‍ 83 റണ്‍സടിച്ചിട്ടും ബെംഗളൂരുവിന് മത്സരത്തില്‍ ആകെ നേടാനായത് 186 റണ്‍സാണ്. 19 ബാക്കി നില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത് ചേസ് ചെയ്ത് വിജയിക്കുകയും ചെയ്തു.
അതേസമയം ബെംഗളൂരുവിലെ മറ്റ് താരങ്ങളൊക്കെ കോലിക്ക് ക്രീസില്‍ ഇരുന്ന് പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഗാവസ്‌കര്‍ കുറ്റപ്പെടുത്തി. കാമറൂണ്‍ ഗ്രീനുമായി 65 റണ്‍സിന്റെയും, ഗ്ലെന്‍ മാക്‌സ്‌വെല്ലുമായി 42 റണ്‍സിന്റെ കൂട്ടുകെട്ട് കോലി ഉണ്ടാക്കയിരുന്നു. എന്നാല്‍ ഇരുതാരങ്ങള്‍ക്കും വലിയ സ്‌കോര്‍ നേടി കോലിക്കൊപ്പം ഉറച്ച് നില്‍ക്കാനായില്ല.

ചിന്നസ്വാമിയില്‍ കൊല്‍ക്കത്തയുടെ മറ്റൊരു റെക്കോര്‍ഡ് കൂടിയാണ് പിറന്നത്. 2015ന് ശേഷം ആര്‍സിബിയോട് ഈ സ്‌റ്റേഡിയത്തില്‍ കെകെആര്‍ പരാജയപ്പെട്ടിട്ടില്ല. മൊത്തം 8 തവണയാണ് കെകെആര്‍ ആര്‍സിബിയെ പരാജയപ്പെടുത്തി. മുംബൈ ഇന്ത്യന്‍സിനൊപ്പം ഈ നേട്ടം പങ്കിടുന്നുണ്ട് കെകെആര്‍. കോലി തീര്‍ച്ചയായും സെഞ്ച്വറി നേടുമായിരുന്നു.
ഗ്രീനും മാക്‌സ്വെല്ലും മികച്ച രീതിയില്‍ കോലിയെ പിന്തുണച്ചിരുന്നെങ്കില്‍ അത് സാധ്യമാകുമായിരുന്നു. എല്ലാ കാര്യങ്ങളും എങ്ങനെയാണ് കോലിക്ക് ഒറ്റയ്ക്ക് സാധിക്കും. ഏതെങ്കിലും ഒരാള്‍ കോലിയെ പിന്തുണയ്ക്കണമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ 83 റണ്‍സിന് പകരം 120 റണ്‍സടിക്കാന്‍ കോലിക്ക് സാധിക്കുമായിരുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ഇതൊരു ടീം ഗെയിമാണ്, അല്ലാതെ വ്യക്തിഗതമായ മത്സരമല്ല. ആരും കോലിയെ ക്രീസില്‍ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നില്ലെന്നും ഗാവസ്‌കര്‍ കുറ്റപ്പെടുത്തി. അതേസമയം മത്സരത്തിനിടെ മുമ്പുള്ള ശത്രുത മറന്ന് വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ ആലിംഗനം ചെയ്തതും സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
രവി ശാസ്ത്രി ഇരുവര്‍ക്കും ഫെയര്‍ പ്ലേ അവാര്‍ഡ് നല്‍കണമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗവാസ്‌കറുടെ പ്രതികരണം. വെറും ഫെയര്‍പ്ലേ അവാര്‍ഡ് മാത്രമല്ല മറിച്ച് ഓസ്‌കാര്‍ അവാര്‍ഡ് തന്നെ നല്‍കണമെന്നായിരുന്നു ചിരിച്ച് കൊണ്ടുള്ള ഗവാസ്‌കറുടെ പ്രതികരണം. അതേസമയം അദ്ദേഹത്തിന്റെ പ്രതികരണം വൈറലായിരിക്കുകയാണ്.
അതേസമയം മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോനും ആര്‍സിബിയെ വിമര്‍ശിച്ചു. ആര്‍സിബി ഈ ബൗളിംഗ് നിരയും കൊണ്ടാണ് കളിക്കുന്നതെങ്കില്‍ ഉറപ്പായും ഇത്തവണ ഐപിഎല്ലില്‍ കിരീടം നേടില്ലെന്ന് വോന്‍ പറഞ്ഞു. തീര്‍ത്തും അസാധ്യമായിരിക്കും വിജയിക്കുകയെന്നതെന്നും വോന്‍ പറഞ്ഞു.
മുന്‍ ഓസ്‌ട്രേലിയന്‍ താരവും ഹൈദരാാബാദിന്റെ കോച്ചുമായ ടോം മൂഡിയും ഇതേ അഭിപ്രായം പങ്കുവെച്ചു. ലോക്കി ഫെര്‍ഗൂസനെയും, റീസ് ടോപ്ലിയെയും ബൗളിംഗ് നിരയിലേക്ക് കൊണ്ടുവരാന്‍ അവര്‍ തയ്യാറാവണം. ആര്‍സിബിക്ക് മറ്റ് വഴികള്‍ ഒന്നുമില്ല. രണ്ട് വിദേശ കളിക്കാരെ കളത്തിലിറക്കുക മാത്രമാണ് അവര്‍ക്ക് ചെയ്യാനുള്ളതെന്നും മൂഡി പറഞ്ഞു.












Click it and Unblock the Notifications