Get Updates
Get notified of breaking news, exclusive insights, and must-see stories!

റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്യും..? ലേലത്തില്‍ റാഞ്ചാനുറച്ച് ചെന്നൈ

ഐപിഎല്ലില്‍ മെഗാലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ ഏതൊക്കെ കളിക്കാരെ നിലനിര്‍ത്തുന്നു എന്നതില്‍ ഇന്ന് തീരുമാനമാകും. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങളെല്ലാം നിലനില്‍ക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിനെ നിലനിര്‍ത്തുന്നില്ല എന്നാണ് പുറത്ത് വരുന്ന മാധ്യമ റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്.

അങ്ങനെ വന്നാല്‍ മെഗാലേലത്തില്‍ പന്തിനായി എല്ലാ ഫ്രാഞ്ചൈസികളും വന്‍തുക മുടക്കാന്‍ തയ്യാറാകും. നിര്‍ഭയനായ ബാറ്റ്‌സ്മാന്‍ എന്നത് തന്നെയാണ് റിഷഭ് പന്തില്‍ എല്ലാവര്‍ക്കും ആകര്‍ഷണം തോന്നാന്‍ കാരണം. ടെസ്റ്റ് ക്രിക്കറ്റില്‍ പോലും ബൗളര്‍മാരെ നിര്‍ദാക്ഷിണ്യം തല്ലിച്ചതയ്ക്കുന്നതാണ് പന്തിന്റെ രീതി. ജീവന് തന്നെ ഭീഷണിയായിരുന്ന അപകടത്തെ അതിജീവിച്ച് എത്തിയിട്ടും തന്റെ ബാറ്റിംഗ് രീതി മാറ്റിയിട്ടില്ല എന്ന് ന്യൂസിലാന്റിനെതിരായ ടെസ്റ്റില്‍ തന്നെ പന്ത് തെളിയിച്ചിരുന്നു.

Rishabh Pant

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമകളായ ജിഎംആര്‍ ഗ്രൂപ്പിന്റെ കിരണ്‍ ഗ്രാന്ധിയും ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സിന്റെ പാര്‍ത്ഥ് ജിന്‍ഡാലും പന്തുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് പന്ത് തുടരേണ്ട എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട് എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പന്തും മാനേജ്‌മെന്റും തമ്മില്‍ ബുധനാഴ്ച നടത്തിയ അവസാനവട്ട ചര്‍ച്ചയിലും തീരുമാനമായിട്ടില്ല എന്നാണ് ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്താതിരിക്കുന്നതോടെ മെഗാ ലേലത്തിലേക്ക് പന്തിന് വഴി തുറക്കും. രാജസ്ഥാന്‍ റോയല്‍സ് ഒഴികെയുള്ള ഫ്രാഞ്ചൈസികളെല്ലാം പന്തിനായി രംഗത്തുണ്ട് എന്നാണ് വിവരം. ചെന്നൈ സൂപ്പര്‍കിംഗ്‌സിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണം എന്ന ആലോചനയിലാണ് സിഎസ്‌കെ.

പന്തിന്റെ സാധ്യത ഉയര്‍ന്ന് വന്നാല്‍ തീര്‍ച്ചയായും അവര്‍ അത് ഉപയോഗപ്പെടുത്തിയേക്കും. ധോണിക്കും റിഷഭ് പന്തിനെ ടീമിലെത്തിക്കാന്‍ ആഗ്രഹമുണ്ട് എന്നാണ് വിവരം. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് താരം ട്രിസ്റ്റന്‍ സ്റ്റബ്സ്, അണ്‍ക്യാപ്പഡ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ അഭിഷേക് പോറല്‍ എന്നിവരെയാണ് ഡല്‍ഹി നിലനിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ലേലത്തില്‍ ഡിസിക്ക് രണ്ട് ആര്‍ടിഎം കാര്‍ഡ് ഓപ്ഷനുകള്‍ ഉണ്ടാകും. ഇതിലൂടെ പന്തിനെ വാങ്ങാന്‍ ഡല്‍ഹി ശ്രമിച്ചേക്കാം. എന്നാലും അതിനുള്ള സാധ്യത കുറവാണ് എന്നാണ് വിലയിരുത്തല്‍. മൂന്ന് ക്യാപ്ഡ്, ഒരു അണ്‍ക്യാപ്ഡ് നിലനിര്‍ത്തലുകള്‍ ആണ് ഡല്‍ഹിയുടേത്. അതിനാല്‍ അക്കൗണ്ടില്‍ 47 കോടി രൂപ ഡല്‍ഹിക്ക് കുറയും. 2021 ല്‍ ആണ് റിഷഭ് പന്ത് ഡല്‍ഹി ക്യാപ്റ്റനാകുന്നത്.

ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ക്യാപ്റ്റനാണ് പന്ത് മാറി. 2024 വരെ 44 മത്സരങ്ങളില്‍ ഡിസിയെ നയിച്ചു ഇതില്‍ 24 മത്സരത്തില്‍ വിജയിക്കുകയും 19 മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ പന്ത് 1205 റണ്‍സാണ് ഐപിഎല്ലില്‍ നേടയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+