നനയാതിരിക്കാന്‍ കുട വേണം, മഴയില്ലെങ്കില്‍ ഒന്നിനും കൊള്ളാത്തവന്‍; ഹര്‍ദിക്കിന്റെ വരവില്‍ പൊള്ളാര്‍ഡ്
മുംബൈ: ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാക്കിയതിനെതിരെ ഉയര്‍ന്ന രോഷം അവസാനിക്കുന്നില്ല. മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ കരണ്‍ പൊള്ളാര്‍ഡ് ഇപ്പോള്‍ പരോക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. രോഹിത് ശര്‍മയെ മാറ്റിയായിരുന്നു മുംബൈ ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത്.
നിലവില്‍ മുംബൈയുടെ ബാറ്റിംഗ് കോച്ച് കൂടിയാണ് പൊള്ളാര്‍ഡ്. വിശ്വാസ്യത എന്ന വാക്കിനാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഹൊള്ളാര്‍ഡ് പ്രാധാന്യം നല്‍കിയത്. മഴ ഉള്ളപ്പോള്‍ എല്ലാവര്ക്കും കുട വേണം. എന്നാല്‍ മഴയൊന്ന് തീര്‍ന്നാല്‍ കുട എല്ലാവര്ക്കും വലിയൊരു ഭാരമാണെന്നായിരുന്നു പൊള്ളാര്‍ഡ് കുറിച്ചത്.

ഒരാളെ കൊണ്ടുള്ള ഗുണങ്ങള്‍ അവസാനിക്കുന്ന ഈ ഘട്ടത്തിലാണ് വിശ്വാസ്യതയും കൂറും അവസാനിക്കുന്നതെന്നും പൊള്ളാര്‍ഡ് പറഞ്ഞു. അതേസമയം ആരാധകര്‍ ഈ പോസ്റ്റ് രോഹിത്തിനെ മാറ്റിയതുമായി ബന്ധപ്പെട്ടാണ് താരതമ്യപ്പെടുത്തുന്നത്. 2010 മുതല്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണ് പൊള്ളാര്‍ഡ്.
മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ചതില്‍ പൊള്ളാര്‍ഡിന്റെ ഓള്‍റൗണ്ട് പെര്‍ഫോമന്‍സിന് വലിയ പങ്കുണ്ട്. കഴിഞ്ഞ ഐപിഎല്‍ ലേലത്തിന് മുമ്പായിരുന്നു പൊള്ളാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മുംബൈ ടീമിനൊപ്പം തന്നെ താരം തുടരുകയായിരുന്നു. ടീമില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് അദ്ദേഹം.
നേരത്തെ തന്നെ മുംബൈ ടീമിലെ പലര്‍ക്കും മാനേജ്മെന്റ് തീരുമാനത്തെ അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. പലരും പരോക്ഷമായി ഇതിനെ പ്രതികരിച്ചിരുന്നു. നേരത്തെ ജസ്പ്രീത് ബുംറ ഈ തീരുമാനത്തിനെതിരെ പോസ്റ്റിട്ടിരുന്നു. ചില സമയങ്ങളില്‍ നിശബ്ദതയാണ് ഏറ്റവും നല്ല പ്രതികരണം എന്നായിരുന്നു. ബുംറയുടെ പ്രതികരണം.
അതേസമയം മുംബൈയുടെ ക്യാപ്റ്റന്‍സിയില്‍ സൂര്യകുമാര്‍ യാദവിനും ബുംറയ്ക്കും ഒരുപോലെ താല്പര്യമുണ്ടായിരുന്നു. എന്നാല്‍ മുംബൈ ഇവരെ പരിഗണിക്കുക പോലും ചെയ്യാതെയാണ് ഹര്‍ദിക്കിനെ ടീമിലെത്തിച്ചത്. രോഹിത്തിന് ശേഷം ഇവര്‍ക്ക് ക്യാപ്റ്റന്‍സി ലഭിക്കാനായിരുന്നു അര്‍ഹത. എന്നാല്‍ മുംബൈ ഗുജറാത്തില്‍ നിന്ന് ഹര്‍ദിക്കിനെ ടീമിലെത്തിക്കുകയായിരുന്നു.
ഒരിക്കല്‍ ടീമില്‍ നിന്ന് പുറത്തുപോയ താരത്തെ വീണ്ടുമെത്തിച്ച് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതില്‍ മുംബൈ ടീമിലെ താരങ്ങള്‍ക്ക് അതൃപ്തിയുണ്ട്.അതേസമയം ഹര്‍ദിക് ഈ സീസണില്‍ കളിക്കുമോ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഹര്‍ദിക് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ കളിക്കുന്നില്ല. പരിക്ക് മാറാത്തത് കൊണ്ടാണിത്.
ലോകകപ്പില്‍ താരം കളിക്കും. എന്നാല്‍ ഐപിഎല്ലിന്റെ തുടക്കത്തില്‍ കളിക്കാനാവുമോ എന്ന് ഉറപ്പിക്കാനായിട്ടില്ല. ഹര്‍ദിക്ക് ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ ടീമിലെ അതൃപ്തി പ്രകടനത്തെ ബാധിക്കുമോ എന്നും മുംബൈക്ക് ആശങ്കയുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications