ആ 17കാരനെ ആരും ശ്രദ്ധിച്ചില്ല, പക്ഷേ ധോണി ശ്രദ്ധിച്ചു, ഒറ്റ ഫോണ്‍ കോളില്‍ സിഎസ്‌കെയില്‍
ചെന്നൈ: ഐപിഎല്ലില്‍ അത്ഭുതം കാണിച്ച് കൊണ്ടിരിക്കുകയാണ് ഒരു ഇരുപതുകാരന്‍. മഹീഷ് പതിരാന എന്ന ശ്രീലങ്കന്‍ ബൗളറാണ് ഈ താരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഡെത്ത് ബൗളറായി മാറിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ പതിരാനയുടെ ബൗളിംഗാണ് ടീമിന് ജയം സമ്മാനിച്ചത്. യോര്‍ക്കറുകള്‍ കൊണ്ട് താരം ആര്‍സിബി ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കുകയായിരുന്നു.
എന്നാല്‍ ശ്രീലങ്കയില്‍ പോലും അത്ര പോപ്പുലറല്ലാത്ത ഒരു താരം സിഎസ്‌കെ ക്യാമ്പില്‍ മൂന്ന് കൊല്ലം മുമ്പ് എത്തിയിരുന്നു. എങ്ങനെയാണ് ഇത് സാധ്യമായത്. ഇതിന് പിന്നില്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ബ്രില്യന്‍ഡായിട്ടുള്ള ഒരു തീരുമാനമാണ് ഉണ്ടായിരുന്നത്. പതിരാന ടീമില്‍ ത്തെിയത് എങ്ങനെയാണെന്ന് പരിശോധിക്കാം.

ധോണിയുടെ അപാര കണ്ടെത്തല്‍
മഹീഷ് പതിരാനയുടെ ഒരു ബളിംഗ് വീഡിയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു. അന്ന് പതിരാനയ്ക്ക് വെറും 17 വയസ്സായിരുന്നു ഉള്ളത്. സ്‌കൂള്‍ ക്രിക്കറ്റില്‍ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയുന്ന പയ്യനെയായിരുന്നു ധോണി ശ്രദ്ധിച്ചത്. അന്ന് യാദൃശ്ചികമായിട്ടാണ് ഈ വീഡിയോ ധോണിയുടെ കൈവശമെത്തിയത്.
അതില്‍ നിന്ന് തന്നെ ഈ താരത്തിന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ എംഎസ് ധോണി നേരിട്ട് താരത്തെ വിളിക്കുകയായിരുന്നു. ഐപിഎല്ലില്‍ റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് പതിരാനയെ കൊണ്ടുവന്നത് ധോണിയായിരുന്നു.
ശ്രീലങ്കന്‍ ടീമിന്റെ കരാറില്ല
ആ സമയം ശ്രീലങ്കന്‍ ടീമിന്റെ കരാറില്ലാത്തത് കൊണ്ട് നോ ഒബജ്ക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യവും പതിരാനയ്ക്ക് ഇല്ലായിരുന്നു. അതോടെ ഐപിഎല്ലിലേക്കുള്ള വരവും എളുപ്പമാവുകയായിരുന്നു. ആ സമയം 17 വയസ്സ് മാത്രമായിരുന്നു പതിരാനയ്ക്ക് ഉണ്ടായിരുന്നത്.
പതിരാന പരിശീലിച്ച് കൊണ്ടിരുന്ന ട്രിനിറ്റി കോളേജിലേക്ക് ധോണി നേരിട്ട് കത്തെഴുതുകയായിരുന്നു. ആ സമയം കൊവിഡ് തീവ്രതയിലായിരുന്നു. ഐപിഎല്‍ നടക്കുന്നത് യുഎഇയിലും. വേഗം വാക്‌സിനെടുത്ത് ടീമിനൊപ്പം ചേരാനായിരുന്നു ധോണി കത്തിലൂടെ ആവശ്യപ്പെട്ടത്.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
അണ്ടര്‍ 19 ലോകകപ്പിലും കളിച്ചു
ആ സമയം അണ്ടര്‍ 19 ലോകകപ്പിലും പതിരാന കളിച്ചിരുന്നു. ബംഗ്ലാദേശില്‍ നടക്കുന്ന ചെറിയ ലീഗുകളില്‍ മാത്രമായിരുന്നു താരം കളിച്ചിരുന്നത്. ആരും പതിരാനയെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ബാറ്റ്‌സ്മാന്മാരെ യോര്‍ക്കറുകള്‍ കൊണ്ട് ഞെട്ടിക്കുന്ന ഒരു വീഡിയോ ധോണിയുടെ കൈവശമെത്തി.
അതിലൂടെ ചെന്നൈയും താരത്തെ സ്വന്തമാക്കാന്‍ താല്‍പര്യം കാണിക്കുകയായിരുന്നു. ട്രിനിറ്റി കോളേജില്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്ന ബിലാല്‍ ഫാസിയുടെ നേതൃത്വത്തിലാണ് താരത്തെ സിഎസ്‌കെയിലെത്തിച്ചത്. ഇരുപതുകാരനായ പതിരാന ഇപ്പോള്‍ സിഎസ്‌കെയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണ്.
ബേബി മലിംഗയെന്ന് വിളിപ്പേര്
പതിരാനയെ ഇപ്പോള്‍ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബൗളറായ ലസിത് മലിംഗയുമായിട്ടാണ് ആളുകള്‍ താരതമ്യം ചെയ്യുന്നത്. മലിംഗയുടെ അതേ ബൗളിംഗ് ആക്ഷനാണ് പതിരാനയ്ക്കും ഉള്ളത്. ശ്രീലങ്കയില്‍ പൊടി മലിംഗ എന്ന വിളിപ്പേരിലാണ് താരം അറിയപ്പെടുന്നത്.
കുട്ടി മലിംഗ എന്നും വിളിക്കും. ചെന്നൈ ആരാധകര്‍ ബേബി മലിംഗ എന്നാണ് വിളിക്കാറുള്ളത്. അതേസമയം മലിംഗയുടെ ആക്ഷന്‍ മകന്‍ കോപ്പിയടിച്ചതല്ലെന്ന് പിതാവ് പറയുന്നു. ചെറുപ്പത്തിലേ ഇത്തരത്തിലായിരുന്നു മകന്‍ ബൗളിംഗ് ചെയ്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications