വിരമിച്ചിട്ടും പണം ഒഴുകുന്നു, ഒരു മാസം സമ്പാദിക്കുന്നത് 4 കോടി, ആഡംബര വീട്; ധോണിയുടെ ആസ്തി ഇത്ര

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളാണ് എംഎസ് ധോണി. ജൂലായ് ഏഴിന് അദ്ദേഹം 43ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. വിരമിച്ചിട്ട് അഞ്ച് വര്‍ഷത്തോളമായെങ്കിലും മഹേന്ദ്ര സിംഗ് ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റില്‍ ചര്‍ച്ചാവിഷയമാണ്. അദ്ദേഹത്തോളം മൂല്യമുള്ള വിരമിച്ച ക്രിക്കറ്റര്‍മാരില്ല എന്ന് തന്നെ പറയേണ്ടി വരും.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ധോണിയുടെ സമ്പാദ്യത്തില്‍ വെച്ചടി കയറ്റമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. മറ്റ് ക്രിക്കറ്റര്‍മാര്‍ക്കൊന്നുമില്ലാത്ത തരത്തിലുള്ള വരുമാന മാര്‍ഗമാണ് ധോണിക്ക് മുന്നിലുള്ളത്. എന്തൊക്കെയാണ് ധോണിയെ ഇത്രത്തോളം സമ്പന്നനായി നിലനിര്‍ത്തുന്നത്. അദ്ദേഹത്തിന് സമ്പത്ത് ലഭിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. അതൊന്ന് പരിശോധിക്കാം.

ms-dhoni

ക്യാപ്റ്റന്‍ കൂള്‍ വിരമിച്ച ശേഷവും സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ ബ്രാന്‍ഡ് മൂല്യത്തില്‍ അടക്കം മൂന്നിലാണ്. ധോണിയുടെ ആസ്തി ആരെയും ഞെട്ടിപ്പിക്കുന്നതാണ്. 1040 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രാന്‍ഡ് വാല്യുവിന്റെ കാര്യത്തില്‍ ധോണി മറ്റൊരു തലത്തിലാണ്.

ഇന്ത്യയിലെ കായിക താരങ്ങളില്‍ ബഹുഭൂരിഭാഗവും ധോണിക്ക് പിന്നിലാണ്. മുന്നിലുള്ളത് വിരാട് കോലിയെ പോലെ ചുരുക്കം ചിലരാണ്. എന്നാല്‍ ഇവരെല്ലാം സജീവ ക്രിക്കറ്റില്‍ ഉള്ളത്. ക്രോളിന്റെ ബ്രാന്‍ഡിംഗ് റാങ്ക് പ്രകാരം 95.8 മില്യണാണ് ധോണിയുടെ ബ്രാന്‍ഡ് വാല്യു. 799 കോടി രൂപ വരും ഇത്. ധോണിയുടെ നിക്ഷേപങ്ങളും അതുപോലെ അടിപൊളിയാണ്.

ധോണി ക്രിക്കറ്റ് പിച്ചില്‍ മാത്രം മാജിക് കാണിക്കുന്നയാളല്ല. മികവുറ്റ സംരംഭകനും കൂടിയാണ്. വാഹന കമ്പനികള്‍, സ്‌പോര്‍ട്‌സ്, ഫുഡ് ആന്‍ഡ് ബിവറേജസ്, ഡ്രോണ്‍ മേഖല എന്നിവയില്‍ എല്ലാം ധോണിക്ക് നിക്ഷേപങ്ങളുണ്ട്. ഖാട്ടബുക്ക്, 7ഇന്‍ക്ബ്രൂവ്‌സ്, കാര്‍സ്24, ഷാക്ക ഹാരി, ഗരുഡ എയറോസ്‌പേസ്, എന്നിവയെല്ലാം ധോണിക്ക് നിക്ഷേപമുള്ളവയാണ്.

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഹോട്ടല്‍ മഹി റെസിഡെന്‍സിയും ധോണിക്ക സ്വന്തമായിട്ടുണ്ട്. സ്‌പോര്‍ട്‌സ് ഫിറ്റ് എന്ന കമ്പനിയും ധോണിക്കുണ്ട്. അതുപോലെ ധോണി എന്റര്‍ടെയിന്‍മെന്റ് എന്ന സിനിമാ നിര്‍മാണ കമ്പനിയും ധോണിക്കുണ്ട്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയ താരമാണ് ധോണി.

ധോണിക്ക് വര്‍ഷത്തില്‍ പ്രതിഫലമായി ലഭിക്കുന്നത് 50 കോടിയാണ്. ഒരു മാസം നാല് കോടി രൂപ എന്ന നിരക്കില്‍ ലഭിക്കും. ഐപിഎല്ലില്‍ നിന്നാണ് ധോണിക്ക് പ്രധാന വരുമാനം ലഭിക്കുന്നത്. ചെന്നൈയിന്‍ എഫ്‌സി, റാഞ്ചി റേയ്‌സ്, മഹി റേസിംഗ് ടീം ഇന്ത്യ എന്നിങ്ങനെ വിവിധ ഫ്രാഞ്ചൈസികളുടെ സഹ ഉടമയാണ് ധോണി. റാഞ്ചിയില്‍ 43 ഏക്കറില്‍ സ്വന്തമായി ഫാം ഹൗസ് ധോണിക്കുണ്ട്.

സ്‌ട്രോബറി അടക്കമുള്ള കൃഷികള്‍ ഇവിടെയുണ്ട്. കോണ്‍ഫെഡറേറ്റ് ഹെല്‍ക്യാറ്റ്, കവാസാക്കി നിഞ്ച എച്ച്2, ഡ്യുക്കാട്ടി 1098, ഹാര്‍ലി ഡേവിഡ്‌സ്ന്‍, ഫാറ്റ്‌ബോയ്, യമഹ തണ്ടര്‍ക്യാറ്റ്, എന്നിവ ധോണിയുടെ ബൈക്ക് ശേഖരത്തിലുണ്ട്. മെഴ്‌സിഡസ്, ജീപ്പ് ഗ്രാന്‍ഡ്, ചെരോക്കി എസ്ആര്‍ടി, പോര്‍ഷെ തുടങ്ങിയ കാറുകളും ധോണിക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q