സ്റ്റാര്‍ക്കിന് കിട്ടി, കമ്മിന്‍സിനും, കിട്ടി, ഹിറ്റ്മാന്റെ വക സിക്‌സര്‍ മേള, റെക്കോര്‍ഡുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ പ്രകടനം കൊണ്ട് ഞെട്ടിച്ച് രോഹിത് ശര്‍മ. ഒരുപിടി റെക്കോര്‍ഡുകളാണ് രോഹിത്ത് സ്വന്തമാക്കിയത്. സിക്‌സറുകളുടെ കാര്യത്തില്‍ പുതിയ ചരിത്രം തന്നയാണ് ഹിറ്റ്മാന്‍ രചിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 550 സിക്‌സറുകള്‍ അടിച്ചുകൂട്ടുന്ന ആദ്യ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.
ഒരു രാജ്യത്ത് ഏതെങ്കിലുമൊരു താരം സ്വന്തമാക്കുന്ന ഏറ്റവും കൂടുതല്‍ സിക്‌സറും രോഹിത്തിന്റെ പേരിലാണ്. ഇന്ത്യയില്‍ 257 സിക്‌സര്‍ അടിച്ചാണ് രോഹിത്ത് ചരിത്രം കുറിച്ചത്. ഏകദിനത്തിലെ വമ്പന്‍ സ്‌കോറുകളെല്ലാം നേരത്തെ തന്നെ രോഹിത്തിന്റെ പേരിലുണ്ട്. അതുപോലെ മൂന്ന് ഇരട്ട സെഞ്ച്വറികളും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്.

ഏകദിനത്തില്‍ ഇതുവരെ ആരും മൂന്ന് ഇരട്ട സെഞ്ച്വറികള്‍ നേടിയിട്ടില്ല. അപൂര്‍വമായി മാത്രമേ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറികള്‍ പിറക്കാറുള്ളൂ. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ താരം. വീരേന്ദര്‍ സെവാഗ് പിന്നീട് ഇരട്ട സെഞ്ച്വറി നേടിയിരുന്നു. പിന്നീട് പിറന്ന മൂന്ന് ഡബിള്‍ സെഞ്ച്വറികള്‍ രോഹിത്തിന്റെ പേരിലാണ്.
ഇന്ത്യയില്‍ നിന്ന് പിന്നീട് ശുഭ്മാന്‍ ഗില്ലും, ഇഷാന്‍ കിഷനും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നു.എന്നാല്‍ രോഹിത്തിന്റെ റെക്കോര്‍ഡ് ഇപ്പോഴും തകരാതെ നില്‍ക്കുകയാണ്. അതേസമയം അഞ്ചില്‍ കൂടുതല്‍ സിക്‌സറുകള്‍ കൂടുതല്‍ മത്സരങ്ങളില്‍ അടിച്ചതിന്റെ നേട്ടവും രോഹിത്ത് ഇതിനിടെ സ്വന്തമാക്കി. 31 തവണ അഞ്ചോ അതില്‍ കൂടുതലോ സിക്‌സറുകള്‍ രോഹിത് അടിച്ച് കൂട്ടിയത്.
അതേസമയം ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ അഞ്ചോ അതില്‍ കൂടുതലോ സിക്‌സറുകള്‍ അടിച്ച താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് വീരേന്ദര്‍ സെവാഗാണ്. പത്ത് തവണയാണ് താരം അഞ്ചില്‍ കൂടുതല്‍ സിക്‌സറുകള്‍ അടിച്ചിരിക്കുന്നത്. 9 മത്സരങ്ങളില്‍ അഞ്ചിലധികം സിക്‌സറുമായി യുവരാജ് സിംഗ് മൂന്നാം സ്ഥാനത്തുണ്ട്. പക്ഷേ രോഹിത് ശര്‍മ ഇവരേക്കാള്‍ എല്ലാം എത്രയോ മടങ്ങ് മുന്നിലാണ്.
കണക്കുകള്‍ നോക്കുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണര്‍ എന്ന് തതന്നെ രോഹിത്തിനെ വിശേഷിപ്പിക്കാം. ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്.ഓപ്പണറായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 120 തവണ അന്‍പതില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. രോഹിത് 108 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. രോഹിത്തിന് കരിയര്‍ ഇനിയും ബാക്കിയുണ്ട്.സച്ചിനെ മറികടക്കാനുള്ള സാധ്യത കൂടുതലാണ്.
162 ഇന്നിംഗ്‌സില്‍ നിന്ന് 28 സെഞ്ച്വറികളും, 39 ഫിഫ്റ്റികളുമാണ് രോഹിത് ഏകദിനത്തില്‍ ഓപ്പണറായി നേടിയത്. എക്കാലത്തെയും വലിയ നേട്ടമായി തന്നെ ഇതിനെ കാണാവുന്നതാണ്. അതേസമയം മൂന്നാം ഏകദിനത്തില്‍ 57 പന്തില്‍ 81 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. ഇതുവരെ ഇന്ത്യന്‍ ടീമിന്റെ ടോപ് സ്‌കോററും താരമാണ്.












Click it and Unblock the Notifications