സഞ്ജു സാംസന്റെ മാരക ത്രോ, കൊണ്ടത് ജഡേജയ്ക്ക്, ഔട്ട് വിളിച്ച് അമ്പയര്‍; പുറത്തായത് ഈ നിയമം കാരണം
ചെപ്പോക്കിലെ കറങ്ങി തിരിയുന്ന പിച്ചിലെ സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പൊരുതി വിജയം നേടിയിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. എന്നാല്‍ മത്സരത്തില്‍ വലിയ വിവാദങ്ങളും ഉണ്ടായിരുന്നു. രവീന്ദ്ര ജഡേജയായിരുന്നു ഇതിന് പ്രധാന കാരണം. മത്സരത്തില്‍ രവീന്ദ്ര ജഡേജ പുറത്തായത് സഞ്ജു സാംസണിന്റെ മാരക ത്രോയിലായിരുന്നു.
എന്നാല്‍ വിക്കറ്റിന് കൊണ്ടത് കൊണ്ടല്ല ജഡേജ പുറത്തായത്. സഞ്ജുവിന്റെ ത്രോ ജഡേജയുടെ ദേഹത്താണ് കൊണ്ടത്. ഉടനെ തന്നെ ജഡേജയ്‌ക്കെതിരെ റിവ്യൂ നല്‍കുകയായിരുന്നു രാജസ്ഥാന്‍. അമ്പയര്‍ റീപ്ലേകള്‍ പരിശോധിച്ചപ്പോള്‍ താരം ഔട്ടാണെന്ന് വിധിക്കുകയും ചെയ്തു.

സഞ്ജു എവിടേക്കാണ് പന്തെറിയുന്നതെന്നും, അത് വിക്കറ്റിലേക്കാണ് വരുന്നതെന്നും ജഡേയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് ശരീരത്തിന്റെ പൊസിഷന്‍ മാറ്റുകയായിരുന്നു ജഡേജ. ഇതോടെ പന്ത് വിക്കറ്റില്‍ തട്ടാതെ ജഡേജയുടെ ദേഹത്താണ് തട്ടിയത്. ഇതോടെ ഫീല്‍ഡിംഗ് തടസ്സപ്പെടുത്തിയതിന് ജഡേജ പുറത്താവുകയായിരുന്നു.
അതേസമയം മത്സരത്തിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. മത്സരത്തില്‍ രാജസ്ഥാന്‍ വളരെ പതിയെ സ്‌കോര്‍ ചെയ്തതായിരുന്നു ആദ്യ വിവാദം. മത്സരം ഒത്തുകളിയാണെന്ന് ആരാധകര്‍ ആരോപിച്ചു. ജഡേജയെ തട്ടിപ്പുകാരന്‍ എന്നാണ് രാജസ്ഥാന്‍ ആരാധകര്‍ വിശേഷിപ്പിച്ചത്. ജഡേജയെ കളിയില്‍ നിന്ന് വിലക്കണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.
അതേസമയം എന്തൊക്കെയാണ് ഫീല്‍ഡിംഗ് തടസ്സപ്പെടുത്തല്‍ നിയമത്തില്‍ വരികയെന്ന് നിരവധി പേരാണ് ചോദിച്ചിരിക്കുന്നത്. ഇത് ദീര്‍ഘകാലമായി നിലവിലുള്ള നിയമമാണ്. മുമ്പ് ഇന്ത്യ പാകിസ്താന്‍ പരമ്പരയില്‍ ഇന്‍സമാം ഉള്‍ ഹക്ക് പുറത്തായത് ഫീല്‍ഡിംഗ് തടസ്സപ്പെടുത്തിയതിനായിരുന്നു.
കളി നടന്നുകൊണ്ടിരിക്കുമ്പോള്‍ മനപ്പൂര്‍വം നമ്മള്‍ പ്രവൃത്തി കൊണ്ടോ വാക്കുകള്‍ കൊണ്ടോ എതിര്‍ ടീമിന്റെ ഫീല്‍ഡിംഗ് തടസപ്പെടുത്തിയാല്‍ അത് ഒരു ബാറ്റ്‌സ്മാനെ പുറത്താക്കാനുന്നതിലേക്ക് നയിക്കും. എറിയുന്ന പന്തുകള്‍ കൈകൊണ്ടോ ബാറ്റുകൊണ്ടോ തട്ടിയാലും പുറത്താകലിനുള്ള കാരണമാണ്. പക്ഷേ ഇത് മനപ്പൂര്‍വമാണെന്ന് അമ്പയര്‍ക്ക് ബോധ്യപ്പെടണം.
വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ത്രോയെ തടസ്സപ്പെടുത്തുന്നതും പുറത്താകാനുള്ള കാരണമാണ്. 141 റണ്‍സ് ചേസ് ചെയ്യുമ്പോഴാണ് ജഡേജ പുറത്തായത്. അതേസമയം ഐപിഎല്ലില്‍ യൂസഫ് പഠാനും അമിത് മിശ്രയ്ക്കും ശേഷം ഇത്തരത്തില്‍ പുറത്താകുന്ന ബാറ്റ്‌സ്മാനാണ് ജഡേജ. അതേസമയം ഇത്തവണ ഐപിഎല്ലിലെ ഏറ്റവും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചിരിക്കുന്നത്.
12 കളിയില്‍ നിന്ന് 486 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ഇത്രയും കൂടുതല്‍ റണ്‍സ് ഒരു സീസണിലും സഞ്ജു സ്വന്തമാക്കിയിട്ടില്ല. 60.75 ആണ് താരത്തിന്റെ ശരാശരി. 158.31 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഈ സീസണില്‍ അഞ്ച് അര്‍ധ സെഞ്ച്വറികളും സഞ്ജു നേടിയിട്ടുണ്ട്.












Click it and Unblock the Notifications