രാഹുലിനെ കൈവിട്ട് ബിസിസിഐ, സഞ്ജുവിനെ തിരഞ്ഞെടുത്തത് ഒറ്റക്കാര്യത്തില്‍; റിങ്കുവിന് നിര്‍ഭാഗ്യം
മുംബൈ: മലയാളികള്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്തയെത്തി. സഞ്ജു സാംസണെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. പതിനഞ്ചംഗ ടീമിലാണ് സഞ്ജു ഇടംപിടിച്ചത്. ബിസിസിഐ പ്രാഥമിക പട്ടിക ഇന്ന് പുറത്തിറക്കിയിരുന്നു. അതിലാണ് സഞ്ജു ഇടംപിടിച്ചത്.
അതേസമയം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ വലിയ തര്‍ക്കങ്ങളോ ചര്‍ച്ചയോ വേണ്ടി വന്നില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാനായ കെഎല്‍ രാഹുലിനെ പിന്തള്ളിയാണ് സഞ്ജു ടീമില്‍ ഇടംപിടിച്ചത്. ഐപിഎല്ലില്‍ രാഹുലിന്റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. സ്ഥിരത എന്ന ഒറ്റകാര്യത്താലാണ് സഞ്ജുവിനെ ടീമിലെടുത്തത്.

അതേസമയം റിഷഭ് പന്തും സഞ്ജു സാംസണും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ മുന്നിലെത്തി. ഇരുവരും ഗംഭീര പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്ച്ചവെക്കുന്നത്. ടോപ് ടെന്‍ റണ്‍വേട്ടക്കാരില്‍ ഇരുവരും ഇടംപിടിച്ചിട്ടുണ്ട്. നാളെയാണ് ഐസിസിക്ക് ടീമിനെ സമര്‍പ്പിക്കാനുള്ള അവസാന തിയതി. കെഎല്‍ രാഹുല്‍, ജിതേഷ് ശര്‍മ എന്നിവരായിരുന്നു രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനൊപ്പം മത്സരിച്ചത്. ഇരുവരും ഐപിഎല്ലില്‍ മോശം പ്രകടനം നടത്തിയത് തിരിച്ചടിയാവുകയായിരുന്നു.
രാജസ്ഥാന്‍ റോയല്‍സിനെ ഈ സീസണില്‍ കളിച്ച 9 മത്സരങ്ങളില്‍ എട്ടിലും വിജയിപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ദിനേഷ് കാര്‍ത്തിക്കിനെയും ഇതോടൊപ്പം പരിഗണിച്ചിരുന്നു. എന്നാല്‍ എതിരാളികള്‍ക്കെല്ലാം സ്ഥിരതയില്ലാത്തത് സഞ്ജുവിന് ഗുണകരമായി മാറുകയായിരുന്നു. സ്ഥിരതയില്ലായ്മയുടെ പേരില്‍ എപ്പോറഴും പഴി കേട്ടിരുന്ന താരമാണ് സഞ്ജു. എന്നാല്‍ ഈ ഐപിഎല്ലില്‍ പുതിയൊരു സഞ്ജുവിനെ കാണാന്‍ കഴിഞ്ഞത്.
നിലവില്‍ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്താണ് സഞ്ജുവുള്ളത്. 9 മത്സരങ്ങളില്‍ നിന്ന് 385 റണ്‍സാണ് താരം അടിച്ചെടുത്തത്. 161 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശുന്നത്. 77 ആണ് ശരാശരി. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആയിരുന്ന ആരോണ്‍ ഫിഞ്ച് നേരത്തെ സഞ്ജുവിനെ വാനോളം പ്രശംസിച്ചിരുന്നു.
വളരെ പക്വമായ ഇന്നിംഗ്‌സാണ് സഞ്ജു കളിക്കുന്നത്. ടീമിന് ആവശ്യവും അതാണ്. ടി20 ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന് ഈഗോ ഉണ്ടാവാം. എന്നാല്‍ സാഹചര്യത്തിനനുസരിച്ചാണ് എല്ലാ മത്സരത്തിലും സഞ്ജു കളിക്കുന്നത്. അതാണ് ടീമിന് ഏറ്റവും ആവശ്യമെന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു. ടീമിനെ അതിഗംഭീരമായിട്ടാണ് സഞ്ജു നയിക്കുന്നതെന്നും ഫിഞ്ച് വ്യക്തമാക്കി.
അതേസമയം 2022ലെ ടി20 ലോകകപ്പ്, 2023ലെ ഏകദിന ലോകകപ്പ് എന്നിവയിലൊന്നിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ആരാധകര്‍ ഇതില്‍ രോഷം പ്രകടിപ്പിച്ചിരുന്നു. ടീമില്‍ സഞ്ജു ഭാവിയില്‍ ഉണ്ടാവുമെന്ന് ക്യാപ്റ്റന്‍ രോഹിത് പഞ്ഞിരുന്നു. ടീമിന്റെ ഓപ്പണര്‍ സ്ഥാനത്തേക്ക് രോഹിത്തിനൊപ്പം യശസ്വി ജെയ്‌സ്വാളാണ് എത്തിയിരിക്കുന്നത്.
വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസവേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് പതിനൊന്നംഗ ടീമില്‍ ഇടംപിടിച്ചത്.
റിസര്‍വ് താരങ്ങളായി ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരും കളിക്കും. ഹര്‍ദിക് പാണ്ഡ്യ ഉള്ളത് കൊണ്ട് മാത്രമാണ് റിങ്കു ആദ്യ ഇലവനില്‍ ഇടംപിടിക്കാതിരുന്നത്. നിര്‍ഭാഗ്യമാണ് എന്ന് മാത്രമാണ് ഇക്കാര്യത്തില്‍ ബിസിസിഐ നല്‍കുന്ന വിശദീകരണം.












Click it and Unblock the Notifications