ശിവം ദുബെയ്ക്കും ജെയ്‌സ്വാളിനും ബിസിസിഐ കരാര്‍ ഉറപ്പ്; ഇരുവര്‍ക്കും കിട്ടുന്ന പ്രതിഫലം ഇത്ര
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ വാര്‍ഷിക കരാർ രണ്ട് പേര്‍ക്ക് ലഭിക്കാന്‍ സാധ്യത. ഏറ്റവും പുതിയതായി ഇത് ശിവം ദുബെയ്ക്കും യശസ്വ ജെയ്‌സ്വാളിനുമായിരിക്കും ലഭിക്കുക. ഇരുവരെയും സംബന്ധിച്ച് ടീമില്‍ സ്ഥാനം സ്ഥിരപ്പെടുത്താനുള്ള അവസരം കൂടിയാണിത്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നിരുന്നു ദുബെ.
രണ്ടാം മത്സരത്തില് ജെയ്‌സ്വാളും അതുപോലെ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. അടുത്തിടെ നടന്ന ടി20 പരമ്പരകളില്‍ അടക്കം ജെയ്‌സ്വാള്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. ദുബെ നേരത്തെ തന്നെ ടീമിലുണ്ടായിരുന്നു. പക്ഷേ താരത്തിന്റെ തിരിച്ചുവരവാണ് അഫ്ഗാനെതിരെ കണ്ടത്.

മിക്കവാറും ബിസിസിഐ സി കരാറായിരിക്കും ഇവര്‍ക്ക് ലഭിക്കുക. ഇത് ടീമില്‍ സ്ഥാനം ഉറപ്പിക്കാനും ഇവരെ സഹായിക്കും. ശിവം ദുബെയോട് ബൗളിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ടീം ആവശ്യപ്പെട്ടിട്ടുണ്ട്. ടീം മാനേജ്‌മെന്റ് കൂടുതല്‍ ബൗളിംഗിനായി ദുബെയെ ഉപയോഗിക്കും. ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്താനും ടീം മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.
ഹര്‍ദിക്ക് എപ്പോഴാണ് തിരിച്ചുവരികയെന്ന് ഉറപ്പില്ലാത്തത് കൊണ്ട് ദുബെ ടീമില്‍ തുടരും. അഫ്ഗാനിസ്ഥാനെതിരെ ദുബെയുടെ രണ്ട് വെടിക്കട്ട് അര്‍ധ സെഞ്ച്വറികള്‍ ടീമിനെ ഞെട്ടിച്ചിരിക്കുകയാണ്. അനായാസം സിക്‌സറടിക്കാനുള്ള മികവാണ് ദുബെയ്ക്ക് ഇവിടെ തുണയാവുന്നത്.
അതേസമയം നാല് കരാറുകളാണ് ബിസിസിഐക്കുള്ളത്. എപ്ലസ്, എ, ബി, സി കരാറുകളാണിത്. ഇതില്‍ എ പ്ലസ് കരാര്‍ പ്രകാരം ഏഴ് കോടി രൂപയാണ് ലഭിക്കുക. ഇതില്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ പോലുള്ളവരാണ് ഉള്ളത്. ഗ്രേഡ് എയില്‍ അഞ്ച് കോടിയും ഗ്രേഡ് ബിയില്‍ മൂന്ന് കോടിയും, ഗ്രേഡ് സിയില്‍ ഒരു കോടി രൂപയുമാണ് ലഭിക്കുക.
ഇതിന് പുറമേ മാച്ച് ഫീയും ഒരു താരത്തിന് ലഭിക്കും. ദുബെയ്ക്കും, ജെയ്‌സ്വാളിനും സി കരാറായിരിക്കും ലഭിക്കുക. ഇതിന് പുറമേ ഒരു ടെസ്റ്റ് കളിച്ചാല്‍ പതിനഞ്ച് ലക്ഷം രൂപയും, ഏകദിനം കളിച്ചാല്‍ 6 ലക്ഷവും, ടി20 കളിച്ചാല്‍ മൂന്ന് ലക്ഷം രൂപ വരെയും ലഭിക്കും.
അതേസമയം ദുബെയുടെ കാര്യത്തില്‍ ടീമിന് ആവശ്യം കൂടുതല്‍ ബൗളിംഗ് മാത്രമാണ്. കാരണം ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീമിന് വലിയ മുതല്‍ക്കൂട്ടാണ് ദുബെ. കുറച്ച് നന്നായി പന്തെറിയാന്‍ സാധിച്ചാല്‍ അതും കൂടി ടീമിന് ടി20 ലോകകപ്പ് ടീമിനായി പരിഗണിക്കാനാവും. കൂടുതലായി ദുബെ പന്തെറിയുന്നതും ഇക്കാരണത്താലാണ്.
മികച്ച ഓവറുകള്‍ ദുബെയില്‍ നിന്ന് വന്നാല്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ദുബെയ്ക്ക് സാധിക്കും. ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായത് കൊണ്ട് ടിമിന് ഇപ്പോള്‍ ബൗളിംഗ് ഓള്‍റൗണ്ടറെയാണ് ടീമിന് ആവശ്യം. ഇതുവരെ ഇരുപത് ടി20കളും താരം കളിച്ചിട്ടുണ്ട്.












Click it and Unblock the Notifications