'രോഹിതും കോലിയും ഓപ്പണിംഗില്‍ തുടരണം..'; എതിരഭിപ്രായങ്ങളെ തള്ളി ലാറ, കാരണമിത്
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ യുഎസ്എയെ പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ 8 ലേക്ക് യോഗ്യത നേടിയെങ്കിലും ആശങ്കകള്‍ക്ക് അവസാനമായിട്ടില്ല. അതില്‍ പ്രധാനം സൂപ്പര്‍താരങ്ങളായ വിരാട് കോലിയുടേയും രോഹിത് ശര്‍മ്മയുടേയും മോശം ഫോമാണ്. ഇരുവരും നയിക്കുന്ന ടീമിന്റെ ബാറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് മികച്ച പ്രകടനമല്ല കാഴ്ച വെക്കുന്നത്.
ലോകകപ്പില്‍ രോഹിതിനൊപ്പം കോലിയെ ഓപ്പണിംഗിനിറക്കി പരീക്ഷിക്കുകയാണ് ടീം ഇന്ത്യ. എന്നാല്‍ കളിച്ച മൂന്ന് മത്സരത്തിലും ഈ ജോഡിക്ക് തിളങ്ങാനായിട്ടില്ല. ഫലമോ ടീമിന് അവരുടെ ശക്തമായ പേസ് ആക്രമണത്തെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു. യുഎസ്എയ്ക്കെതിരെ 111 റണ്‍സ് പിന്തുടരുന്നതിനിടെ ഓപ്പണര്‍ രോഹിത് ശര്‍മ്മ ആറ് പന്തില്‍ മൂന്ന് റണ്‍സ് നേടി പുറത്തായി.

അതേസമയം, ഈ ടൂര്‍ണമെന്റില്‍ മോശം ഫോം തുടരുന്ന വിരാട് കോലി ഗോള്‍ഡന്‍ ഡക്കിന് പുറത്തായി. സൂര്യകുമാര്‍ യാദവിന്റെയും ശിവം ദുബെയുടേയും കരുത്തിലാണ് പിന്നീട് ടീം ജയത്തിലെത്തിയത്. രോഹിത് മികച്ച ഫോമിലല്ല. അര്‍ധസെഞ്ചുറിയോടെയാണ് ലോകകപ്പ് ക്യാംപെയ്ന് രോഹിത് തുടങ്ങിയതെങ്കിലും പിന്നീട് റണ്‍സ് കണ്ടെത്താനായില്ല. പാകിസ്ഥാനെതിരെ 13 റണ്‍സെടുത്താണ് പുറത്തായത്.
മറുവശത്ത് 1 (5), 4 (3), 0 (1) എന്നിങ്ങനെയാണ് കോലിയുടെ സ്കോര്‍. ഇതോടെ രോഹിതിനൊപ്പം ഇടംകൈയ്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ തിരഞ്ഞെടുക്കണമെന്നും കോലിയെ മൂന്നാം നമ്പറിലേക്ക് മാറ്റണം എന്നും നിരവധി ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ ഈ ആവശ്യത്തെ തള്ളിക്കളയുകയാണ് ചെയ്യുന്നത്.
രോഹിതിന്റെയും കോലിയുടെയും റെക്കോഡുകള്‍ നോക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡ് ഇതേ ഓപ്പണിംഗ് ജോഡിയില്‍ ഉറച്ചുനില്‍ക്കണമെന്നാണ് ബ്രയാന്‍ ലാറ പറയുന്നത്. തീര്‍ച്ചയായും, ഇടത്-വലത് ഓപ്പണിംഗ് കൂട്ടുകെട്ട് കളിക്കാന്‍ ഇന്ത്യക്ക് അവസരമുണ്ടായിരുന്നു. നിങ്ങള്‍ മുകളില്‍ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ വിരാട് കോലി അല്‍പ്പം താഴെയുള്ള ഓര്‍ഡറില്‍ വരണം. അത് അവിടെ കാര്യങ്ങള്‍ അസ്വസ്ഥമാക്കും, ലാറ പറഞ്ഞു.
'ടീം ഇന്ത്യ ഇരുവരെയും പിന്തുണയ്ക്കേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ്. യുഎസ്എയിലെ ബാറ്റിംഗ് സാഹചര്യം മികച്ചതായിരുന്നില്ല. നിങ്ങള്‍ വിജയിക്കുന്നുണ്ടെങ്കില്‍ പ്രത്യേകിച്ച് മാറ്റം വരുത്തേണ്ടതുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ അമേരിക്കയെ പരാജയപ്പെടുത്തിയത്.
111 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെയും (50*) ശിവം ദുബെയുടെയും (31*) മികവില്‍ 18.2 ഓവറില്‍ 111/3 എന്ന നിലയിലെത്തി. ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 20 ഓവറില്‍ എട്ടിന് 110 റണ്‍സാണ് എടുത്തത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് നാല് വിക്കറ്റെടുത്തു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications