Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരാട് കോലി ടി20 ലോകകപ്പിനുണ്ടാവില്ല? ബിസിസിഐ പരിഗണിക്കുന്നത് ഇവരെ; കാരണം ഇതാണ്

ന്യൂഡല്‍ഹി: വിരാട് കോലിക്ക് ഇന്ത്യയുടെ ടി20 ടീമിലേക്കുള്ള മടങ്ങി വരവ് കൂടുതല്‍ ദുഷ്‌കരമാകും. ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും കൂടുതല്‍ ഓപ്ഷനുകള്‍ പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. ഐപിഎല്‍ മാത്രം പരിഗണിച്ചാവില്ല ടി20 ലോകകപ്പിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുക.

ഐപിഎല്ലിലെ പ്രകടനം ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ പലരെയും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയെല്ലാം പല പ്രമുഖ താരങ്ങളും ഐപിഎല്ലിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ടീമിലെത്തിയിരുന്നത്. അതുകൊണ്ട് ഇത്തവണത്തെ ഐപിഎല്ലിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു.

virat-kohli

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ലോകകപ്പ് ടീമിലെത്താന്‍ സാധിക്കുമെന്നാണ് യുവതാരങ്ങളില്‍ പലരും കരുതുന്നത്. സഞ്ജു സാംസണ്‍ ടീമില്‍ തിരിച്ചെത്താമെന്ന് പ്രതീക്ഷിക്കുന്നതും ഐപിഎല്‍ മുന്നില്‍ കണ്ടാണ്. എന്നാല്‍ വിരാട് കോലി ടീമില്‍ തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ വലിയ അഭ്യൂഹങ്ങളാണ് ഉള്ളത്.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിന് ശേഷം വിരാട് കോലി അന്താരാഷ്ട്ര ടി20 മത്സരങ്ങളൊന്നും കളിച്ചിരുന്നില്ല. അങ്ങനെയുള്ള ഒരാളെ ടീമില്‍ ഉള്‍പ്പെടുത്തുക എങ്ങനെയെന്നാണ് ബിസിസിഐ ചോദിക്കുന്നത്. കാരണം ടീമില്‍ വെടിക്കെട്ട് പ്രകടനം നടത്തുന്ന നിരവധി താരങ്ങളുണ്ട്. റിഷഭ് പന്ത് വരെ ടീമിലേക്ക് മടങ്ങി വരാനായി കാത്തിരിക്കുകയാണ്.

കോലിക്ക് പഴയത് പോലെ ഇന്നിംഗ്‌സിന് വേഗമില്ലെന്നാണ് ബിസിസിഐ കരുതുന്നത്. എന്നാല്‍ രോഹിത് ശര്‍മ 50 ഓവര്‍ ലോകകപ്പില്‍ ഓപ്പണറായി വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ച്ചവെച്ചത്. അതിവേഗം സ്‌കോര്‍ ചെയ്യുന്ന രോഹിത്തിനെ മാറ്റാന്‍ ബിസിസിഐക്ക് അതുകൊണ്ട് താല്‍പര്യമില്ല. പക്ഷേ ഐപിഎല്‍ മാത്രമായിരിക്കില്ല ടീമിലെത്താന്‍ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐപിഎല്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അത് മാത്രമായിരിക്കില്ല പരിഗണിക്കില്ല. മോശം ഫോമില്‍ കളിക്കുന്ന ഒരാളുടെ മികവ് ഐപിഎല്‍ വര്‍ധിപ്പിക്കില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

വിരാട് കോലിക്ക് ഈ സാഹചര്യം വലിയ വെല്ലുവിളിയാണ്. അടുത്തിടെയുള്ള ടി20 പരമ്പരകളിലൊന്നും കോലി കളിച്ചിട്ടില്ല. വെടിക്കെട്ട് ബാറ്റിംഗ് കോലിക്കില്ലെന്നാണ് സെക്ഷന്‍ കമ്മിറ്റി കരുതുന്നത്. മൂന്നാം നമ്പറാണ് മറ്റൊരു പ്രശ്‌നം. യശസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ആദ്യ മൂന്ന് പൊസിഷനില്‍ ഉണ്ടാവും. രോഹിത് ശര്‍മയ്‌ക്കൊപ്പം ഇവര്‍ ഓപ്പണിംഗ് പൊസിഷനില്‍ ഒന്നിടവിട്ട് കളിക്കാനാണ് സാധ്യത.

റിതുരാജ് ഗെയ്ക്വാദും ടീമിലുണ്ടാവും. മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം ഇവരുണ്ടാവും. കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരും മൂന്നാം സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. കോലിക്ക് പകരം യുവതാരങ്ങള്‍ ഏറെയുണ്ടെന്നാണ് സെലക്ഷന്‍ കമ്മിറ്റി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+