വിരാട് കോലി ലണ്ടനില്‍ അനുഷ്‌കയ്‌ക്കൊപ്പം, ടി20 ലോകകപ്പില്‍ കളിക്കില്ല, ബിസിസിഐക്ക് ഷോക്ക്?
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ ടി20 ലോകകപ്പ് മുന്നൊരുക്കങ്ങളും ലൈനപ്പും തെറ്റുമെന്ന് സൂചന. ബിസിസിഐയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്. ഡല്‍ഹിയില്‍ വ്യാഴാഴ്ച്ച നടന്ന ബിസിസിഐയുടെ സെലക്ഷന്‍ യോഗത്തില്‍ നിന്നുള്ള അനൗദ്യോഗിക റിപ്പോര്‍ട്ടുകളാണ് വൈറലായിരിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ സീനിയര്‍ താരങ്ങള്‍ കളിക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ട്.
വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ വിരാട് കോലി കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വരുന്ന ടി20 ലോകകപ്പില്‍ നിന്ന് കോലി വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ഇതുവരെ ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരെ ഇപ്പോള്‍ നടക്കുന്ന പരമ്പരയിലും കോലി കളിക്കുന്നില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള പരിമിത ഓവര്‍ മത്സരത്തില്‍ തന്നെ പരിഗണിക്കേണ്ടെന്നാണ് കോലി ബിസിസിഐ യെ അറിയിച്ചത്. നിലവില്‍ ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും മകള്‍ വാമിഖയ്ക്കുമൊപ്പം ലണ്ടനില്‍ അവധിയാഘോഷിക്കുകയാണ് കോലി. ഈ അവധി കുറച്ച് കാലം കൂടി തുടരുമെന്നാണ് സൂചന. ടി20 ലോകകപ്പില്‍ വിരാട് കോലി കളിച്ചില്ലെങ്കില്‍ ഇനി അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും കുറവാണ്.
ഒരുപക്ഷേ ടി20 മത്സരങ്ങളില്‍ നിന്ന് കോലി അവധിയെടുത്തേക്കാം. എന്നാല്‍ ഐപിഎല്ലില്‍ ആര്‍സിബിക്കായി അദ്ദേഹം കളിക്കുമോ എന്ന കാര്യമാണ് ഇനി അറിയനുള്ളത്. ബിസിസിഐ കോലിയുടെ തീരുമാനത്തില്‍ ഷോക്കിലാണ്. അദ്ദേഹം ടി20 ലോകകപ്പില്‍ കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിസിസിഐ. അതേസമയം രോഹിത് ശര്‍മ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി തുടരും.
രോഹിത്തിന്റെ അവസാനത്തെ ടി20 ലോകകപ്പായിരിക്കും ഇത്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ പരിമിത ഓവര്‍ പരമ്പരയില്‍ രോഹിത്ത് കളിക്കില്ല. ദക്ഷിണാഫ്രിക്കയില്‍ രോഹിത്തും കോലിയും കളിക്കുന്നില്ലെങ്കിലും ഇവരെ പരിഗണിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ദ്രാവിഡ്-രോഹിത് കോമ്പോ അടുത്ത ടി20 ലോകകപ്പ് വരെ തുടരട്ടെ എന്നാണ് ബിസിസിഐ നിലപാട്. ടീമില്‍ യശസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ എന്നിവര്‍ വന്നതോടെ കോലിയുടെ സ്ഥാനവും അപകടത്തിലായിരിക്കുകയാണ്.
2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കൂടുതല്‍ റണ്‍സെടുത്ത താരം വിരാട് കോലിയായിരുന്നു. എന്നാല്‍ വിന്‍ഡീസിലെ സാഹചര്യങ്ങള്‍ കോലിക്ക് അനുകൂലമല്ല. സ്പിന്നിനെതിരെ കളിക്കുമ്പോഴും, വേഗം കുറഞ്ഞ പിച്ചുകളിലും കോലിയുടെ കളി മികവ് കുറഞ്ഞുവരുന്നുവെന്നാണ് വിലയിരുത്തല്‍. സ്‌ട്രൈക്ക് റേറ്റില്‍ കോലി ശ്രദ്ധിക്കാതിരിക്കുന്നതും ടി20യില്‍ നിന്ന് മാറി നില്‍ക്കാന്‍ കാരണമായേക്കും.
അതേസമയം രോഹിത് ശര്‍മ ലോകകപ്പിലെ തന്റെ ഗെയിം ഒന്നാകെ മാറ്റിയിരുന്നു. അതിവേഗം സ്‌കോര്‍ ചെയ്യുന്ന താരത്തെ ഒഴിവാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബിസിസിഐ. ശുഭ്മാന്‍ ഗില്ലും, രോഹിത്തും തന്നെയാവും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. കോലിക്ക് പകരം ഗെയ്ക്വാദോ റിങ്കു സിംഗോ ടീമില്‍ ഇടംപിടിക്കാന്‍ സാധ്യത ഏറെയാണ്.












Click it and Unblock the Notifications