Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാനെ കരയിച്ചു, കിവീസിനെ തല്ലി തകർത്തു; 'ദി ബീസ്‌റ്റ്' മോഡിൽ കോഹ്‌ലി അഴിഞ്ഞാടിയ വർഷം...

കേവലം ദിവസങ്ങൾ മാത്രമാണ് ഈ വർഷം അവസാനിക്കാൻ ഇനി അവശേഷിക്കുന്നത്. ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷത്തിന്റെയും, വേദനയുടെയും ഒക്കെ സമ്മിശ്രമായ വികാരങ്ങൾ നൽകിയ ഒരു വർഷമായിരുന്നു 2023. അതിന് കാരണങ്ങൾ പലതാണ്, ഇന്ത്യയുടെ ഏകദിന ലോകകപ്പ് ഫൈനൽ തോൽവി ഒന്ന് മാത്രം. തോറ്റെങ്കിലും ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം ഏറ്റവും മികച്ചതായിരുന്നു എന്ന് പറയാതെ വയ്യ.

ആ തോൽവിക്ക് ഇടയിലും വിരാട് കോഹ്ലിയുടെയും മുഹമ്മദ് ഷാമിയുടെയും ഉജ്ജ്വല നേട്ടങ്ങൾ ആശ്വാസമായി. ഏകദിന ലോകകപ്പിലെ സിംഗിൾ എഡിഷനിൽ 700 റൺസ് കടക്കുന്ന ആദ്യ താരമായി കോഹ്ലി മാറിയിരുന്നു. കൂടാതെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡും താരം മറികടന്നു.

viratkohli

കൂടാതെ 50 ഏകദിന സെഞ്ചുറികൾ എന്ന മാന്ത്രിക സംഖ്യയിലേക്കും കൊഹ്‌ലി നടന്നടുത്തു. കോവിഡ് കാലത്തിന് ശേഷം തന്റെ ഫോമിലുണ്ടായ ഇടിവിനെ നികത്താൻ തക്കവണ്ണം പ്രഹര ശേഷിയോടെയാണ് കോഹ്ലി ഈ വർഷം ആരംഭിച്ചത്. ഏകദിന ക്രിക്കറ്റിൽ ആറ് സെഞ്ച്വറികളാണ് താരം ഈ വർഷം സ്വന്തമാക്കിയത്. ഒരിക്കൽ നഷ്‌ടപ്പെട്ടുപോയ തന്റെ കിരീടം വീണ്ടെടുത്ത രാജാവിന്റെ വീരപരിവേഷവുമായാണ് കോഹ്ലി 2023നോട് വിട ചൊല്ലുന്നതെന്ന് നിസംശയം പറയാം.

ആദ്യ സെഞ്ച്വറി ശ്രീലങ്കയ്ക്ക് എതിരെ

ശ്രീലങ്കയ്ക്ക് എതിരെ മൂന്നക്കം കടന്നുകൊണ്ടാണ് കോഹ്ലി ഈ വർഷത്തെ ബാറ്റിംഗ് ഉത്സവത്തിന് തിരി കൊളുത്തിയത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ കേവലം 87 പന്തുകളിൽ നിന്നായി കോഹ്ലി അടിച്ചെടുത്തത് 113 റൺസാണ്. ഒടുവിൽ ഇന്ത്യ 67 റൺസിന്റെ വിജയവും കൈപ്പിടിയിലാക്കി, സെഞ്ച്വറി നമ്പർ വൺ.

വീണ്ടും ലങ്ക തന്നെ ഇര

അടുത്ത സെഞ്ച്വറിയും ഇതേ പരമ്പരയിൽ ശ്രീലങ്കയ്ക്ക് എതിരെ തന്നെ ആയിരുന്നു. ഇക്കുറി ഇന്ത്യ റെക്കോർഡ് ജയമാണ് തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ സ്വന്തമാക്കി. കോഹ്ലി നേടിയത് 110 പന്തുകളിൽ നിന്നായി 166 റൺസ്. ഇന്ത്യയുടെ ജയം 317 റൺസിനായിരുന്നു, സെഞ്ച്വറി നമ്പർ റ്റു.

പാക്കിസ്ഥാനെ കരയിച്ചു

മൂന്നാം സെഞ്ച്വറി ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെ ആയിരുന്നു. ഇത്തവണ ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മാച്ചിലായിരുന്നു. ഇക്കുറി കോഹ്ലി അതീവ അപകടകാരിയായി മാറിയിരുന്നു. വെറും 94 പന്തിൽ 122 റൺസ് നേടിയായിരുന്നു താരം ഇന്ത്യയെ മുന്നോട്ട് നയിച്ചത്. മത്സരത്തിൽ ഇന്ത്യയുടെ ജയം 228 റൺസിനായിരുന്നു, സെഞ്ച്വറി നമ്പർ ത്രീ.

കോഹ്‌ലിയുടെ ബംഗ്ലാ മർദ്ദനം

നാലാം സെഞ്ച്വറി ബംഗ്ലാദേശിന് എതിരെ നടന്ന മത്സരത്തിലായിരുന്നു. 103 റൺസാണ് ലോകകപ്പ് മത്സരത്തിൽ കോഹ്‌ലി നേടിയത്. ബംഗ്ലാദേശ് ഉയർത്തിയ 257 റൺസ് വിജയലക്ഷ്യം മറികടന്ന ഇന്ത്യ ഏഴ് വിക്കറ്റിനാണ് മത്സരം ജയിച്ചത്. സെഞ്ച്വറി നമ്പർ ഫോർ.

പ്രോട്ടീസിനെ വെള്ളംകുടിപ്പിച്ചു

ദക്ഷിണാഫ്രിക്കയെ ഏകദിന ലോകകപ്പിൽ തകർത്ത മത്സരത്തിലും സെഞ്ച്വറിയുമായി വിരാട് കൊഹ്‌ലി തന്റെ മികവ് കാട്ടി. ഇക്കുറി മറ്റൊരു റെക്കോർഡും താരം സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന സച്ചിന്റെ റെക്കോർഡിന് ഒപ്പമെത്തി ഈ ഇതിഹാസ ബാറ്റർ. ഇരുവരും 49 സെഞ്ച്വറികളുമായി ആ ദിനം റെക്കോർഡ് പങ്കിട്ടു. കോഹ്‌ലിയുടെ സെഞ്ച്വറി നമ്പർ ഫൈവ്.

കിവീസിനെ തല്ലി ആട്ടക്കലാശം

അങ്ങനെ എല്ലാ ക്രിക്കറ്റ് പ്രേമികളും ആഗ്രഹിച്ചത് പോലെ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിൽ സച്ചിന്റെ സെഞ്ച്വറി റെക്കോർഡ് മറികടന്നു. ഇത്തവണ കിവീസായിരുന്നു എതിരാളി, അതും ലോകകപ്പ് സെമി ഫൈനലിൽ. പതറാതെ മുന്നോട്ട് നീങ്ങിയ കോഹ്ലി ഒടുവിൽ മൂന്നക്കം കടന്നു. ഒരു നിയോഗം പോലെ അതിന് സാക്ഷിയായി സച്ചിനും, സെഞ്ച്വറി നമ്പർ സിക്‌സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+