നമ്മളെന്തിന് പാകിസ്താനില്‍ പോയി കളിക്കണമെന്ന് ഹര്ഭജന്; ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യയില്ല?
ന്യൂഡല്‍ഹി: ഇന്ത്യ ടി20 ലോകകപ്പ് വിജയിച്ച ശേഷം കളിക്കുന്ന ഏറ്റവും നിര്‍ണായക ടൂര്‍ണമെന്റാണ് ചാമ്പ്യന്‍സ് ട്രോഫി. 2025ലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയെ ബംബന്ധിച്ച് ഈ ടൂര്‍ണമെന്റില്‍ കിരീടം നേടുക നിര്‍ണായകമാണ്. പക്ഷേ ബിസിസിഐക്ക് ഈ ടൂര്‍ണമെന്റ് കളിക്കുന്നതിനോട് താല്പര്യമില്ല. ഏറ്റവും കരുത്തുറ്റവരാണ് ഈ ടൂര്‍ണമെന്റില്‍ കിരീടത്തിനായി പോരാടുന്നത്.
എന്നാല്‍ ടൂര്‍ണമെന്റിന് ആതിഥേയരാവുന്നത് പാകിസ്താന് ആണ്. നിലവിലെ ഇന്ത്യ-പാകിസ്താന് ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഒരുപക്ഷേ ആതിഥേയ സ്ഥാനം പാകിസ്താന് നഷ്ടപ്പെടാന്‍ കാരണമായേക്കും.

ടൂര്‍ണമെന്റിനായി പാകിസ്താനിലേക്ക് പോകില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. അതേസമയം ഇന്ത്യ പങ്കെടുക്കാത്ത പക്ഷം ടൂര്‍ണമെന്റ് നിറം മങ്ങിപോകുമെന്ന് ഉറപ്പാണ്. ഐസിസി ആതിഥേയത്വം മറ്റൊരു രാജ്യത്തിന് നല്‍കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇതിലൂടെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം അവിടെ നടത്താനുള്ള ശ്രമങ്ങളാണ് ഐസിസി നടത്തുക.
എന്നാല്‍ പൂര്‍ണമായ ആതിഥേയത്വം വേണമെന്ന നിലപാടിലാണ് പാകിസ്താന്. ഇത്തവണ വിട്ടുകൊടുക്കാനും പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറല്ല. 2012-13ന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് പരമ്പകളൊന്നും കളിച്ചിട്ടില്ല. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടാറുള്ളത്.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ അനുമതി നല്കിയാല് മാത്രമേ ടീമിനെ അയക്കൂ എന്നാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടാണ് ഇതില്‍ നിര്‍ണായകം.
അതിന് അനുസരിച്ചാണ് ഞങ്ങള്‍ തീരുമാനമെടുക്കുകയെന്നും ശുക്ല പറഞ്ഞു. ബിസിസിഐയുടെ നിലപാടിനെ പിന്തുണച്ചിരിക്കുകയാണ് ഹര്ഭജന് സിംഗ്. പാകിസ്താനില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നാണ് ഹര്ഭജന് സിംഗ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ-പാകിസ്താന് പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ താരങ്ങളെ പാകിസ്താനിലേക്ക് അയക്കുന്നത് ശരിയായ തീരുമാനമായിരിക്കില്ലെന്നും ഹര്ഭജന് പറയുന്നു.
ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. അതുകൊണ്ട് പാകിസ്താനിലേക്ക് പോകുന്ന കാര്യത്തില്‍ ജാഗ്രതയുണ്ടാവും. ഇന്ത്യന്‍ ടീം എന്തിനാണ് പാകിസ്താനിലേക്ക് പോകുന്നത്. അവിടെ സുരക്ഷാ പ്രശ്നങ്ങളുണ്ട്. അത്തരം സംഭവങ്ങളാണ് പാകിസ്താനില്‍ നിത്യേന സംഭവിക്കുന്നത്. അതുകൊണ്ട് ഇന്ത്യന്‍ ടീം അവിടെ പോകുന്നത് സുരക്ഷിതമല്ല. ബിസിസിഐ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത് കൃത്യമായ നിലപാടാണ്.
ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയേക്കാള്‍ വലുതായി ഒന്നുമില്ലെന്നും ഹര്ഭജന് പറഞ്ഞു. അതേസമയം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലഹോറില്‍ നടത്താമെന്നും, ഒരേ ഹോട്ടലില്‍ തന്നെ അവര്‍ക്ക് താമസിക്കാമെന്നും പിസിബി അറിയിച്ചിട്ടുണ്ട്. ഇതോടെ സുരക്ഷയില്‍ വീഴ്ച്ചയുണ്ടാവില്ലെന്നാണ് വിശദീകരണം. ലഹോറില്‍ പുതിയ പഞ്ചനക്ഷത്ര ഹോട്ടലും ഇതിനായി പാകിസ്താന് നിര്‍മിക്കുന്നുണ്ട്.
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി












Click it and Unblock the Notifications