ഇംഗ്ലണ്ടും പാകിസ്താനും ലോകകപ്പ് നേടില്ല, ഇവരാണ് ആ ഫേവറിറ്റുകള്‍, പ്രവചനം വൈറല്‍
ലോകകപ്പ് ക്രിക്കറ്റ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഒക്ടോബര്‍ അഞ്ചിനാണ്് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇത്തവണ എല്ലാ ടീമുകളും ഏറ്റവും കരുത്തുറ്റ ടീമുകളുമായിട്ടാണ് വരുന്നത്. കിരീടം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് വരുന്നത്. വീണ്ടുമൊരിക്കല്‍ കൂടി കിരീടം നേടാനാണ് ഓസ്‌ട്രേലിയയുടെ വരവ്.
ഒന്നാം റാങ്കിലെത്തിയ കരുത്ത് ഇന്ത്യന്‍ ടീമിനുമുണ്ട്. എന്നാല്‍ ആര് കിരീടം നേടുമെന്ന് പ്രവചിക്കുക അസാധ്യമാണ്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്റര്‍ഫേസറായ ചാറ്റ്ജിപിടിയുടെ പ്രവചനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അവരുടെ ഫേവറിറ്റുകള്‍ ഇന്ത്യയാണ്. ആതിഥേയരാണെന്ന മുന്‍തൂക്കവും ഇവിടെ ഇന്ത്യക്കുണ്ട്.ഇന്ത്യയാണ് ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.ചാറ്റ് ജിപിടിയുടെ പ്രവചനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിഫലത്തില്‍ രശ്മിക സാമന്തയ്ക്കും മുകളില്‍? രണ്‍ബീറിന്റെ ആനിമലില്‍ വാങ്ങിയ തുക ഇത്ര
ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ളത് ഇന്ത്യക്കാണ്. അതിശക്തമായ ടീമാണ് ഇന്ത്യക്കുള്ളത്. ബാറ്റിംഗിലും, ബൗളിംഗിലുമുള്ള ആഴവും ഇവിടെ ഇന്ത്യക്ക് കരുത്ത് പകരുന്നു. പരിമിതി ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ അതിശക്തമായ ടീമാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ അവര്‍ എപ്പോഴും ഫേവറിറ്റാണ്. സ്പിന്‍ ബൗളിംഗും, അതുപോലെ ടീമിന്റെ ബാറ്റിംഗ് ആഴവും വളരെ കരുത്തുറ്റതാണ്. അത് ടൂര്‍ണമെന്റില്‍ നേട്ടമുണ്ടാക്കി തരുമെന്നും ചാറ്റ്‌ബോട്ടിന്റെ പ്രവചനത്തില്‍ പറയുന്നു.
അതേസമയം ടൂര്‍ണമെന്റില്‍ ഇന്ത്യ കഴിഞ്ഞാല്‍ ഫേവറിറ്റുകള്‍ ഓസ്‌ട്രേലിയയും, ഇംഗ്ലണ്ടുമാണെന്ന് ചാറ്റ്‌ബോട്ട് പ്രവചിക്കുന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് അടിമുടി മാറിയിരിക്കുകയാണ്. അവര്‍ക്ക് കരുത്തുറ്റ ബാറ്റിംഗും ബൗളിംഗുമുണ്ട്. അതേസമയം ഓസ്‌ട്രേലിയക്ക് ലോകകപ്പില്‍ കിരീടം നേടുന്ന ചരിത്രം തന്നെ പറയാനുണ്ട്. ക്രിക്കറ്റ് പവര്‍ ബൗസാണ് അവര്‍. പേസ് ബൗളിംഗ് അവര്‍ മുന്നിലാണ്.
ലോകകപ്പില്‍ അവര്‍ക്കുള്ള പരിചയസമ്പത്തും ഓസീസിനെ കരുത്തുറ്റ ടീമാക്കി മാറ്റുന്നുവെന്നും ചാറ്റ് ജിപിടി പ്രവചനത്തില്‍ പറഞ്ഞു. ഇന്ത്യ ഓസ്‌ട്രേലിയയെ ഏകദിന പരമ്പരയില്‍ വീഴ്ത്തിയാണ് ലോകകപ്പിന് ഇറങ്ങാന്‍ പോകുന്നത്. എന്നാല്‍ പൂര്‍ണ ശക്തി ടീമിനുണ്ടെന്ന് അവകാശപ്പെടാനാവില്ല. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനും ലോകകപ്പ് പ്രവചനം നടത്തിയിട്ടുണ്ട്. നാല് ടീമുകളാണ് സെമി ഫൈനല്‍ കളിക്കാന്‍ സാധ്യതയുള്ള ടീമായി ഇര്‍ഫാന്‍ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യക്കാണ് ഇതില്‍ മുന്‍തൂക്കം.
ഇന്ത്യക്ക് മികച്ച ബാറ്റിംഗ് ലൈനപ്പുണ്ട്. അതുപോലെ പേസ് നിരയുമുണ്ടെന്ന് ഇര്‍ഫാന്‍ പറയുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍. ദക്ഷിണാഫ്രിക്ക അടുത്തിടെ വിജയിച്ചതാണ് ഇര്‍ഫാന്‍ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന്റെ അഗ്രസീവ് സമീപനമാണ് അവരെ അപകടകാരിയാക്കുന്നതെന്നും ഇര്‍ഫാന്‍ പറഞ്ഞു. അതുപോലെ ഓസ്‌ട്രേലിയക്ക് ഐസിസി ടൂര്‍ണമെന്റുകളിലെ മികവ് ഗുണം ചെയ്യുമെന്നും താരം പറഞ്ഞു.












Click it and Unblock the Notifications