അയ്യോ കിവീസോ? ഞങ്ങള്‍ക്ക് വേണ്ട സാറേ, സെമിയില്‍ ഇന്ത്യക്ക് കിട്ടിയത് ആഗ്രഹിക്കാത്ത ടീം, കാരണം ഇതാണ്
ലോകകപ്പില്‍ സെമി ഫൈനല്‍ ലൈനപ്പായിരിക്കുകയാണ്. പക്ഷേ ഇന്ത്യ ഒട്ടും ആഗ്രഹിക്കാത്ത ഒരു ടീമിനെയാണ് നോക്കൗട്ടില്‍ ലഭിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ അന്തകനാണ് കിവീസ്. ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യയാണ് ഇതുവരെ ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ നോക്കൗട്ടില്‍ വീഴുന്നവരെന്ന പേര് ഇന്ത്യക്ക് ഇപ്പോഴുണ്ട്.
അതുകൊണ്ട് കിവീസിനെ നേരിടാന്‍ ഇന്ത്യക്ക് ഒട്ടും ആഗ്രഹമില്ല. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ വഴിമുടക്കിയത് കിവീസാണ്. പിന്നീട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു. അതുകൊണ്ട് കിവീസിനോട് തോല്‍ക്കുമോയെന്ന ഭയം ഇന്ത്യക്കുണ്ട്. ഇന്ത്യ ഭയപ്പെടാനുള്ള കാരണം ടീമിന്റെ ഗെയിം പ്ലാന്‍ തന്നെയാണ്. അഗ്രസീവ് ക്രിക്കറ്റാണിത്. ഇത് റിസ്ക് അധികമുള്ള കാര്യമാണ്. എന്നാല്‍ അതിലൂടെ ലഭിക്കുന്ന ഫലവും ഏറ്റവും മികച്ചതായിരിക്കണം.

ഇത് ന്യൂജനറേഷന് രീതിയെന്ന് പറയാം. എന്നാല്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ പരമ്പരാഗതവാദികളാണ്. എപ്പോഴും അവര്‍ അങ്ങനെയാണ് കളിക്കാറുള്ളത്. ഇത് എപ്പോഴും പൂര്‍ണമായ വിജയം നല്‍കില്ല. എന്നാല്‍ സെമി ഫൈനല്‍, ഫൈനല്‍ പോലുള്ള സമ്മര്ദമേറെയുള്ള മത്സരങ്ങളില്‍ ഇത് ഏറ്റവും മികച്ച ഗെയിം പ്ലാനാണ്. ഇന്ത്യക്കെതിരെ കിവീസിന് ഈ ഒരു ഘടകം മുന്തൂക്കംനല്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് തവണയും കിവീസ് തോറ്റതിന് കാരണമുണ്ട്. 2015ല്‍ ബ്രണ്ടന്‍ മക്കല്ലം നേരത്തെ പുറത്തായതും, 2019ല്‍ ഭാഗ്യക്കേടുമാണ് അവരുടെ വില്ലനായത്. ഡെവണ്‍ കോണ്‍വേ, രചിന് രവീന്ദ്ര, കെയിന്‍ വില്യംസണ് എന്നിവര്‍ക്ക് ആ പ്രശ്നമില്ല. ഏറ്റവും സ്ഥിരതയുള്ള മുന്‍നിരയാണ് കിവീസിനുള്ളത്.ഇനി മധ്യനിരയാണെങ്കില്‍ അതിശക്തമാണ്. ഡാരില്‍ മിച്ചല്‍, ടോം ലാഥം, മാര്‍ക്ക് ചാപ്പ്മാന് എന്നിങ്ങനെ സ്ഥിരതയില്‍ കളിക്കുന്നവരുണ്ട്. ഓരോ സാഹചര്യത്തിനും അനുസരിച്ചുള്ള കിവീസിന്റെ പ്രകടനം അവരെ സമ്മര്‍ദ ഘട്ടങ്ങളെ അതിജീവിക്കാന്‍ എപ്പോഴും സഹായിക്കാറുണ്ട്.
ഈ ശൈലി തന്നെയാണ് അവര്‍ക്ക് മത്സരം എളുപ്പമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ന്യൂജനറേഷന് ഗെയിം വീഴാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ഇന്ത്യക്ക് കിവീസിനേക്കാള്‍ ഓസ്ട്രേലിയയോ ദക്ഷിണാഫ്രിക്കയോ എതിരാളികളായി വരുന്നതിനോടാണ് കൂടുതല്‍ താല്പര്യം. വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് ടോസ് അതുകൊണ്ട് നിര്‍ണായകമാകും.
ന്യൂസിലന്‍ഡിന്റെ പേസര്‍മാരെ ഇന്ത്യ ഏറെ ഭയക്കേണ്ടതുണ്ട്. വാംഖഡെയില്‍ നടന്ന അവസാന രണ്ട് മത്സരങ്ങളും ബൗളര്‍മാര്‍ക്ക് അനുകൂലമായിരുന്നു. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ എതിരാളികളെ തകര്‍ക്കുന്നതാണ് കണ്ടത്. ഓസ്ട്രേലിയ അഫ്ഗാന് മ്ത്സരം അതുപോലെ ബൗളര്‍മാര്‍ക്ക് അനുകൂലമായിരുന്നു. അഫ്ഗാന് ബൗളര്‍മാര്‍ ഓസീസിന്റെ മുന്‍നിരയെയും മധ്യനിരയെയും തകര്‍ത്തിരുന്നു. മാറ്റ് ഹെന്ററി ഇല്ല എന്നത് മാത്രമാണ് ഇന്ത്യക്ക് താല്‍ക്കാലിക ആശ്വാസം. എന്നാല്‍ ട്രെന്‍ഡ് ബൂള്‍ട്ട് ഫോമിലെത്തിയിട്ടുണ്ട്. ലോക്കി ഫെര്ഗൂസന് കൂടി വരുന്നതോടെ ഇന്ത്യക്ക് ഭയക്കാന്‍ ഏറെയുണ്ട്. ലോകകപ്പില്‍ 5-4 എന്ന മുന്‍തൂക്കവും ഇന്ത്യക്കെതിരെ കിവീസിനുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications