അഫ്ഗാനെ തൂക്കിയടിച്ചിട്ടും ഇന്ത്യക്ക് രക്ഷയില്ല, ഒന്നാം സ്ഥാനം അവര്‍ കൊണ്ടുപോയി, കാരണം ഇതാണ്
ന്യൂഡല്‍ഹി: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വമ്പന്‍ വിജയം സ്വന്തമാക്കിയിട്ടും ഇന്ത്യന്‍ ടീമിന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനായില്ല. ആരാധകര്‍ നിരാശയിലാണ്. നേരത്തം ഓസ്‌ട്രേലിയയെ ഇന്ത്യ വീഴ്ത്തിയപ്പോഴും ടോപ് ഫോറില്‍ ടീം ഇടംപിടിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഫലത്തെ കൂടി ആശ്രയിച്ചാണ് ഇന്ത്യയുടെ ഒന്നാം സ്ഥാനം നിര്‍ണയിക്കുക. നിലവില്‍ ഇന്ത്യക്ക് നാല് പോയിന്റുണ്ട്.
രണ്ട് കളിയും ജയിച്ച ടീമുകളുടെ കൂട്ടത്തിലാണ് ഇന്ത്യയുള്ളത്. എന്നാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ആരാണ് ഒന്നാം സ്ഥാനത്ത് എന്നറിയുമോ? മറ്റാരുമല്ല കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ന്യൂസിലന്‍ഡാണ് ഇപ്പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യക്ക് +1.500 ആണ് റണ്‍റേറ്റ്. രണ്ട് മത്സരത്തിലും വമ്പന്‍ ചേസിംഗിലൂടെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. അതുകൊണ്ടാണ് പ്ലസ് റണ്‍റേറ്റ് സ്വന്തമാക്കാനായത്.

എന്നാല്‍ കിവീസുമായി താരതമ്യം ചെയുമ്പോള്‍ ഇന്ത്യ പിന്നിലാണ്. കിവീസിന് +1.958 ആണ് ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ്. അതുകൊണ്ടാണ് അവര്‍ ഒരേ പോയിന്റായിട്ടും, മുന്നിലെത്തിയത്. രണ്ട് കളിയിലും വമ്പന്‍ മാര്‍ജിനിലുള്ള വിജയമാണ് ന്യൂസിലന്‍ഡ് നേടിയത്. ഒരു കളിയില്‍ മുന്നൂറിലേറെ റണ്‍സടിക്കുകയും, മറ്റൊരു കളിയില്‍ അതിവേഗം കളി ജയിക്കുകയും ചെയ്തിരുന്നു കിവീസ്. ഇന്ത്യയുടെ രണ്ട് വിജയങ്ങള്‍ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്നിലാണ്.
അതേസമയം പാകിസ്താനാണ് പോയിന്റ് പട്ടികയില്‍ മൂന്നാമത്. നേരത്തെ പാകിസ്താനും പിന്നിലായിരുന്നു ഇന്ത്യ. എന്നാല്‍ ബംഗ്ലാദേശ് രണ്ടാം മത്സരത്തില്‍ തോറ്റതോടെ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുകയായിരുന്നു. പക്ഷേ അഫ്ഗാനെതിരായ മികച്ച വിജയത്തോടെ രണ്ടാം സ്ഥാനം ഉറപ്പിക്കാനും, അതിലുപരി പ്ലസ് റണ്‍റേറ്റ് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഒരു കളിില്‍ നിന്ന് രണ്ട് പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്താണ്.
ഓസ്‌ട്രേലിയക്കെതിരെ ഇന്ന് അവര്‍ രണ്ടാം മത്സരം കളിക്കും. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് അഫ്ഗാനിസ്ഥാന്‍. അവരുടെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണിത്. -1.907 ആണ് അവരുടെ നെറ്റ് റണ്‍റേറ്റ്. ഇനിയും മത്സരങ്ങളില്‍ അവര്‍ അട്ടിമറികള്‍ തന്നെ കാഴ്ച്ചവെക്കേണ്ടി വരും. മുന്നോട്ടുള്ള പോക്കിന് നെറ്റ് റണ്‍റേറ്റ് ടീമുകള്‍ക്ക് നിര്‍ണായകമാണ്.
മത്സരത്തില്‍ റെക്കോര്‍ഡുകളുടെ പെരുമഴയാണ് പെയ്തത്. രോഹിത് ശര്‍മയുടെ സെഞ്ച്വറിയാണ് മത്സരത്തിലെ ഹൈലൈറ്റ്. ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിച്ച താരമായും ഇതോടെ രോഹിത് മാറി. അതുപോലെ ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സെടുക്കുന്ന താരമെന്ന പേരും രോഹിത് സ്വന്തമാക്കി. 84 പന്തില്‍ 131 റണ്‍സാണ് രോഹിത് അടിച്ചെടുത്തു.. വിരാട് കോലി അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്നു. രോഹിത് ഏഴാമത്തെ സെഞ്ച്വറിയാണ് ലോകകപ്പില്‍ കുറിക്കുന്നത്.












Click it and Unblock the Notifications