wc 2023: സഞ്ജുവല്ല ഈ താരം ലോകകപ്പ് ടീമിലെത്തും, സാധ്യത ഈ മാറ്റങ്ങള്‍ക്ക് മാത്രം
ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റിനുള്ള ടീമില്‍ മാറ്റം വരാന്‍ സാധ്യത. ഒരു താരത്തെ ടീമിലുള്‍പ്പെടുത്താനുള്ള സാധ്യത ശക്തമാണ്. എന്നാല്‍ സഞ്ജു സാംസണ്‍ ടീമില്‍ റിസര്‍വ് താരമായി പോലുമുണ്ടാവില്ലെന്ന് ഉറപ്പാണ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ടീം സെലക്ഷന്‍ അതിന്റെ സൂചനയാണ്. സ്പിന്‍ ഓള്‍റൗണ്ടറിന്റെ കാര്യത്തിലാണ് ഏക മാറ്റത്തിനുള്ള സാധ്യത.
ടീമില്‍ അക്ഷര്‍ പട്ടേലിന് പകരം രവിചന്ദ്രന്‍ അശ്വിന്‍ ഇടംപിടിക്കാനുള്ള സാധ്യത ഇപ്പോള്‍ ശക്തമാണ്. അശ്വിന്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഏകദിന ക്രിക്കറ്റിലേക്കുള്ള അശ്വിന്റെ മടങ്ങിവരവാണിത്. അക്ഷര്‍ പട്ടേലിന്റെ പരിക്കാണ് ടീമില്‍ മാറ്റത്തിന് കാരണമാകാന്‍ പോകുന്നത്.
വാഷിംഗ്ടണ്‍ സുന്ദറും അശ്വിനും തമ്മിലാണ് ടീമില്‍ മത്സരം നടക്കുന്നത്. നേരത്തെ ഏഷ്യ കപ്പ് ഫൈനലില്‍ സുന്ദര്‍ കളിച്ചിരുന്നെങ്കില്‍ പന്തെറിയാനോ ബാറ്റ് ചെയ്യാനോ അവസരം ലഭിച്ചിരുന്നില്ല. അതേസമയം അക്ഷര്‍ പട്ടേല്‍ നേരത്തെ തന്നെ ഫിറ്റ് ആയാല്‍ ടീമില്‍ തുടരാനാണ് സാധ്യത. നിലവില്‍ പരിചയസമ്പത്തും അത്യാവശ്യം നന്നായി ബാറ്റ് ചെയ്യുന്നതും അശ്വിന് ഗുണകരമായി വരാനാണ് സാധ്യത.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കെല്ലാം ടീം വിശ്രമം അനുവദിച്ചിരിക്കുകയാണ്. അശ്വിന്‍ അടക്കമുള്ളര്‍ക്ക് ലോകകപ്പിന് മുമ്പ് ഒരുങ്ങാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. അക്ഷര്‍ പട്ടേല്‍ ഏഷ്യാ കപ്പില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല നടത്തിയത്. ശ്രീലങ്കയ്‌ക്കെതിരെ എല്ലാവരും നന്നായി പന്തെറിഞ്ഞപ്പോള്‍ ബാറ്റിംഗിലും ബൗളിംഗിലും അക്ഷര്‍ പരാജയമായി. അതേസമയം ഇന്ത്യ പരാജയപ്പെട്ട മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അക്ഷര്‍ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയിരുന്നു.
അതുകൊണ്ട് അശ്വിന്‍ കൂടുതല്‍ മികച്ച ഓപ്ഷനായി രോഹിത് ശര്‍മ കാണുന്നുണ്ട് നിലവില്‍ ബാറ്റിംഗ് ഫോമിലാണ് അക്ഷര്‍ മുന്നിലുള്ളത്. 2022 ജനുവരിയിലാണ് അശ്വിന്‍ അവസാനമായി ഏകദിനം കളിച്ചത്. സെപ്റ്റംബര്‍ 28 വരെ ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യക്ക് സാധിക്കും. ഐസിസിക്ക് അന്തിമപ്പട്ടിക കൈമാറേണ്ട ദിവസമാണ് 28. ഫൈനലില്‍ പരിക്ക് കാരണം അക്ഷറിന് കളിക്കാനായിരുന്നില്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ അശ്വിനെയും, സുന്ദറിനെയും പരിഗണിക്കുന്ന കാര്യം സ്ഥിരീകരിച്ചു.
അതേസമയം യുസവേന്ദ്ര ചാഹലിനെ ഒഴിവാക്കിയതില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഹര്‍ഭജന്‍ സിംഗാണ് വിമര്‍ശനം ഉന്നയിച്ചത്. അക്ഷറിന് പരിക്കേറ്റിട്ടും ചഹലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ശരിക്കും അമ്പരപ്പിക്കുന്നതാണ്. ടീമിലെ ചില പ്രമുഖരുമായി ചാഹലിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. അതായിരിക്കാം ടീമില്‍ നിന്ന് അദ്ദേഹം പുറത്താവാം കാരണം.
ചാഹല്‍ ടീമിലുണ്ടാവണമായിരുന്നു. ഒരവസരം പോലും അദ്ദേഹത്തിന് നല്‍കിയില്ല. കഴിവ് വെച്ച് നോക്കുകയാണെങ്കില്‍ ടീമില്‍ അവന്‍ ഉണ്ടാവുമായിരുന്നു. കാരണം ഒരുപാട് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. സുന്ദറും, അശ്വിനും ടീമിന്റെ ഭാഗമല്ലായിരുന്നു. ടീമില്‍ ഓഫ് സ്പിന്നറില്ലെന്ന പ്രശ്‌നം സെലക്ഷന്‍ കമ്മിറ്റി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.












Click it and Unblock the Notifications