ഇതാണോ ലോകോത്തര ബാറ്റിംഗ് നിര, കമ്മിന്‍സിന്റെ ആ തന്ത്രത്തില്‍ അന്തം വിട്ട് ഇന്ത്യ, വീണത് ഇങ്ങനെ
അഹമ്മദാബാദ്: ആരെയും കൂസാത്ത ബാറ്റിംഗ് നിര, ഫൈനലിന് ഇറങ്ങും വരെ ഇതായിരുന്നു ഇതായിരുന്നു ഇന്ത്യക്കുള്ള പേര്. എന്നാല്‍ ഫൈനലില്‍ അത് മാറിക്കിട്ടി. നല്ലൊരു ബൗളിംഗ് നിര വന്നാല്‍ ഇപ്പോഴും ഇന്ത്യക്ക് വെല്ലുവിളിയാണെന്ന് തെളിയിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിരിക്കുകയാണ്. ഒാസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ മികവുറ്റ തന്ത്രങ്ങളാണ് ഇതിന് വഴിയൊരുക്കിയത്.
ടോസ് നേടിയത് മുതലുള്ള പ്ലാനിംഗ് കമ്മിന്‍സിനന്റെ ക്യാപ്റ്റന്‍സിയില്‍ പ്രകടമായിരുന്നു. ഷോര്‍ട്ട് ലെംഗ്തില്‍ വേഗം കുറഞ്ഞ് ഗില്ലിനെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നതായിരുന്നു ആദ്യത്തെ പ്ലാന്‍. മികച്ച ഫീല്‍ഡിംഗ് ഇതിന് സഹായമൊരുക്കി. റണ്‍സ് വരാതായതോടെ ഗില്‍ സമ്മര്‍ദത്തിലായി. തീര്‍ത്തും ശ്രദ്ധയില്ലാത്ത ഷോട്ടില്‍ പുറത്താവുകയും ചെയ്തു.

രോഹിത് ശര്‍മയുടെ വിക്കറ്റ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയിരുന്നു രോഹിത്. അനാവശ്യമായി വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. അതേസമയം വിരാട് കോലിയുടെ വിക്കറ്റ് കമ്മിന്‍സിന്റെ സമര്‍ത്ഥമായ ബൗളിംഗിലാണ് വീണത്. മനോഹരമായി കളിച്ച് വന്ന കോലിയെ പന്തിന്റെ വേഗം കുറച്ച് കമ്മിന്‍സ് ബുദ്ധിമുട്ടിച്ചിരുന്നു. എന്ത് ചെയ്യണമെന്ന് ഒരു ആശയക്കുഴപ്പം കോലി ഷോട്ട് കളിക്കുമ്പോള്‍ ഉണ്ടായിരുന്നു.
ഓഫ് സൈഡില്‍ സിംഗിളിനായി ശ്രമിച്ച കോലിക്ക് പന്തിന്റെ വേഗം മനസ്സിലാക്കുന്നതില്‍ പിഴച്ചു. പന്ത് സ്റ്റമ്പ് പിഴുതെടുക്കുകയും ചെയ്തു.ശ്രേയസ് അയ്യര്‍ പുറത്തായതാണ് ശരിക്കും മികവുറ്റ പന്തായത്. കമ്മിന്‍സിന്റെ പന്ത് വേഗം കുറഞ്ഞ് ബാറ്റില്‍ നിന്ന് പതിയെ അകലുന്നത് മനസ്സിലാക്കാന്‍ ശ്രേയസിന് സാധിച്ചില്ല. പകരമോ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി താരം പുറത്ത്.
അവിശ്വസനീയമായത് എന്തോ സംഭവിച്ചത് പോലെ ശ്രേയസ് കുറച്ച് നേരം ക്രീസില്‍ നിന്നിരുന്നു. അതിന് ശേഷമായിരുന്നു ക്രീസ് വിട്ടത്.സമാനമായിരുന്നു കോലിയുടെ പ്രതികരണവും. കോലിയും രാഹുലും കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും വളരെ വേഗം കുറഞ്ഞതായിരുന്നു ഇന്നിംഗ്‌സ്. വേഗം കുറഞ്ഞ പന്തുകളെ ബൗണ്ടറി കടത്തുന്നത് ഇന്ത്യക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്തതായിരുന്നു. പന്ത്രണ്ട് ഓവറുകളോളം ബൗണ്ടറിയില്ലാതെ കടന്നുപോയിട്ടുണ്ട്.
കമ്മിന്‍സ് പന്തെറിയുന്നതില്‍ വേഗം കുറച്ചതോടെ ഹേസല്‍വുഡ് അടക്കം ആ രീതിയിലേക്ക് വരികയും ചെയ്തു. ഇടയ്ക്ക് പാര്‍ട് ടൈം ബൗളര്‍മാര്‍ കൂടി വന്നതോടെ ഇന്ത്യന്‍ ബാറ്റിംഗ് നിര ശരിക്കും പരീക്ഷിക്കപ്പെട്ടു. ഇതിനെ അതിജീവിക്കാന്‍ ഭൂരിഭാഗം ബാറ്റ്‌സ്മാന്‍മാര്‍ക്കും സാധിച്ചില്ല. സ്ലോ ബോളുകളാല്‍ നട്ടം തിരിഞ്ഞത് സൂര്യകുമാര്‍ യാദവായിരുന്നു.
താരം സ്വതസിദ്ധമായ ശൈലിയില്‍ ചില ഷോട്ടുകള്‍ ശ്രമിച്ചെങ്കിലും വേഗം കുറഞ്ഞ പന്തുകള്‍ കാരണം ലക്ഷ്യത്തിലെത്തിയില്ല. ഒട്ടും അത്തരമൊരു സ്ലോ ബോളില്‍ താരം പുറത്താവുകയുമായിരുന്നു. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തന്റെ മികവ് കൊണ്ട് നിറഞ്ഞ് നിന്ന മത്സരമായിരുന്നു ലോകകപ്പ് ഫൈനല്‍. കമ്മിന്‍സിന്റെ തന്ത്രങ്ങളെല്ലാം ഇന്ത്യക്കെതിരെ ജയിക്കുകയും ചെയ്തു. ഇതിന് ഐപിഎല്ലില്‍ കളിച്ചതിന്റെ പരിചയസമ്പത്തും സഹായിച്ചിട്ടുണ്ടാവും.












Click it and Unblock the Notifications