Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസീസ് മനസ്സില്‍ കാണുമ്പോള്‍ ഇന്ത്യ മാനത്ത് കാണും: പഞ്ചതന്ത്രമൊരുക്കി രോഹിത്, ഇങ്ങനെ പൂട്ടും

ന്യൂഡല്‍ഹി: ലോകകപ്പ് ഫൈനലില്‍ 2003 ആവര്‍ത്തിക്കാന്‍ കൃത്യമായി പ്ലാന്‍ ചെയ്ത് ടീം ഇന്ത്യ. ഓസ്‌ട്രേലിയയെ പൂട്ടാന്‍ പഞ്ചതന്ത്രമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഓരോ താരത്തിനും കൃത്യമായ റോളുണ്ട്. കളിച്ച പത്ത് മത്സരങ്ങളും വിജയിച്ചത് കൊണ്ട് ഫൈനലില്‍ ആധിപത്യമില്ലെന്ന് ഇന്ത്യ വിശ്വസിക്കുന്നുണ്ട്. പകരം ഫൈനലിനെ പുതിയൊരു മത്സരമായി സമീപിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

ഫൈനലിലെ ഏറ്റവും ശ്രദ്ധാ കേന്ദ്രം രോഹിത് ശര്‍മയാണ്. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല, ടീമിന് എത്രത്തോളം മികച്ച തുടക്കം അദ്ദേഹത്തിന് സമ്മാനിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത്തിനെ അഴിച്ചുവിടാനാണ് ടീമിന്റെ തീരുമാനം. വെടിക്കെട്ട് ബാറ്റിംഗ് രോഹിത്തില്‍ നിന്ന് ഫൈനലില്‍ കാണാം. ഈ ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച തുടക്കമാണ് രോഹിത് നല്‍കിയത്. അതും ടോപ് ടെന്നില്‍ സ്‌ട്രൈക്ക് റേറ്റില്‍ മുമ്പന്‍ രോഹിത് തന്നെയാണ്. ഒപ്പം ശുഭ്മാന്‍ ഗില്ലിന്റെ കൂട്ടുകെട്ടും രോഹിത്തിന് ആത്മവിശ്വാസം പകരുന്നുണ്ട്.

rohit-sharma

രോഹിത് അടിത്തറയിടുന്നതോടെ വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ക്ക് അത് മുതലെടുത്ത് മുന്നേറാന്‍ സാധിക്കുന്നുണ്ട്. ഇതുവരെയുള്ള എല്ലാ മത്സരത്തിലും ആ രീതിയാണ്. കണ്ടത്. എന്നാല്‍ ആദ്യ മത്സരത്തില്‍ രോഹിത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയ താരത്തെ പൂജ്യത്തില്‍ പുറത്താക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു രോഹിത്.

ലോകകപ്പില്‍ ഇതുവരെ 51 സിക്‌സറുകളാണ് രോഹിത് അടിച്ച് കൂട്ടിയത്. ഈ ടൂര്‍ണമെന്റില്‍ ഇതില്‍ 28 എണ്ണം വന്നത്.രോഹിത് കഴിഞ്ഞാല്‍ അടുത്ത റോള്‍ വിരാടിനാണ്. അദ്ദേഹത്തില്‍ നിന്ന് 51ാം സെഞ്ച്വറി തന്നെയാണ് ടീം പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസിനെതിരെ കോലിയും കെഎല്‍ രാഹുലുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. അതും കടുത്തസമ്മര്‍ദത്തിലായിരുന്നു വിജയം.

നിലവില്‍ 711 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ് താരം. കോലി ഒരിക്കല്‍ കൂടി തകര്‍ത്തടിച്ചാല്‍ പിന്നെ ഇന്ത്യക്ക് പേടിക്കാന്‍ യാതൊന്നുമില്ല. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ വേഗം പുറത്താക്കുകയാണ് മറ്റൊരു ഓപ്ഷന്‍. ഇത് മൂന്നാമത്തെ തന്ത്രമാണ്. കുല്‍ദീപ് യാദവിനെ കൊണ്ട് മാക്‌സ്‌വെല്ലിനെ പൂട്ടാനാണ് പ്ലാന്‍. അഫ്ഗാനിസ്ഥാനെതിരെ മാക്‌സ്‌വെല്‍ തകര്‍ത്തടിച്ചത് ഇന്ത്യക്കുള്ള മുന്നറിയിപ്പാണ്.

മാക്‌സ്‌വെല്‍ ബിഗ് മാച്ച് പ്ലെയറായത് കൊണ്ട് കുല്‍ദീപിനെ തന്നെ നന്നായി ഉപയോഗപ്പെടുത്താനായിരിക്കും ഇന്ത്യ ശ്രമിക്കുക. ടീമില്‍ ചിലപ്പോള്‍ അശ്വിന്‍ കളിക്കാനും സാധ്യതയുണ്ട്. റിസ്റ്റ് സ്പിന്നറെ കളിക്കുന്നതില്‍ മാക്‌സ്‌വെല്ലിന് ദൗര്‍ബല്യമുണ്ട്. ഓസീസിന്റെ മുന്‍നിരയെ തകര്‍ക്കുകയാണ് മറ്റൊരു പ്ലാന്‍.

ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് എന്നിവരെ നേരത്തെ തന്നെ പുറത്താക്കിയാല്‍ തന്നെ ഓസീസ് പ്രതിരോധത്തിലാവും. ട്രാവിസ് ഹെഡ് വന്ന ശേഷമാണ് ഓസ്‌ട്രേലിയന്‍ ടീം ബാറ്റിംഗ് ലൈനപ്പ് ഏറ്റവും ശക്തമായത്. അതുകൊണ്ട് ഹെഡിനെ പൂട്ടാന്‍ പ്രത്യേക തന്ത്രമുണ്ടാവും. ഇന്ത്യന്‍ പേസര്‍മാര്‍ക്കാണ് ഈ ചുമതല. മുഹമ്മദ് ഷമി ഇതില്‍ നിര്‍ണായകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+