ഓസീസ് വരട്ടെ, ചില മന്ദബുദ്ധികള്‍ക്ക് കുറച്ച് കാര്യങ്ങള്‍ തെളിയിച്ച് കൊടുക്കാനുണ്ടെന്ന് ഗവാസ്‌കര്‍
മുംബൈ: ദക്ഷിണാഫ്രിക്കയെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പരാജയപ്പെടുത്തിയതോടെ ഇരുപത് വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ ലോകകപ്പ് സാധ്യമായിരിക്കുകയാണ്. ഏതൊരു ഇന്ത്യന്‍ താരവും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ലോകകപ്പാണ് 2003ല്‍ സംഭവിച്ചത്. ഇന്ത്യയുടെ കണ്ണീര്‍ വീണ ജൊഹന്നാസ്ബര്‍ഗ് മത്സരമായിരുന്നു അത്. തുടര്‍ച്ചയായി 8 മത്സരങ്ങള്‍ ജയിച്ച് വന്ന ഇന്ത്യ ഫൈനലില്‍ തകര്‍ന്നടിയുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇത്തരമൊരു ഫൈനല്‍ വരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് സുനില്‍ ഗവാസ്‌കര്‍. ചില മന്ദബുദ്ധികള്‍, നേരത്തെ പല കാര്യങ്ങളും പിച്ചിന് നേരെ ഉന്നയിച്ചിരുന്നു. അതെല്ലാം തെറ്റാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു. സെമി ഫൈനലിന് മുമ്പ് വാംഖഡെ സ്റ്റേഡിയത്തിലെ പിച്ച് ഇന്ത്യന്‍ ടീം മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ച് ഉണ്ടാക്കിയെന്നായിരുന്നു ആരോപണം.

പുതിയ ഡെക്കിലാണ് മത്സരം നടന്നതെങ്കിലും അത് ഐസിസിയാണ് തീരുമാനിച്ചത്. തീര്‍ത്തും തെറ്റായിരുന്നു ആരോപണങ്ങളെന്നും തെളിഞ്ഞിരുന്നു. ഓസ്‌ട്രേലിയ വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പിച്ച് മാറ്റിയെന്ന കാര്യത്തില്‍ മറുപടി ആവശ്യമാണ്. എന്തായാലും ഈ പിച്ചിനെ കുറിച്ചുള്ള അബദ്ധങ്ങള്‍ ഫൈനലിന് മുമ്പ് ഇനിയും കേള്‍ക്കാമെന്നും ഗവാസ്‌കര്‍ പരിഹസിച്ചു. ഈ വിഡ്ഢികള്‍ ഒരിക്കല്‍ തെറ്റാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനിയും അത് തന്നെ സംഭവിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ആ മന്ദബുദ്ധികള്‍ പറഞ്ഞതെല്ലാം കിവീസുമായുള്ള സെമിയില്‍ തെറ്റാണെന്ന് തെളിഞ്ഞു. 713 റണ്‍സാണ് അവിടെ പിറന്നത്. മാറിയ പിച്ചെന്ന് പറഞ്ഞതിലാണ് ഇത്രയും റണ്‍സ് പിറന്നത്. അത് തന്നെയാണ് ഫൈനലിലും നടക്കാന്‍ പോകുന്നത്. ഇത്തരം ചില കാര്യങ്ങള്‍ ഓസ്‌ട്രേലിയക്കാരില്‍ നിന്ന് വരുന്നത് കാണാന്‍ തന്നെ തമാശയാണ്. ഓസീസ് മാധ്യമങ്ങള്‍ എപ്പോഴും ഇങ്ങനെയാണ്. ആ മന്ദബുന്ദികള്‍ ഒരിക്കല്‍ കൂടി തെറ്റാണെന്ന് തെളിയുന്നത് കാണാന്‍ താന്‍ അതിയായി ആഗ്രഹിക്കുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ആര് വിജയിക്കുന്നു എന്നത് പ്രശ്‌നല്ല, റണ്‍സ് വരുന്നതും, പിച്ച് എങ്ങനെ പെരുമാറുന്നു എന്നതുമാണ് പ്രധാനമെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യ ഏത് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയാലും അതൊരു അഭിമാനമാണ്. വളരെ സ്റ്റൈലായിട്ടാണ് ഇന്ത്യ ഇത്തവണ ഫൈനലിലെത്തിയത്. 400 റണ്‍സോളം അവര്‍ അടിച്ചു. ഇതൊരു ഗംഭീരമായ പിച്ചാണ്. ഇതിലാണ് 700 റണ്‍സില്‍ അധികം പിറന്നത്.
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി പിച്ച് മാറ്റിയെന്ന വാദിക്കുന്ന മന്ദബുന്ദികളെല്ലാം ഇപ്പോള്‍ വായടച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. തീര്‍ത്തും അസംബന്ധമാണ് ഇവര്‍ പറഞ്ഞിരുന്നു. ഇനി പിച്ച് മാറ്റിയിട്ടുണ്ടെങ്കില്‍ തന്നെ അത് ടോസിന് മുമ്പാണ്. ടോസിന് ശേഷമോ, കളി തുടങ്ങിയ ശേഷമോ അല്ല. നിങ്ങളൊരു ലോകകപ്പ് ടീമാണ്. ആ പിച്ചില്‍ നിങ്ങള്‍ കളിക്കുന്നു ജയിക്കുന്നു. അതുകൊണ്ട് നിര്‍ത്തി പോകുന്നതാണ് നല്ലതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.












Click it and Unblock the Notifications