Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിലേക്ക് പോകാൻ ഒരുങ്ങുകയാണോ? ഈ തട്ടിപ്പിൽ വീഴല്ലേ, പണിയുറപ്പ്; മുന്നറിയിപ്പുമായി അധികൃതർ

ഡൽഹി: വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിൽ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സെപ്റ്റംബർ 1 മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ് അനുവദിക്കില്ലെന്നാണ് കുടിയേറ്റകാര്യ മന്ത്രി മാർക്ക് മില്ലർ പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെ പങ്കാളികൾക്കുള്ള വർക്ക് പെർമിറ്റ് മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലും മെഡിസിൻ, നിയമം പോലെയുള്ള പ്രൊഫഷണൽ കോഴ്സുകളിലും മാത്രമായിരിക്കും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം സർക്കാരിന്റെ ഈ തീരുമാനത്തെ മറികടക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് രാജ്യത്തെ സ്വകാര്യ കോളേജുകളും സർവ്വകലാശാലകളും. ഇതിനായി സെപ്റ്റംബറിന് പകരം ഓഗസ്റ്റിൽ ആരംഭിക്കുന്ന തരത്തിൽ തങ്ങളുടെ അക്കാദമിക സെഷെനുകൾ മുന്നോട്ട് കൊണ്ടുപോകാനാണ് ഇവർ തയ്യാറെടുക്കുന്നത്. സർക്കാരിന്റെ പുതിയ പ്രഖ്യാപനം മൂലം സംഭവിക്കാനിടയുള്ള സാമ്പത്തിക നഷ്ടത്തെ മറികടക്കാണ് ഇതുവഴി ലക്ഷ്യമിടുന്നത്. എന്നാൽ ഇത്തരം കോളേജുകളെ കരുതിയിരിക്കണമെന്ന നിർദ്ദേശമാണ് ഇന്ത്യയിലെ ഇമിഗ്രേഷൻ കൺസൾട്ടൻ്റുമാരും കാനഡയിലെ വിദ്യാർത്ഥി സംഘടനകളും മുന്നറിയിപ്പ് നൽകുന്നത്.

 canada1

സാധാരണഗതിയിൽ സപ്റ്റംബറിലും ജനവരിയിലുമാണ് കാന‍ഡയിൽ അക്കാദമിക സെഷനുകൾ ആരംഭിക്കാറുള്ളത്. എന്നാൽ പൊതുസർവ്വകലാശാലകൾ ക്ലാസ് തുടങ്ങുന്നതിന് മുൻപ് ഓഗസ്റ്റിൽ തന്നെ പുതിയ ബാച്ചുകൾ ആരംഭിക്കുമെന്ന് അറിയിച്ച് പല സ്വകാര്യ കോളേജുകളും തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് പറയുകയാണ് ലുധിയാന ആസ്ഥാനമായുള്ള കാപ്രി എജ്യുക്കേഷൻ ആൻഡ് ഇമിഗ്രേഷൻ സർവീസസ് ജീവനക്കാരനായ നിതിൻ ചൗള. ഇത്തരത്തിൽ അഡ്മിഷൻ എടുത്താൽ തന്നെ വർക്ക് പെർമിറ്റ് ലഭിക്കുക എളുപ്പമായിരിക്കില്ലെന്നും നിതിൻ ചൂണ്ടിക്കാട്ടി.

'കാനഡയിൽ പോയി വെറുതെ പഠനം മാത്രമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ പ്രശ്നമില്ല. എന്നാൽ മിക്ക ആളുകളും കാനഡയിൽ ജോലി ചെയ്യാനും പഠനത്തിനുപുറമെ പണം സമ്പാദിക്കാനും ലക്ഷ്യം വെച്ച് പോകുന്നവരാണ്.അതിനാൽ ശരിയായ വിവരങ്ങൾ ലഭിച്ച ശേഷം മാത്രമേ വിദ്യാർത്ഥികൾ അഡ്മിഷൻ എടുക്കാവൂ, നിതിൻ പറഞ്ഞു.

'പ്രവേശനം മാത്രമല്ല വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തിലും വിദ്യാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അന്താരാഷ്‌ട്ര വിദ്യാർത്ഥികളും ഇത്തരം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിനാൽ പാർപ്പിടം, പണപ്പെരുപ്പം തുടങ്ങിയ മറ്റ് പല പ്രശ്‌നങ്ങളും വിശദമായി അറിയാനും മനസിലാക്കാനും ശ്രമിച്ചതിന് ശേഷം മാത്രമേ വിദ്യാർത്ഥികൾ അഡ്മിഷൻ എടുക്കാവൂ', മോൺട്രിയൽ യൂത്ത് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ്റെ (MYSO) സന്നദ്ധപ്രവർത്തകൻ ഖുശ്പാൽ ഗ്രെവാൾ പറഞ്ഞു.

അതേസമയം, ഒരു പ്രത്യേക പ്രവിശ്യയിലെ കോളേജിൽ/യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടുന്നതിന് ഇപ്പോൾ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ നിർബന്ധമാണ്. അതിനാൽ വിസ പ്രക്രിയ അത്ര എളുപ്പമായിരിക്കില്ല, അതുകൊണ്ട് തന്നെ സ്വകാര്യ കോളേജുകളുടെ ഇത്തരം തട്ടിപ്പുകളിൽ വിദ്യാർത്ഥികൾ വിശ്വസിച്ചേക്കില്ലെന്നും. എന്നിരുന്നാലും പണം നഷ്ടപ്പെടാതെ വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്നും ഖുശ്പാൽ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+