Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ യുവാക്കൾക്കും സ്ത്രീകൾക്കും കാത്ത് വെച്ചിരിക്കുന്നത് ചില്ലറയല്ല;വമ്പൻ അവസരങ്ങൾ, 2030 ഓടെ കളി മാറും

സൗദിയിലേക്ക് വിനോദസഞ്ചാരികൾ ഒഴുകയാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് യുഎന്നിന്‌റെ വേൾഡ് ടൂറിസം ബാരോമീറ്റർ പുറത്തുവിട്ടത്. 2019 നെ അപേക്ഷിച്ച് 2024 ൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർധനവാണത്രേ രാജ്യത്ത് രേഖപ്പെടുത്തിയത്. വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്നതിൽ ജി20 രാജ്യങ്ങളുടെ പട്ടികയിലും മുന്നേറാൻ സൗദിക്ക് സാധിച്ചു. 2030-ഓടെ 150 ദശലക്ഷം സന്ദർശകരെയാണ് സൗദി പ്രതീക്ഷിക്കുന്നത്.

ഇപ്പോഴിതാ വിനോദ സ‍ഞ്ചാരമേഖലയിൽ കൂടുതൽ നിക്ഷേപം നടത്താനും ഒരുങ്ങുകയാണ് സൗദി. സ്ത്രീകൾക്കും യുവാക്കൾക്കും ജോലി അവസരങ്ങൾക്ക് തുറന്നിടുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. കൊവിഡിന് ശേഷം വിനോദസഞ്ചാര മേഖലയിൽ സ്ത്രീകളുടേയും യുവാക്കളുടെ ജോലിയെ വലിയ രീതിയിൽ ബാധിച്ചതായി ടൂറിസം മന്ത്രാലയത്തിന്റേയും വേൾഡ് ആവ്ന്റ് ട്രാവൽ ടൂറിസം കൗൺസിലിന്റേയും സംയുക്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. അതേസമയം ഇത്തരം വെല്ലുവിളകൾക്കിടയിലും വിനോസഞ്ചാര മേഖലയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധേയമാണ് മുന്നേറ്റമാണ് രാജ്യം നടത്തിയത്.

saudi2

നിലവിൽ ആഭ്യന്തര ടൂറിസം തൊഴിലാളികളിൽ 42 ശതമാനവും സ്ത്രീകളാണ്. രാജ്യത്ത് സ്ത്രീകളുടെ സ്വാധീനം വർധിച്ചുവരുന്നുവെന്നതിന്റെ ഏറ്റവും സുപ്രധാനമായ മാറ്റമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുകൂടാതെ വിനോദസഞ്ചാര വ്യവസായത്തിൽ സ്ത്രീകളുടെ സജീവമായ പങ്കാളിത്തം ഉറപ്പാക്കുന്നുവെന്നും ഇത് ചൂണ്ടിക്കാട്ടുന്നു.

നേരത്തേ സൗദി അറേബ്യയിലെ പല മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം നാമമാത്രമായിരുന്നു. എന്നാൽ സൗദിയിലെ വിനോദസഞ്ചാര മേഖവയിൽ മാത്രം 22 ശതമാനം സ്ത്രീകളാണ് സുപ്രധാന പദവികൾ വഹിക്കുന്നതെന്നാണ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ടിൽ പറയുന്നത്. 42 ശതമാനം പേർ മറ്റ് മേഖലകളിലും പ്രവർത്തിക്കുന്നു.

2019 ൽ ആഗോള ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ 48.5 മില്യൺ സ്ത്രീകൾക്കും 19 മില്യൺ യുവാക്കൾക്കും ജോലിയുണ്ടായിരുന്നു. എന്നാൽ 2022 ആയപ്പോഴേക്കും ഈ കണക്കിൽ വലിയ ഇടിവ് സംഭവിച്ചു. കൊവിഡായിരുന്നു വില്ലൻ. എന്നാൽ ഇനിയും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് തൊഴിൽശക്തി വർധിപ്പിക്കുമെന്നാണ് സൗദി വ്യക്തമാക്കുന്ന്.

ഭാവിയിൽ, രാജ്യാന്തര-ആഭ്യന്തര വിനോദസഞ്ചാരികളിൽ പ്രതീക്ഷിച്ച കുതിപ്പ് ഉൾക്കൊള്ളുന്നതിനായി വിനോസഞ്ചാരവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ് രാജ്യം. നിയോം, ചെങ്കടൽ പദ്ധതി, ദിരിയ ഗേറ്റ് തുടങ്ങിയ വൻകിട പദ്ധതികളിലൂടെ രാജ്യത്തിന്റെ ടൂറിസത്തിലേക്ക് കൂടതൽ പേരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ ദീർഘകാല തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള അടിത്തറ ഒരുക്കലും ഇത്തരം നടപടികളിലൂടെ സാധ്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+