ഈ കഴിവുണ്ടോ? യുഎഇയിൽ ജോലി കിട്ടി എന്ന് ഉറപ്പിച്ചോളൂ; കാത്തിരിക്കുന്നത് വൻ അവസരം..ലക്ഷങ്ങൾ ശമ്പളവും
ദുബായ്: എഐ സൊല്യൂഷൻസിൽ വൈദഗ്ദ്യമുണ്ടോ? എന്നാൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട,ദുബായിയിൽ നിങ്ങൾക്ക് ജോലി കിട്ടിയെന്ന് ഉറപ്പിച്ചോളൂ. യുഎഇയിൽ 'എഐ'അനുബന്ധ മേഖലയിൽ വമ്പൻ തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
സർക്കാർ സ്ഥാപനങ്ങളും യുഎഇയിലെ മറ്റ് സുപ്രധാന കമ്പിനികളും ഇത്തരത്തിൽ കഴിവുള്ളവരെ നിയമിച്ച് തുടങ്ങുന്നുണ്ടത്രേ. 'എഐ ടെക്നോളജിയും അതിന്റെ സാധ്യതകളും ഗവൺമെൻ്‍റ് സ്ഥാപനങ്ങളും മറ്റു കോർപ്പറേറ്റുകളും അവരുടെ ടെക്നിക്കൽ ടീമിൽ ഉപയോഗപ്പെടുത്തുന്നത് ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ശമ്പളത്തിലെ ഇൻസെന്റീവും ഗണ്യമായ വർധനവാണ് മേഖലയിൽ ഉണ്ടായതെന്നും കൺസൽട്ടന്റുകൾ പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

യുഎഇയിൽ ഡിജിറ്റൽ മേഖലയിൽ നൈപുണ്യമുള്ളവരുടെ വലിയ കുറവുണ്ട്. അതുകൊണ്ട് തന്നെ എൻട്രി ലെവൽ ജോലിക്ക് തന്നെ ഇപ്പോൾ പ്രതിമാസം 22,000 ദിർഹം മുതൽ 25,000 ദിർഹം വരെലഭിക്കും', കോർൺ ഫെറിയിലെ വിജയ് ഗാന്ധി പറഞ്ഞു.
ടെക് മേഖലയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വലിയ തോതിൽ നിയമനങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 2021-22 കാലത്ത് നിയമനങ്ങൾ ഇഴഞ്ഞെങ്കിലും 'എഐ'യുടെ വരവോട് സാഹചര്യം മാറി. എഐ വിദഗ്ദരെ നിയമിച്ചെങ്കിൽ തങ്ങൾ പിന്നിലായിപ്പോകുമെന്ന ആശങ്ക കമ്പനികൾക്കുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ പേരെ കമ്പനികൾ നിയമിച്ച് തുടങ്ങിയത്. അതുകൊണ്ട് തന്നെ 2023 അവസാനമാകുമ്പോഴേക്കും ടെക് മേഖലയിലാണ് കൂടുതൽ നിയമനങ്ങൾ നടന്നിട്ടുള്ളത്.
'റീട്ടെയ്‌ലിലും (യുഎഇ/ഗൾഫ്) ഹെൽത്ത് കെയർ മേഖലയിലും സാങ്കേതിക-വൈദഗ്ധ്യങ്ങൾ ഉള്ള ആളുകൾക്ക് ഡിമാൻറ് ഏറുകയാണ്.മാത്രമല്ല പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡാറ്റാ സയൻസ്, എഐ ഇൻസ്ട്രക്ടർമാർ എന്നിവരെ തേടുന്നുണ്ട്',വിജയ് പറഞ്ഞു.
പൊതുവെ വലിയ കമ്പനികളാണ് കൂടുതൽ എഐ സാങ്കേതിക വിദഗ്ദരെ നിയമിക്കുന്നത്. മതിയായ ട്രാക്ക് റെക്കോർഡും ഉയർന്ന യോഗ്യതയുമുള്ള ടെക് പ്രൊഫഷണലുകളെ കണ്ടെത്തുന്നതിൽ ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവപ്പെടുന്നത് മധ്യനിരയിലുള്ള കമ്പനികളാണ്. സിസ്റ്റം ഇന്റഗ്രേറ്റർമാരെക്കാൾ കൂടുതൽ യോഗ്യത ഉള്ളവരെയാണ് കമ്പനികൾക്ക് ആവശ്യം. 'എഐ' പരിഗണിക്കുമ്പോൾ പരിമിതമായ അറിവുള്ളവരെയെല്ല, മറിച്ച് കൂടുതൽ വൈദഗ്ദ്യമുള്ളവരെയാണ് കമ്പനികൾക്ക് ആവശ്യം. പലരും തങ്ങൾക്ക് 'എഐ' വൈദഗ്ദ്യം ഉണ്ടെന്ന് അവകാശപ്പെടുന്നു. അതുകൊണ്ട് തന്നെ യോഗ്യരായവരെ കണ്ടെത്തുകയെന്നത് വളരെ പ്രയാസകരമാണെന്ന് സാഗതയുടെ സ്ഥാപകൻ പ്രണവ് ചൗധരി പറഞ്ഞു.












Click it and Unblock the Notifications