Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെ കുടിയേറ്റം ഇനി ചിലവേറും: സ്റ്റുഡന്റ് വിസയുടെ ഉള്‍പ്പെടെ ഫീസ് വർധിപ്പിച്ചു, പുതിയ നിരക്ക് അറിയാം

ബ്രിട്ടണ്‍: യുകെ കുടിയേറ്റത്തിന് ഇനി ചിലവേറും. സ്റ്റുഡന്റ് വിസയുടെയും ടൂറിസ്റ്റ് വിസയുടെയും വർദ്ധനവ് ഒക്ടോബർ 4 മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലുണ്ടായി.

യുകെയിലേക്കുള്ള മിക്ക തൊഴിൽ, ടൂറിസ്റ്റ് വിസകളുടെയും ചെലവിൽ 15% വർധനവുണ്ടാവുമെന്ന് യുകെ ഹോം ഡിപ്പാർട്ട്മെന്റ് നേരത്തെ സൂചിപ്പിച്ചിരുന്നു. കൂടാതെ യുകെയിലെ മുൻഗണനാ വിസകൾ, പഠന വിസകൾ, സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ വിലയിൽ കുറഞ്ഞത് 20% വർധനവും ഭരണ കൂടം പ്രഖ്യാപിച്ചു.

uk-job

ആരോഗ്യ, പരിചരണ വിസ, ബ്രിട്ടീഷ് പൗരത്വത്തിനുള്ള അപേക്ഷ ഫീസ് എന്നിവയോടൊപ്പം എൻട്രി ക്ലിയറൻസിനുള്ള മിക്ക ഫീസിനും യുകെയിൽ തുടരാനുള്ള ചില അപേക്ഷകൾക്കും ഈ വർദ്ധനവ് ബാധകമാണ്. സ്‌പോൺസർഷിപ്പിന്റെ സർട്ടിഫിക്കറ്റുകള്‍, പഠനത്തിനുള്ള കണ്‍ഫർമേഷനുമായി ബന്ധപ്പെട്ട ഫീസ് എന്നിവയിലും വർധനവുണ്ടായിട്ടുണ്ട്.

ആറ് മാസത്തിൽ താഴെയുള്ള യുകെ ടൂറിസ്റ്റ് വിസയ്ക്ക് നിലവിലേതില്‍ നിന്നും 1,543 രൂപ ( 15 യൂറോ ) രൂപ അധികം നൽകേണ്ടി വരുമെന്നാണ് ബ്രിട്ടീഷ് സർക്കാറിന്റെ തീരുമാനം. കൂടാതെ ഇന്ത്യക്കാർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികള്‍ക്ക് യുകെ സ്റ്റുഡന്റ് വിസകൾക്കായി 13,070 രൂപയും ( 127 യൂറോ) കൂടുതലായി നല്‍കേണ്ടി വരും.

നിലവിലെ വർധനവോടെ യുകെയ്ക്ക് പുറത്ത് നിന്ന് യുകെ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് ₹50,428 (490 യൂറോ) ആയി ഉയരുമെന്ന് യുകെ ഹോം ഡിപ്പാർട്ട്മെന്റ് അറിയിക്കുന്നു. അതോടൊപ്പം തന്നെ ആറ് മാസത്തിൽ താഴെയുള്ള യുകെ വിസിറ്റ് വിസയുടെ ചെലവ് 11,835 രൂപയായും ( 115 യൂറോ ) ഉയരും.

വിദഗ്ധ തൊഴിലാളി വിസയുമായി യുകെയിലേക്ക് കുടിയേറുകയാണെങ്കിൽ (മൂന്ന് വർഷമോ അതിൽ കുറവോ പ്രായമുള്ള സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ), നിങ്ങൾ 718 യൂറോ (അതായത് 77,147 ഇന്ത്യന്‍ രൂപ) നൽകണം. നിലവിൽ ഈ വിസ വിഭാഗത്തിന് 625 യൂറോയാണ് ഫീസ്.

വിസ അപേക്ഷകർ യുകെയുടെ സ്റ്റേറ്റ് ഫണ്ടഡ് നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) നൽകുന്ന ഫീസും ഹെൽത്ത് സർചാർജും രാജ്യത്തെ പൊതുമേഖലാ വേതന വർദ്ധനവ് നിറവേറ്റുന്നതിനായി "ഗണ്യമായി" ഉയർന്നേക്കുമെന്ന് ജൂലൈയിൽ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+