അമേരിക്കന്‍ ജോലി വിദൂരത്തല്ല; പുതിയ ഒഴിവുകള്‍ മാത്രം 236000, ഇന്ത്യക്കാർക്ക് എങ്ങനെ നേട്ടമാക്കാം
ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വർധിക്കുമ്പോഴും ഉദ്യോഗാർത്ഥികള്‍ക്ക് ആശ്വാസമാവുകയാണ് അമേരിക്കന്‍ തൊഴില്‍ വിപണയില്‍ നിന്നുള്ള വാർത്തകള്‍. അമേരിക്കയില്‍ രണ്ടര ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ അധികമായി സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനമായിട്ടാണ് കുറഞ്ഞത്. ശരാശരി മണിക്കൂർ ജോലിയെടുത്താലുള്ള വേതനം 12 മാസങ്ങൾക്ക് മുമ്പുള്ളതിൽ നിന്ന് 4.2 ശതമാനം വർധിച്ചിട്ടുണ്ട്. മാസാമാസം കണക്കാക്കിയാൽ, ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള നേരിയ 0.2 ശതമാനം നേട്ടത്തിൽ നിന്ന് ഫെബ്രുവരി മുതൽ മാർച്ച് വരെ വേതനം 0.3 ശതമാനം ഉയർന്നു.

സംസ്ഥാന, പ്രാദേശിക ഭരണകുടങ്ങൾക്ക് കീഴിലായി 39,000 ഒഴിവുകളും, ഹെൽത്ത് കെയർ കമ്പനികളിലായി 34,000 ഒഴിവുകളും നിലവിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നിർമ്മാണ കമ്പനികൾ 9,000 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചു. 2022 ജനുവരിക്ക് ശേഷം ആ മേഖലയിലെ ആദ്യത്തെ ഇടിവാണിത്. ഫാക്ടറികൾ തുടർച്ചയായ രണ്ടാം മാസത്തേക്ക് ശമ്പളപ്പട്ടികയിൽ നേരിയ കുറവ് വരുത്തി, ഇത് യുഎസ് നിർമ്മാണത്തിലെ മാന്ദ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
സമ്പദ്‌വ്യവസ്ഥയിലുടനീളം തൊഴിൽ വളർച്ച സജീവമായതിനാൽ, നിരവധി തൊഴിലുടമകൾ ഇപ്പോഴും തൊഴിലാളികളെ തേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരായ ഉദ്യോഗാർത്ഥികള്‍ക്ക് ഉള്‍പ്പടെ ഈ സാഹചര്യം നേട്ടമാക്കാം. അടുത്തിടെ അമേരിക്ക നടത്തിയ വിസ പരിഷ്കാരങ്ങളും ജോലി കണ്ടെത്തുന്നതിന് കൂടുതല്‍ സഹായകരമാണ്.
ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് വിസയിൽ (-B-1, B-2) യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് യാത്ര ചെയ്യുന്ന ഒരു വ്യക്തിക്ക് പുതിയ ജോലികൾക്ക് അപേക്ഷിക്കാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും കഴിയും. ജോലി ലഭിച്ചാല്‍ ജോയിന് ചെയ്യുന്നതിന് മുമ്പ് തൊഴില്‍ വിസയിലേക്ക് മാറണം എന്നതുമാണ് ചട്ടം. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ അടക്കം യുഎസ് കമ്പനികൾ ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികളെ നേരത്തെ പിരിച്ച് വിട്ടിരുന്നു.

എച്ച്-1ബി വീസയിലുള്ളവർ നിലവിലെ നിയമപ്രകാരം 60 ദിവസത്തിനകം മറ്റൊരു ജോലി കിട്ടുന്നില്ലെങ്കിൽ രാജ്യം വിടണം എന്നതാണ് ചട്ടം. എന്നാല്‍ ഇവർ ബി വിസയിലേക്ക് മാറാന്‍ സാധിക്കും. ഇതിലൂടെ ഇവർക്ക് 60 ദിവസത്തിന് ശേഷവും രാജ്യത്ത് തുടരാന്‍ സാധിക്കും. പുതിയ ജോലിയിൽ ചേരുന്നതിനു മുൻപ് വീസ മാറ്റാനുളള അപേക്ഷ നൽകണം. എന്നാല്‍ ഇതിനുള്ള അനുമതി ലഭിക്കുന്നില്ലെങ്കില്‍ രാജ്യം വിടണം.
എച്ച്1ബി വിസയുള്ളവരുടെ ഭാര്യാഭർത്താക്കന്മാർക്ക് ഇനി അമേരിക്കയിൽ ജോലി ചെയ്യാമെന്നാണ് അടുത്തിടെ ഒരു കോടതി വിധിച്ചത്. അടുത്ത കാലം വരെ എച്ച് 1 ബി പങ്കാളികൾക്ക് ജോലി ചെയ്യാൻ അനുവാദമില്ലായിരുന്നു, ഇതാണ് കമ്പനികള്‍ എതിർത്തിട്ടും കോടതി വിധിയിലൂടെ ഇല്ലാതായത്. യുഎസില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച്-4 വിസ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് ജോബ്‌സ് യുഎസ്‌എ സംഘടനയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി.
എച്ച്-4 വിസയുള്ളവർക്ക് അമേരിക്കയിൽ താമസിക്കുന്ന സമയത്ത് ജോലി ചെയ്യാൻ അനുവദിക്കുന്നതിന് ആഭ്യന്തര സുരക്ഷാ വകുപ്പിന് കോൺഗ്രസ് അധികാരം നൽകിയിട്ടില്ലെന്ന വാദമായിരുന്നു സേവ് ജോബ്‌സ് യുഎസ്എ കോടതിയില്‍ വാദിച്ചത്. എന്നാൽ എച്ച്-4 വിസയുള്ളവർക്ക് യുഎസിൽ താമസിക്കുന്നതിന്റെ അനുവദനീയമായ വ്യവസ്ഥയായി ജോലിക്ക് അംഗീകാരം നൽകാൻ കോൺഗ്രസ് സർക്കാറിന് അധികാരം നല്‍കിയിട്ടുണ്ടെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.












Click it and Unblock the Notifications