സുരേഷും രമേശും അല്‍പം തമാശകളും...

  • Posted By: Anoopa
Subscribe to Oneindia Malayalam

ചിരിക്കാം,ചിരിച്ചു രസിക്കാം.. സുരേഷിന്റെയും രമേശിന്റെയും ഒപ്പം അല്‍പം പൊതുതമാശകളും...

ആശുപത്രിയിലെത്തിയ സുരേഷ്

ആശുപത്രിയിലെത്തിയ സുരേഷ്

ആശുപത്രിയിലായ സുരേഷിന് അവിടെയുള്ള നേഴ്‌സിനോട് അഗാധ പ്രണയം, ഒരു പ്രണയലേഖനം എഴുതണം. ഒരുപാടു നേരത്തെ ആലോചനക്കു ശേഷം സുരേഷ് എഴുതി: 'ഐ ലവ് യു സിസ്റ്റര്‍'!!!

 പട്ടികള്‍ എന്തുകൊണ്ടാണ് കല്യാണം കഴിക്കാത്തത്?

പട്ടികള്‍ എന്തുകൊണ്ടാണ് കല്യാണം കഴിക്കാത്തത്?

ചെറിയേ.... ഒരു ചോദ്യം: പട്ടികള്‍ എന്തുകൊണ്ടാണ് കല്യാണം കഴിക്കാത്തത്?
ഉത്തരം: കാരണം, ജനിച്ചപ്പോള്‍ മുതല്‍ അവര്‍ പട്ടിയുടെ ജീവിതമാണ് നയിക്കുന്നത്!!!

മദര്‍ ടങ്

മദര്‍ ടങ്

ആപ്ലിക്കേഷന്‍ പൂരിപ്പിച്ചുകൊണ്ടിരുന്ന പപ്പുവിന് ഒരു സംശയം. പപ്പു പപ്പയോട്: 'മദര്‍ ടങ്' എന്നു ചോദിച്ചിടത്ത് എന്ത് എഴുതണം?
പപ്പ: 'റ്റൂ ലോങ്' എന്നെഴുതൂ...!!!

സുരേഷും രമേശും സുരേഷിന്റെ ഭാര്യയും

സുരേഷും രമേശും സുരേഷിന്റെ ഭാര്യയും

സുരേഷ്: എല്ലാ ദിവസവും ഓഫീസിലേക്കിറങ്ങുന്നതിനു മുന്‍പ് ഭാര്യക്ക് ഞാനൊരുമ്മ കൊടുക്കാറുണ്ട്.
രമേശ്: ഞാനും കൊടുക്കാറുണ്ട്, നീ ഓഫീസിലേക്കിറങ്ങിയതിനു ശേഷം!!!

സുരേഷ് റെയില്‍വേ സ്റ്റേഷനില്‍

സുരേഷ് റെയില്‍വേ സ്റ്റേഷനില്‍

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന സുരേഷ് ട്രെയിന്‍ വരുന്നു എന്ന അറിയിപ്പു കേട്ടയുടെനെ ട്രാക്കിലേക്ക് എടുത്തുചാടി. ഇതു കണ്ട രമേശ്: 'സുരേഷ് നീയെന്താണീ ചെയ്യുന്നത്. നീ ട്രെയിന്‍ കേറി മരിക്കും', അപ്പോള്‍ സുരേഷ്: 'മണ്ടാ, നീയാണു മരിക്കാന്‍ പോകുന്നത്, അറിയിപ്പു കേട്ടില്ലേ...? ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്കെത്തിച്ചേരുന്നു എന്ന്'..!!!

വേഗത്തിലുള്ള ആശയവിനിമയമാര്‍ഗ്ഗങ്ങള്‍

വേഗത്തിലുള്ള ആശയവിനിമയമാര്‍ഗ്ഗങ്ങള്‍

അമിതവേഗത്തില്‍ വാഹനമോടിച്ചതിനു പിടിക്കപ്പെട്ട സുരേഷിനോട് ജഡ്ജി: 'വാട്ട് വില്‍ യു ടേക്ക്?30 ഡേയ്‌സ്..?ഓര്‍ റുപ്പീസ് 3,000?
സുരേഷ്: സാര്‍, ഐ തിങ്ക്, ഐ വില്‍ ടേക്ക് ദ മണി'!!!

 സുരേഷിന്റെ മകന്‍

സുരേഷിന്റെ മകന്‍

സുരേഷ്: 'ഒരച്ഛനെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. കാരണം, എന്റെ മകനിന്ന് മെഡിക്കല്‍ കോളേജിലാണ്.'
രമേശ്: 'കൊള്ളാമല്ലോ.. അവിടെ പഠിക്കുകയായിരിക്കും അല്ലേ...?
സുരേഷ്: 'അതെ, അവര്‍ അവനെ പഠിച്ചുകൊണ്ടിരിക്കുകയാണ്'

ഫോര്‍ഡും ഓക്‌സ്‌ഫോര്‍ഡും

ഫോര്‍ഡും ഓക്‌സ്‌ഫോര്‍ഡും

ടീച്ചര്‍:' എന്താണ് 'ഫോര്‍ഡ്' '?
സുരേഷ്: 'ഒരു വണ്ടി'
ടീച്ചര്‍: 'ഓ.കെ, എന്താണ് 'ഓക്‌സ്‌ഫോര്‍ഡ്''
സുരേഷ്: 'സിംപിള്‍, കാളവണ്ടി'!!!

 സുരേഷിന്റെ അച്ഛന്‍

സുരേഷിന്റെ അച്ഛന്‍

സുരേഷ്: 'എന്റെ അച്ഛനെയോര്‍ത്ത് ഞാനെന്നും അഭിമാനിക്കുന്നു. അപാര ധൈര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഒരിക്കല്‍ അച്ഛന്‍ ഒരു സിംഹത്തിന്റെ മടയില്‍ കയറി'
രമേശ്: 'പുറത്തു വന്നപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടിക്കാണുമല്ലേ..?'
സുരേഷ്: 'പുറത്തു വന്നെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ..?' !!!

English summary
ചിരിക്കാം,ചിരിച്ചു രസിക്കാം.. സുരേഷിന്റെയും രമേശിന്റെയും ഒപ്പം അല്‍പം പൊതുതമാശകളും...
Please Wait while comments are loading...