Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇര്‍ഫാനുമായി 5 വര്‍ഷം ഡേറ്റിംഗ്, ഗംഭീര്‍ മിസ്ഡ് കോള്‍ ചെയ്യും..' ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

മുംബൈ: മുഹമ്മദ് ഷമിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പായല്‍ ഘോഷ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനുമായി താന്‍ പ്രണയത്തിലായിരുന്നു എന്നും എന്നാല്‍ അതേസമയം തന്നെ മുന്‍ താരം ഗൗതം ഗംഭീറും ബോളിവുഡ് താരം അക്ഷയ് കുമാറും തന്റെ പിന്നാലെയുണ്ടായിരുന്നു എന്നും പായല്‍ ഘോഷ് പറഞ്ഞു.

എക്‌സിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഇര്‍ഫാന്‍ പത്താനുമായി അഞ്ച് വര്‍ഷത്തോളം ഡേറ്റിംഗിലായിരുന്നു എന്നാണ് പായല്‍ ഘോഷിന്റെ വെളിപ്പെടുത്തല്‍. ഇര്‍ഫാന്‍ പത്താനൊപ്പമുള്ള ചിത്രവും അവര്‍ പങ്ക് വെച്ചിട്ടുണ്ട്. ഇര്‍ഫാനുമായുള്ള ബന്ധം പിരിഞ്ഞ ശേഷം താന്‍ അസുഖബാധിതയായി എന്നും വര്‍ഷങ്ങളോളം ജോലി ചെയ്യാന്‍ കഴിഞ്ഞില്ല എന്നും താരം പറയുന്നു.

Payal Ghosh

'ഞാന്‍ സ്‌നേഹിച്ച ഒരേയൊരു വ്യക്തി അദ്ദേഹം ആയിരുന്നു. അതിനുശേഷം ഞാന്‍ ആരെയും സ്‌നേഹിച്ചിട്ടില്ല,' ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തു. പത്താനുമായി ബന്ധമുള്ള സമയത്ത് ഗംഭീര്‍ തനിക്ക് സ്ഥിരമായി മിസ്ഡ് കോള്‍ ചെയ്യാറുണ്ടായിരുന്നു എന്നും പായല്‍ ഘോഷ് അവകാശപ്പെട്ടു. അക്കാര്യം ഇര്‍ഫാന്‍ പത്താനും അറിയാമായിരുന്നുവെന്നും പായല്‍ ഘോഷ് കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഘോഷ് തമാശയായി പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ഇത് ഒരു തമാശ മാത്രമാണെന്നും തന്റെ ജീവിതത്തിലെ ഒരു യഥാര്‍ത്ഥ പ്രണയം ഇര്‍ഫാനുമായാണ് ഉണ്ടായത് എന്നും താരം പറയുന്നു. ഞാന്‍ ഇര്‍ഫാനോട് എല്ലാവരെക്കുറിച്ചും സംസാരിക്കുകയും അവരില്‍ (ഗംഭീര്‍, അക്ഷയ് കുമാര്‍) നിന്ന് എനിക്ക് ലഭിക്കുന്ന മിസ്ഡ് കോളുകള്‍ കാണിക്കുകയും ചെയ്യും.

'ഞാന്‍ 2011 മുതല്‍ അഞ്ച് വര്‍ഷം ഇര്‍ഫാന്‍ പത്താനെ ഡേറ്റ് ചെയ്തു, തുടര്‍ന്ന് എല്ലാം അവസാനിച്ചു. ഗൗതം ഗംഭീറും അക്ഷയ് കുമാറും എന്റെ പിന്നിലുണ്ടായിരുന്നു, പക്ഷേ ഞാന്‍ ഇര്‍ഫാനെ മാത്രമാണ് സ്‌നേഹിച്ചത്. അവനല്ലാതെ മറ്റാരെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ എല്ലാ കാര്യങ്ങളും ഇര്‍ഫാനോട് പറയുകയും ഗൗതം ഗംഭീറില്‍ നിന്ന് എനിക്ക് ലഭിക്കുന്ന മിസ്ഡ് കോളുകള്‍ കാണിക്കുകയും ചെയ്യുമായിരുന്നു.

ഇര്‍ഫാന് അത് നന്നായി അറിയാമായിരുന്നു, അവന്‍ എന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഒരു ആഭ്യന്തര മത്സരത്തിനിടെ പൂനെയില്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ സഹോദരന്‍ യൂസഫ് പത്താന്‍, ഹാര്‍ദിക്, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ മുന്നില്‍ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചു. അക്ഷയ് കുമാര്‍ എന്നോട് മോശമായി പെരുമാറിയിട്ടില്ല. അദ്ദേഹം ഒരു വലിയ താരമാണ്. അതിനാല്‍ ഞാന്‍ എപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കും', എന്നാണ് പായല്‍ ഘോഷ് പറഞ്ഞത്.

അതിനിടെ അനുരാഗ് കശ്യപിനെതിരായ ബലാത്സംഗ ആരോപണവും അവര്‍ ആവര്‍ത്തിച്ചു. തന്നെ ശാരീരിക ബന്ധത്തിന് അനുരാഗ് കശ്യപ് നിര്‍ബന്ധിച്ചു എന്നാണ് പായല്‍ പറയുന്നത്. 2014 അവസാനത്തിലാണ് സംഭവം നടന്നതെന്നതും എന്നാല്‍ തന്റെ പക്കല്‍ തെളിവില്ലെന്നും പായല്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ അനുരാഗ് ബോംബെ വെല്‍വെറ്റിന്റെ ചിത്രീകരണത്തിലായിരുന്ന.

ഋഷി കപൂറിനും പരേഷ് റാവലിനുമൊപ്പം 'പട്ടേല്‍ കി പഞ്ചാബി ഷാദി' എന്ന ചിത്രത്തിലൂടെയാണ് പായല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 'സാത്ത് നിഭാന സാതിയ' എന്ന ടെലിവിഷന്‍ ഷോയിലും പായല്‍ ഘോഷ് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+